HOME
DETAILS

ഫിറ്റ്നസ് ഉണ്ടെങ്കിൽ അവൻ ലോകകപ്പിൽ കളിക്കുമെന്ന് ഉറപ്പാണ്: റോബിൻ ഉത്തപ്പ

  
October 07, 2025 | 2:14 PM

robin uthappa talks about rohit sharma future on indian team

ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസങ്ങളിലാണ് പ്രഖ്യാപിച്ചത്. ഒക്ടോബർ 19നാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരങ്ങളാരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ഒഴിവാക്കി ശുഭ്മാൻ ഗില്ലിനെ ക്യാപ്റ്റനാക്കിയാണ് ഇന്ത്യ ഏകദിന ടീം പ്രഖ്യാപിച്ചത്. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഗില്ലിനെ ക്യാപ്റ്റനാക്കാനുള്ള ഈ തീരുമാനത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. തന്റെ യുട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഉത്തപ്പ. 

''ലോകകപ്പ് വരുമ്പോൾ രോഹിത്തിന് 41 വയസ്സാവും. അപ്പോൾ നിങ്ങൾ ഈ കാര്യവും പരിഗണിക്കണം. അപകടകരമായ സാധ്യതകൾ കൂടുതൽ ആവുമ്പോൾ തീരുമാനം എടുക്കുന്നതിന് പകരം അപകട സാധ്യതകൾ കുറവ് ആവുമ്പോൾ തീരുമാനം എടുക്കുന്നതാണെന്ന് ഞാൻ കരുതുന്നു. ഓസ്‌ട്രേലിയൻ പരമ്പരയിൽ ഈ കാര്യം സംഭവിച്ചത് ഒരു മികച്ച സാഹചര്യമായി കാണുന്നു. അദ്ദേഹം സ്വയം ഫിറ്റ്നസ് നിലനിർത്തുകയാണെങ്കിൽ ലോകകപ്പിൽ ഉണ്ടാവും. അത് ഉറപ്പാണെകിൽ ഇതിൽ ഒരു ചോദ്യങ്ങളുമില്ല. വിരാടും രോഹിത്തും അവിടെ ഉണ്ടാവുമെന്ന് ഉറപ്പാണ്'' മുൻ ഇന്ത്യൻ താരം പറഞ്ഞു. 

2021 ഡിസംബർ മുതൽ രോഹിത് ശർമ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായിരുന്നു. അദ്ദേഹം 56 ഏകദിന മത്സരങ്ങളിൽ ടീമിനെ നയിച്ചു, അതിൽ 42 എണ്ണത്തിൽ വിജയം നേടി, 12 മത്സരങ്ങളിൽ പരാജയപ്പെട്ടു, ഒരു മത്സരം ടൈയിലും മറ്റൊന്ന് ഫലമില്ലാതെയും അവസാനിച്ചു.

താൽക്കാലിക ക്യാപ്റ്റനായി 2018-ലെ ഏഷ്യാ കപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച അദ്ദേഹം, പിന്നീട് പൂർണസമയ ക്യാപ്റ്റനായി 2023-ലെ ഏഷ്യാ കപ്പും നേടി. രോഹിതിന്റെ നേതൃത്വത്തിൽ ഇന്ത്യ 2023 ഏകദിന ലോകകപ്പ് ഫൈനലിൽ എത്തി. കൂടാതെ, ചാമ്പ്യൻസ് ട്രോഫി വിജയവും അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ സ്വന്തമാക്കി.

The Indian team for the series against Australia was announced yesterday. The Indian ODI team was announced with Rohit Sharma removed from the captaincy and Shubman Gill appointed as the captain. Now, former Indian player Robin Uthappa has spoken about this decision to make Gill the captain of the Indian cricket team.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍; പശ്ചിമ ബംഗാളില്‍ 26 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങളില്‍ പൊരുത്തക്കേടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

National
  •  11 days ago
No Image

ക്രിക്കറ്റ് കളിക്കാൻ മെസി ഇന്ത്യയിലെത്തും; തീയതി പുറത്ത് വിട്ട് അർജന്റൈൻ ഇതിഹാസം

Football
  •  11 days ago
No Image

പുള്ളിപ്പുലിക്ക് വച്ച കൂട്ടിൽ ആടിനൊപ്പം മനുഷ്യൻ; അമ്പരന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും 

National
  •  11 days ago
No Image

2.5 ബില്യൺ ദിർഹം മൂല്യമുള്ള 3,567 ഭവന പദ്ധതികൾക്ക് അം​ഗീകാരം നൽകി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

uae
  •  11 days ago
No Image

മനുഷ്യശരീരത്തിന് പകരം പ്ലാസ്റ്റിക് ഡമ്മി; ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ 'വ്യാജ ശവദാഹം' നടത്തിയ രണ്ടു പേർ അറസ്റ്റിൽ

Kerala
  •  11 days ago
No Image

ഇന്ത്യക്കൊപ്പമുള്ള ഗംഭീറിന്റെ ഭാവിയെന്ത്? വമ്പൻ അപ്‌ഡേറ്റുമായി ബിസിസിഐ

Cricket
  •  11 days ago
No Image

ഖത്തർ പൗരന്മാർക്ക് ഇനി കാനഡയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ETA അംഗീകാരം ലഭിച്ചു, 5 വർഷം വരെ സാധുത

qatar
  •  11 days ago
No Image

മുംബൈക്കൊപ്പം കൊടുങ്കാറ്റായി ചെന്നൈ താരം; ഞെട്ടിച്ച് ധോണിയുടെ വിശ്വസ്തൻ

Cricket
  •  11 days ago
No Image

ദുബൈ മെട്രോയും ലഗേജ് നിയമങ്ങളും; ഈദുൽ ഇത്തിഹാദ് അവധിക്കാല യാത്രാ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർടിഎ

uae
  •  11 days ago
No Image

ക്യാപ്റ്റനായി ചെന്നൈ താരം, ടീമിൽ വൈഭവും; കിരീടം നേടാൻ ഇന്ത്യയിറങ്ങുന്നു

Cricket
  •  11 days ago