സച്ചിനെ പോലെ അവനെയും ഇന്ത്യൻ ടീമിലെടുക്കണം: ആവശ്യവുമായി മുൻ താരം
2025 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി നടത്തിയ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ക്രിക്കറ്റ് ലോകത്തിൽ ഏറ്റവും ചർച്ചയായ പേരാണ് വൈഭവ് സൂര്യവംശി. 2025 ഐപിഎല്ലിലെ സൂപ്പർ സ്ട്രൈക്കർ അവാർഡ് സ്വന്തമാക്കിയത് വൈഭവ് സൂര്യവംശിയായിരുന്നു. രാജസ്ഥനായി ഏഴ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 252 റൺസാണ് നേടിയത്. ഐപിഎൽ അവസാനിച്ചിട്ടും താരം ഇന്ത്യൻ യൂത്ത് ടീമിനൊപ്പവും മിന്നും പ്രകടനമാണ് പുറത്തെടുക്കുന്നത്.
ഇപ്പോൾ വൈഭവിന് ഇന്ത്യൻ സീനിയർ ടീമിൽ അവസരം നൽകണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് രാജസ്ഥാൻ ക്രിക്കറ്റ് ഡയറക്ടറും മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററുമായ സുബിൻ ബറൂച്ച. ചെറിയ പ്രായത്തിൽ തന്നെ സച്ചിൻ ടീമിൽ ഇടം നേടിയത് പോലെ വൈഭവിനെയും ടീമിൽ ഉൾപ്പെടുത്തണമെന്നാണ് സുബിൻ ബറൂച്ച പറഞ്ഞത്.
''വർഷങ്ങൾക്ക് മുമ്പ് സച്ചിൻ ഇടം നേടിയത് പോലെ വൈഭവിനെ ഉടൻ തന്നെ സീനിയർ ടീമിലേക്ക് കൊണ്ടുവരണം. കുറഞ്ഞത് അവനെ ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തുക. ഓസ്‌ട്രേലിയക്കെതിരെ അവൻ സെഞ്ച്വറി നേടി വേണമെങ്കിൽ അവന് ഇരട്ട സെഞ്ച്വറി നേട്ടമായിരുന്നു'' രാജസ്ഥാൻ റോയൽസ് ഡയറക്ടർ പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റിൽ തകർപ്പൻ സെഞ്ച്വറി നേടി ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി. കങ്കാരു പടയ്ക്കെതിരെ 86 പന്തിൽ നിന്നും 113 റൺസ് നേടിയാണ് താരം തിളങ്ങിയത്. എട്ട് ഫോറുകളും ഏഴ് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു രാജസ്ഥാൻ റോയൽസ് താരത്തിന്റെ തകർപ്പൻ ഇന്നിങ്‌സ്.
ഐപിഎൽ കഴിഞ്ഞു നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും വൈഭവ് മികച്ച പ്രകടനമാണ് നടത്തിയത്. യൂത്ത് ടെസ്റ്റിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 340 റൺസ് ആണ് ആയുഷ് നേടിയിരുന്നത്. രണ്ട് സെഞ്ച്വറിയും ഒരു അർദ്ധസെഞ്ച്വറിയും ആണ് പരമ്പരയിൽ താരം സ്വന്തമാക്കിയത്.
ഏകദിന പരമ്പരയിൽ അഞ്ചു മത്സരങ്ങളിൽ നിന്നും 355 റൺസാണ് വൈഭവ് നേടിയത്. ഒരു സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും ആണ് താരം പരമ്പരയിൽ നേടിയത്. 71 എന്ന മികച്ച ആവറേജിലും 174.01 സ്ട്രൈക്ക് റേറ്റിലും ആണ് വൈഭവ് സൂര്യവംശി ബാറ്റ് വീശിയത്.
Vaibhav Suryavanshi has been the most talked about name in the cricket world after his brilliant performances for Rajasthan Royals in the 2025 IPL. Now, Rajasthan Cricket Director and former Indian first-class cricketer Subin Bharucha has come forward with a demand to give Vaibhav a chance in the Indian senior team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."