HOME
DETAILS

അവർ ആ കാര്യം ആവശ്യപ്പെട്ടാൽ ടീമിനായി ഞാനത് ചെയ്യും: സഞ്ജു

  
October 07, 2025 | 4:16 PM

Sanju samson shared the joy of playing for the country

ഇന്ത്യ-ഓസ്ട്രേലിയ ടി-20 മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് മലയാളി താരം സഞ്ജു സാംസൺ അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പിൽ മികച്ച പ്രകടനം നടത്തിയ സഞ്ജു ഓസ്‌ട്രേലിയക്കെതിരെയും മികച്ച പ്രകടനം നടത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഈ പരമ്പരക്ക് മുന്നോടിയായി നടന്ന സിയറ്റ് അവാർഡ് പരുപാടിയിൽ രാജ്യത്തിനായി കളിക്കുന്നതിനുള്ള സന്തോഷം സഞ്ജു പങ്കുവെച്ചു. ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ടാലും താൻ ടീമിനായി അത് ചെയ്യുമെന്നാണ് സഞ്ജു പറഞ്ഞത്. 

''രാജ്യത്തിനു വേണ്ടി കളിക്കുന്നതിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്. അവർ എന്നോട് ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ടാലും, ഞാൻ അത് ടീമിനു വേണ്ടി ചെയ്യും" സഞ്ജു സാംസൺ പറഞ്ഞു. 

ഏഷ്യ കപ്പിൽ നാല് ഇന്നിംഗ്സുകളിൽ നിന്നും ഒരു അർദ്ധ സെഞ്ച്വറി അടക്കം 131 റൺസാണ് സഞ്ജു നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെയുള്ള അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി സഞ്ജു തിളങ്ങിയിരുന്നു. മത്സരത്തിൽ 45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സഞ്ജുവിനെ തേടിയെത്തി. 

സൂപ്പർ ഫോറിൽ ശ്രീലങ്കക്കെതിരെയുള്ള മത്സരത്തിലെ ഇമ്പാക്ട് പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടതും സഞ്ജുവാണ്. ത്സരത്തിൽ ബാറ്റിങ്ങിൽ മികച്ച പ്രകടനം നടത്തിയ സഞ്ജു വിക്കറ്റിന് പിന്നിലും മികച്ചു നിന്നു. മത്സരത്തിൽ 22 പന്തുകളിൽ നിന്നും 39 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ഒരു ഫോറും മൂന്ന് കൂറ്റൻ സിക്സുകളും ആണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്.

Sanju samson shared the joy of playing for the country. Even if asked to bat at number nine, he would do it for the team.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  5 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  5 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  5 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  5 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  5 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  5 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  5 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  5 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  5 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  5 days ago