HOME
DETAILS

ടി-20യിൽ നമ്പർ വൺ; സ്വപ്ന നേട്ടത്തിൽ മിന്നി തിളങ്ങി സഞ്ജു സാംസൺ

  
October 07, 2025 | 5:05 PM

Sanju Samson has won the CEAT T20 Batsman of the Year award for the 2024

2024 കലണ്ടർ ഇയറിലെ സിയറ്റ് ടി-20 ബാറ്റർ പുരസ്‌കാരം മലയാളി സൂപ്പർതാരം സഞ്ജു സാംസൺ സ്വന്തമാക്കി. കഴിഞ്ഞ വർഷത്തെ സഞ്ജുവിന്റെ മിന്നും പ്രകടനങ്ങളാണ് ഈ അവാർഡിന് അർഹനാക്കിയത്. 2024ൽ ടി-20യിൽ 13 മത്സരങ്ങളിൽ നിന്നും മൂന്ന് സെഞ്ച്വറികൾ അടക്കം 436 റൺസാണ് സഞ്ജു നേടിയത്. കഴിഞ്ഞ വർഷം ബംഗ്ലാദേശിനെതിരെ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയ സഞ്ജു പിന്നീട് സൗത്ത് ആഫ്രിക്കക്കെതിരെ രണ്ട് സെഞ്ച്വറികളും നേടി. 

അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പിലും സഞ്ജു മിന്നും പ്രകടനമാണ് നടത്തിയത്. ടൂർണമെന്റിൽ നാല് ഇന്നിംഗ്സുകളിൽ നിന്നും ഒരു അർദ്ധ സെഞ്ച്വറി അടക്കം 131 റൺസാണ് സഞ്ജു നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെയുള്ള അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി സഞ്ജു തിളങ്ങിയിരുന്നു. മത്സരത്തിൽ 45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സഞ്ജുവിനെ തേടിയെത്തി. 

സൂപ്പർ ഫോറിൽ ശ്രീലങ്കക്കെതിരെയുള്ള മത്സരത്തിലെ ഇമ്പാക്ട് പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടതും സഞ്ജുവാണ്. മത്സരത്തിൽ ബാറ്റിങ്ങിൽ മികച്ച പ്രകടനം നടത്തിയ സഞ്ജു വിക്കറ്റിന് പിന്നിലും മികച്ചു നിന്നു. മത്സരത്തിൽ 22 പന്തുകളിൽ നിന്നും 39 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ഒരു ഫോറും മൂന്ന് കൂറ്റൻ സിക്സുകളും ആണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്.

വിക്കറ്റ് കീപ്പിങ്ങിൽ ശ്രീലങ്കൻ താരം കുശാൽ മെൻഡീസിനെ പുറത്താക്കിയതും സഞ്ജു തന്നെയാണ്. വരുൺ ചക്രവർത്തിയുടെ പന്തിൽ ഒരു മിന്നൽ സ്റ്റമ്പിങ്ങിലൂടെയാണ് സഞ്ജു മെൻഡീസിനെ മടക്കി അയച്ചത്. മത്സരത്തിൽ ഈ വിക്കറ്റ് വളരെ നിർണായകമായിരുന്നു. അർദ്ധ സെഞ്ച്വറി നേടി മിന്നും ഫോമിൽ നിൽക്കെയാണ് സഞ്ജു തകർപ്പൻ സ്റ്റാമ്പിങ്ങിലൂടെ താരത്തെ പുറത്താക്കിയത്. 

ഫൈനലിൽ പാകിസ്താനെതിരെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ഇന്ത്യയുടെ ഒമ്പതാം ഏഷ്യ കപ്പ് കിരീട നേട്ടമാണിത്. ടൂർണമെന്റിൽ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ഏഷ്യയിലെ രാജാക്കന്മാരായി മാറിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്താൻ 19.1 ഓവറിൽ 146 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ രണ്ട് പന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 

Sanju Samson has won the CEAT T20 Batsman of the Year award for the 2024 calendar year. Sanju's brilliant performances last year earned him this award. In 2024, Sanju scored 436 runs, including three centuries, from 13 T20 matches.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  3 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  3 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  3 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  3 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  3 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  3 days ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  3 days ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  3 days ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  3 days ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  3 days ago