ഹിമാചൽ പ്രദേശിൽ ബസ്സിന് മുകളിൽ മണ്ണിടിഞ്ഞ് വീണ അപകടം: മരണസംഖ്യ 15 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
ബിലാസ്പൂർ: ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ ജില്ലയിൽ പ്രൈവറ്റ് ബസിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ അപകടത്തിൽ മരണസംഖ്യ 15 ആയി ഉയർന്നു. ബലുഘാട്ട് (ബലൂ ബ്രിഡ്ജ്) സമീപത്തുള്ള ജന്ദുത്ത സബ്‌ഡിവിഷനിലെ മാരോട്ടൻ-ഘുമാർവിൻ റൂട്ടിലാണ് ദാരുണമായ അപകടം ഉണ്ടായത്. ബസിൽ 30-ലധികം യാത്രക്കാർ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. മലയിടുക്കിൽ നിന്ന് വൻതോതിൽ പാറകളും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീണതിനെ തുടർന്ന് ബസ് പൂർണമായും അവശിഷ്ടങ്ങൾക്കടിയിലായിരിക്കുകയാണ്.
നാല് പേരെ രക്ഷപ്പെടുത്തിയെങ്കിലും കൂടുതൽ പേർ അവശിഷ്ടങ്ങൾക്കടിയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് പുറത്തെടുക്കാനുള്ള തീവ്രമായ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതിനായി ജെസിബി ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ശ്രമം തീവ്രമായി തുടരുകയാണ്. പൊലിസ്, ഫയർഫോഴ്സ്, ദുരന്തനിവാരണ സേന, എൻഡിആർഎഫ് തുടങ്ങിയ സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായും രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പരുക്കേറ്റവരെ ആശുപത്രികളിലെത്തിക്കാനും ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും ജില്ലാ അധികൃതർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഹിമാചൽ പ്രദേശിൽ മഴക്കാലത്ത് ഇത്തരം സംഭവങ്ങൾ സാധാരണമാണെങ്കിലും ഈ അപകടം പ്രദേശത്തെ ഗതാഗത സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നു.
At least 15 people died after a massive landslide struck a private bus in Himachal Pradesh's Bilaspur district. The incident occurred near Balu Bridge on the Marothan-Ghumarwin road, burying the vehicle under rocks and debris. Rescue teams continue efforts to recover survivors from the wreckage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."