HOME
DETAILS

കുറയുന്ന ലക്ഷണമില്ല; 500 ദിർഹം തൊടാനൊരുങ്ങി യുഎഇയിലെ 24 കാരറ്റ് സ്വർണവില

  
October 07, 2025 | 5:37 PM

uae gold price 24k prices set to hit 500 dirhams with no dip in sight

ദുബൈ: വീണ്ടും കുതിച്ചുയർന്ന് യുഎഇയിലെ സ്വർണവില. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 479.50 ദിർഹമാണ് നിലവിലെ വില. 500 ദിർഹത്തിൽ നിന്ന് വെറും 20.50 ദിർഹം മാത്രം കുറവ്. വ്യാഴാഴ്ച വൈകുന്നേരം വരെ 5 ദിർഹമാണ് വർധിച്ചത്. വില കുതിച്ചുയരുന്നതിന് പിന്നിൽ ആഗോള രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വമാണെന്നാണ് വിവരം. 22 കാരറ്റ് സ്വർണത്തിന് 444 ദിർഹമാണ് വില.

ചൊവ്വാഴ്ച ആദ്യമായി ഔൺസിന് 4,000 ഡോളർ കടന്ന ആഗോള സ്വർണവിലയുടെ കുതിപ്പാണ് യുഎഇയിലും പ്രതിഫലിക്കുന്നത്. ന്യൂയോർക്കിലെ സ്വർണ വില 3,960.60 ഡോളറിൽ നിന്ന് 4,000-ന് മുകളിലേക്ക് കുതിച്ചിരുന്നു. ജനുവരിയിൽ ഇത് 2,670 ഡോളറായിരുന്നു. ചുരുക്കത്തിൽ കഴിഞ്ഞ പത്ത് മാസത്തിനിടെ ഉണ്ടായത് 50 ശതമാനം വർധനവ്. രാഷ്ട്രീയ അനിശ്ചിതത്വം, വ്യാപാര തടസ്സങ്ങൾ എന്നിവയാണ് ഇതിന് കാരണമെന്ന് വിശകല വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

യുഎസ് ഗവൺമെന്റ് അടച്ചുപൂട്ടൽ രണ്ടാം ആഴ്ചയിലേക്ക് നീണ്ടതോടെ പ്രധാന സാമ്പത്തിക ഡാറ്റകൾ വൈകുകയും ആയിരക്കണക്കിന് ഫെഡറൽ ജീവനക്കാർക്ക് ശമ്പളം നഷ്ടപ്പെടുകയും ചെയ്തിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതുക്കിയ വ്യാപാര താരിഫുകൾ ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. ഇറക്കുമതി ചെലവുകൾ ഉയർത്തി നിയമനങ്ങൾ മന്ദഗതിയാക്കിയ ട്രംപിന്റെ നയങ്ങൾ പണപ്പെരുപ്പ സമ്മർദ്ദങ്ങളും വർധിപ്പിച്ചു. നിക്ഷേപകർ ചാഞ്ചാട്ടത്തിൽ നിന്ന് സുരക്ഷിത താവളങ്ങൾ തേടുന്ന സമയം കൂടിയാണിത്. 

ഗൾഫ് രാജ്യങ്ങളിലെയും ഇന്ത്യയിലെയും സ്വർണവിലകൾ (24 കാരറ്റ്, ഗ്രാം പ്രതി)

 

രാജ്യം കറൻസി വില 
യുഎഇ       AED    479.50    
സഊദി അറേബ്യ       SAR    488.00 
ഒമാൻ         OMR    50.10  
ഖത്തർ       QAR    476.00  
ബഹ്‌റൈൻ  BHD     48.60      
കുവൈത്ത്   KWD   39.26  
ഇന്ത്യ     INR        12,202      

uae 24 carat gold prices show no signs of falling, eyeing 500 dirhams milestone amid global surge. key insights for gulf expats, nris on trends, forecasts, and smart buying tips in dubai and abu dhabi markets.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു കൗതുകത്തിന് ചെയ്തതാ!!; റണ്‍വേയിലൂടെ നീങ്ങവെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം, യാത്രക്കാരന്‍ കസ്റ്റഡിയില്‍

National
  •  4 days ago
No Image

പ്രവാസികൾക്കെതിരെ കർശന നടപടി: തൊഴിൽ നിയമലംഘനത്തിന് ബഹ്‌റൈനിൽ 18 പേർ പിടിയിൽ, 78 പേരെ നാടുകടത്തി

bahrain
  •  4 days ago
No Image

ശ്രീക്കുട്ടിയെ സുരേഷ് ചവിട്ടി തള്ളിയിട്ടത് തന്നെ; വര്‍ക്കല ട്രെയിനിലെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

Kerala
  •  4 days ago
No Image

പിക്കപ്പ് വാനിൽ ഫൈബർ വള്ളം വെച്ചുകെട്ടി തിരുനെൽവേലിയിൽ നിന്ന് ബേപ്പൂരിലേക്കൊരു യാത്ര; പിക്കപ്പും, വള്ളവും പിടിച്ചെടുത്ത് 27,500 രൂപ പിഴയും ഈടാക്കി മോട്ടോർ വാഹന വകുപ്പ്

Kerala
  •  4 days ago
No Image

രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ നഗരങ്ങളുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനത്ത് ഈ ദക്ഷിണേന്ത്യന്‍ നഗരം

National
  •  4 days ago
No Image

ഗസ്സയില്‍ നിന്ന് വിളിപ്പാടകലെ തനിച്ചായിപ്പോയവര്‍; സ്വപ്‌നങ്ങള്‍ നെയ്യാന്‍ പുറംനാട്ടില്‍ പോയവര്‍ തിരിച്ചെത്തേണ്ടത് ശൂന്യതയിലേക്ക്...അവരെ കാത്തിരിക്കാന്‍ ആരുമില്ല

International
  •  4 days ago
No Image

കുഞ്ഞുങ്ങളുടെ സുരക്ഷ പ്രധാനം: 10 വയസ്സിൽ താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തരുത്; ഖത്തർ ആഭ്യന്തര മന്ത്രാലയം

latest
  •  4 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മയ്ക്കും 180 വര്‍ഷം കഠിനതടവ്

Kerala
  •  4 days ago
No Image

അൽ ഐനിൽ ആദ്യമായി 'മനാർ അബൂദബി'; രാത്രിയിൽ പ്രകാശപൂരിതമായി ഈന്തപ്പനത്തോട്ടങ്ങൾ

uae
  •  4 days ago