പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കുള്ള ആശ്വാസ ധനസഹായ വിതരണം ഇന്ന്
ആലപ്പുഴ: ജില്ലയിലെ പൂട്ടിക്കിടക്കുന്ന സ്വകാര്യപൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലയിലെ കശുവണ്ടി ഫാക്ടറികള്‍ എന്നിവയിലെ തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് സര്‍ക്കാര്‍ അനുവദിച്ച ആശ്വാസ ധനസഹായം ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 8) വിതരണം ചെയ്യും. രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെയാണ് വിതരണം. അര്‍ഹരായവര്‍ ഇ.എസ്.ഐ. കാര്‍ഡ്, പി.എഫ്. രേഖകള്‍, ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം വിതരണ കേന്ദ്രങ്ങളില്‍ നേരിട്ട് ഹാജരായി തുക കൈപ്പറ്റണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
വിതരണ കേന്ദ്രങ്ങളുടെയും സ്ഥാപനങ്ങളുടേയും വിവരം ചുവടെ
പട്ടണക്കാട് കയര്‍ മാറ്റ്‌സ് ആന്‍ഡ് മാറ്റിങ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി: കല്ലുപുരയ്ക്കല്‍ സി.വി.സി.എസ്. നമ്പര്‍ 827, അരൂര്‍ വട്ടക്കരി സി.വി.സി.എസ്. നമ്പര്‍ 490, കരുമാഞ്ചേരി സി.വി.സി.എസ്. നമ്പര്‍ 822, വീയാത്ര സി.വി.സി.എസ്. നമ്പര്‍ 823.
കയര്‍ പ്രോജക്ട് ഓഫീസ് കായംകുളം: വടക്കു കൊച്ചുമുറി സി.വി.സി.എസ്. നമ്പര്‍ 691, ചേലികുളങ്ങര സി.വി.സി.എസ്. നമ്പര്‍ 805, ഇന്ദിര പ്രിയദര്‍ശിനി സി.വി.സി.എസ്. നമ്പര്‍ 801, പുല്ലുകുളങ്ങര സി.വി.സി.എസ്. നമ്പര്‍ 656.
അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, മാവേലിക്കര: മേഘാ ഹോം പ്രോഡക്ട്‌സ്, നിതിന്‍ കാഷ്യൂ, അശ്വതി കാഷ്യൂസ്.
പൂതിയവിള സി.വി.സി.എസ്. നമ്പര്‍ 153: പുതിയവിള വെസ്റ്റ് സി.വി.സി.എസ്. നമ്പര്‍ 808, പേരാത്ത്മുക്ക് സി.വി.സി.എസ്. നമ്പര്‍ 883, കണ്ടല്ലൂര്‍ സി.വി.സി.എസ്. നമ്പര്‍ 323.
അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, ഹരിപ്പാട്: പൂര്‍ണ്ണചന്ദ്ര കാഷ്യൂ കനകകുന്ന്.
അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, ചേര്‍ത്തല സൗത്ത്: കോഞ്ചേരി കയര്‍ ഫാക്ടറീസ്, ഇംപീരിയല്‍ കയര്‍ യാണ്‍ ട്രേഡിങ് കമ്പനി, പാണാവള്ളി കയര്‍ മാറ്റ്‌സ് ആന്‍ഡ് മാറ്റിങ്‌സ്, തഴുപ്പ് സി.വി.സി.എസ്. നമ്പര്‍ 735, ചേര്‍ത്തല ടൗണ്‍ വെസ്റ്റ് സി.വി.സി.എസ്. നമ്പര്‍ എ 832, തണ്ണീര്‍മുക്കം സി.വി.സി.എസ്. നമ്പര്‍ എ 833, വാരനാട് സി.വി.സി.എസ്. നമ്പര്‍ എ 995, കണ്ണങ്കര സി.വി.സി.എസ്. നമ്പര്‍ 835.
അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, ഒന്നാം സര്‍ക്കിള്‍, ആലപ്പുഴ: ജയ് ഹിന്ദ് കയര്‍ മാറ്റ്‌സ് ആന്‍ഡ് മാറ്റിങ്, ഹിന്ദുസ്ഥാന്‍ ഷിയറിങ് ഫാക്ടറി, കയര്‍ ബോര്‍ഡ് എക്‌സ്‌ട്രെയിനീസ് സി.വി.സി.എസ്. നമ്പര്‍ 768.
എക്‌സല്‍ ഗ്‌ളാസ് ഫാക്ടറി, ആലപ്പുഴ: എക്‌സല്‍ ഗ്‌ളാസ് ഫാക്ടറി, ജെ. ബഷീര്‍ അഹമ്മദ് ആന്‍ഡ് കമ്പനി.
ജില്ലാ ലേബര്‍ ഓഫീസ്, ആലപ്പുഴ: കോഞ്ചരി വീവേഴ്‌സ്, നവരത്‌ന കാഷ്യൂ ഫാക്ടറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."