HOME
DETAILS

നിര്‍ത്തിവച്ച പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി വിസ് എയര്‍; 312 ദിര്‍ഹം മുതല്‍ നിരക്ക്; ബുക്കിങ് തുടങ്ങി

  
October 08, 2025 | 2:11 AM

Wizz Air brings back Abu Dhabi route as affordable flights begin November 15

അബൂദബി: വിസ് എയറിന്റെ അബൂദബിയിലേക്കുള്ള ലോ ബജറ്റ് നിരക്കിലുള്ള വിമാന സര്‍വിസുകള്‍ക്ക് ഇപ്പോള്‍ ബുക്കിംഗ് ലഭ്യം. അടുത്ത മാസം മുതല്‍ സര്‍വിസുകള്‍ ആരംഭിക്കുന്നതാണ്. വിസ് എയര്‍ വെബ്‌സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം, പോളണ്ടിലെ കാറ്റോവൈസിനും ക്രാക്കോവിനുമിടയില്‍ അബൂദബിയിലേക്കുള്ള ആദ്യ വിമാന സര്‍വിസുകള്‍ നവംബര്‍ 20ന് തുടങ്ങും. 309 പോളിഷ് സ്ലോട്ടി മുതലുള്ള (312 ദിര്‍ഹം, ഏകദേശം 7500 രൂപ) നിരക്കുകളാണുണ്ടാവുക.

തങ്ങളുടെ അബൂദബി പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിര്‍ത്തിവയ്ക്കുന്നതായി ഈ വര്‍ഷാദ്യം വിസ് എയര്‍ പ്രഖ്യാപിച്ചിരുന്നു. മിഡില്‍ ഈസ്റ്റ് മേഖലയിലെ ഭൗമ രാഷ്ട്രീയ സാഹചര്യം, നിയന്ത്രണ വെല്ലുവിളികള്‍, മറ്റ് ബജറ്റ് എയര്‍ലൈനുകളില്‍ നിന്നുള്ള കടുത്ത മത്സരം എന്നിവ കാരണം സംയുക്ത സംരംഭത്തില്‍ നിന്ന് ഒഴിവാകുകയും ചെയ്തു. ഒരിടവേളക്ക് ശേഷം ഇത് പുനരാരംഭിക്കുകയാണെന്നാണ് വിസ് എയര്‍ പ്രഖ്യാപിച്ചത്.

'തന്ത്രപരമായ ഈ പുനഃക്രമീകരണത്തിന്റെ ഭാഗമായി വിസ് എയര്‍ അബൂദബി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചത് മൂലം 2025 സെപ്റ്റംബര്‍ മുതല്‍ പ്രാദേശികാധിഷ്ഠിതമായ എല്ലാ വ്യോമ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കുന്നതാണ്. കൂടാതെ, സംയുക്ത സംരംഭത്തില്‍ നിന്ന് മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നു. അതിന്റെ പ്രധാന വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും''- എന്നായിരുന്നു ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മുന്‍പ് പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ എയര്‍ലൈന്‍ പറഞ്ഞത്.

ഈ വര്‍ഷം നവംബര്‍ 30 മുതല്‍ റൊമാനിയന്‍ തലസ്ഥാനമായ ബുക്കാറസ്റ്റില്‍ നിന്നും, ഡിസംബര്‍ ഒന്ന് മുതല്‍ ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്നും, ഡിസംബര്‍ 14 ന് സൈപ്രസ് നഗരമായ ലാര്‍നാക്കയില്‍ നിന്നും അബൂദബിയിലേക്ക് സര്‍വിസ് നടത്താന്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 'അബൂദബിയിലേക്കുള്ള വിമാനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ കണ്ടെത്താന്‍ കഴിയുന്ന ഏറ്റവും വില കുറഞ്ഞ ഡീലുകളില്‍ ചിലതാണിതെന്നും എയര്‍ലൈന്‍ അതിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കി.

Budget airline Wizz Air is relaunching its Abu Dhabi–Larnaca route from 15 November 2025, offering four weekly flights with fares starting around AED 100. It’s a big win for UAE travellers craving affordable European escapes without breaking the family budget.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  2 days ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  2 days ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  2 days ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  2 days ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  2 days ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  2 days ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  2 days ago
No Image

ആശാരിപ്പണിക്കെത്തി; ജോലിക്കിടെ വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം, പ്രതി പിടിയിൽ

crime
  •  2 days ago
No Image

മിന്നൽ രക്ഷാദൗത്യവുമായി ഒമാൻ വ്യോമസേന: ജർമ്മൻ പൗരനെ കപ്പലിൽ നിന്ന് എയർലിഫ്റ്റ് ചെയ്തു

latest
  •  2 days ago
No Image

വോട്ടർപട്ടിക പുതുക്കൽ: രാത്രിയിലും വീടുകൾ കയറി ബി.എൽ.ഒമാർ

Kerala
  •  2 days ago