HOME
DETAILS

കാൽനടയാത്രികരുടെ സുരക്ഷ; സംസ്ഥാനങ്ങൾക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രിംകോടതി

  
October 08, 2025 | 2:13 AM

Pedestrian safety Supreme Court issues directions to states

ന്യൂഡൽഹി: റോഡുകളിലും നടപ്പാതകളിലും കാൽനടയാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് സംസ്ഥാനങ്ങൾക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രിംകോടതി. സൈക്കിൾ, കൈവണ്ടികൾ തുടങ്ങിയ മോട്ടോർ ഉപയോഗിക്കാത്ത വാഹനങ്ങളുടെ പൊതുനിരത്തിലെ ഉപയോഗം നിയന്ത്രിക്കാനും നിർദേശമുണ്ട്. ദേശീയ പാതകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കാൽനട യാത്രക്കാരുടെ പ്രവേശനം നിയന്ത്രിക്കണമെന്നും ജസ്റ്റിസുമാരായ  ജെ ബി. പാർഡിവാല, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശങ്ങളിൽ വ്യക്തമാക്കി. 

മോട്ടോർ ഉപയോഗിക്കാത്ത വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും പൊതുസ്ഥലങ്ങളിലേക്കും ദേശീയ പാതകളിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനായി  മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 138(1 എ) പ്രകാരം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചട്ടങ്ങൾ രൂപീകരിക്കണം. ദേശീയപാതകൾ ഒഴികെയുള്ള റോഡുകളുടെ രൂപകൽപ്പന, നിർമാണം, അറ്റകുറ്റപ്പണി മാനദണ്ഡങ്ങൾ എന്നിവയ്ക്കായി മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ (210ഡി) പ്രകാരം ചട്ടങ്ങൾ വേണം. ഈ ചട്ടങ്ങളെല്ലാം ആറ് മാസത്തിനുള്ളിൽ രൂപീകരിച്ചിരിക്കണമെന്നും ബെഞ്ച് നിർദേശിച്ചു. 

രാജ്യത്ത്  വലിയ തോതിലുള്ള റോഡപകടങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് കോയമ്പത്തൂരിലെ  ഒരു ഓർത്തോപീഡിക് സർജൻ 2012 ൽ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. കഴിഞ്ഞ മേയിൽ ഇതേ ഹരജി പരിഗണിച്ച ബെഞ്ച് ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം നടപ്പാടതകൾ ഉപയോഗിക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ അനിവാര്യ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.എൽ.എ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്; ആദരസൂചകമായി കൊയിലാണ്ടി ടൗണിൽ ഹർത്താൽ

Kerala
  •  7 days ago
No Image

ഔദ്യോഗികമായി സമാപിച്ചിട്ടും ഒഴുക്ക് നിലക്കാതെ തഹിയ്യ

Kerala
  •  7 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിന്റെ ജാമ്യ ഹര്ജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

Kerala
  •  7 days ago
No Image

സുറത്ത് എന്‍.ഐ.ടിയില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു

National
  •  8 days ago
No Image

ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ബസിന്റെ പിന്‍ഭാഗം പൂര്‍ണമായി കത്തിയ നിലയില്‍; യാത്രക്കാര്‍ സുരക്ഷിതര്‍ 

Kerala
  •  8 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 

National
  •  8 days ago
No Image

ഇഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതം; ഏത് തരം അന്വേഷണത്തിനും സജ്ജം; വിശദീകരണവുമായി കിഫ്ബി

Kerala
  •  8 days ago
No Image

ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായി; അമേരിക്കയിൽ പരിശീലന വിമാനം തടാകത്തിൽ ഇടിച്ചിറങ്ങി; പൈലറ്റും പരിശീലകയും മരിച്ചു

International
  •  8 days ago
No Image

അതിജീവിതയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഇടുക്കിയിലും കാസർകോട്ടും കേസ്

Kerala
  •  8 days ago
No Image

ബലാത്സംഗക്കേസ് പ്രതി ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹരജി നല്‍കി അതിജീവിത

National
  •  8 days ago