HOME
DETAILS

ഓസ്‌ട്രേലിയക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; മുന്നിലുള്ളത് വമ്പൻ നേട്ടം

  
Web Desk
October 14, 2025 | 3:28 AM

sanju samson waiting for a new record against australia in t20

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ചാൽ ഇന്ത്യയുടെ മുന്നിലുള്ളത് ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി-20 പാരമ്പരകളാണ് ഉള്ളത്. ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ സഞ്ജു ടി-20 ടീമിന്റെ ഭാഗമാണ്. ഈ പരമ്പരയിൽ ബാറ്റിംഗ് തിളങ്ങാൻ സാധിച്ചാൽ ഒരു തകർപ്പൻ റെക്കോർഡ് സഞ്ജുവിനെ തേടിയെത്തും. 

ടി-20യിൽ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ സിക്സർ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന നേട്ടത്തിലേക്കാണ് സഞ്ജു കണ്ണുവെക്കുന്നത്. ഇതിനായി സഞ്ജുവിന് വേണ്ടത് 11 സിക്സുകൾ കൂടിയാണ്. നിലവിൽ ഈ നേട്ടം കെഎൽ രാഹുലിന്റെ പേരിലാണ്. 12 സിക്സുകളാണ് താരം കങ്കാരുപ്പടക്കെതിരെ അടിച്ചെടുത്തത്‌. 11 സിക്സറുകൾ നേടിയ എംഎസ് ധോണിയാണ് പട്ടികയിലെ രണ്ടാമൻ. സഞ്ജു രണ്ട് സിക്സുകളാണ് ഓസ്‌ട്രേലിയക്കെതിരെ നേടിയത്. 

അതേസമയം 2024 കലണ്ടർ ഇയറിലെ സിയറ്റ് ടി-20 ബാറ്റർ പുരസ്‌കാരം സഞ്ജു സാംസൺ സ്വന്തമാക്കിയിരുന്നു. 2024ൽ ടി-20യിൽ 13 മത്സരങ്ങളിൽ നിന്നും മൂന്ന് സെഞ്ച്വറികൾ അടക്കം 436 റൺസാണ് സഞ്ജു നേടിയത്. കഴിഞ്ഞ വർഷം ബംഗ്ലാദേശിനെതിരെ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയ സഞ്ജു പിന്നീട് സൗത്ത് ആഫ്രിക്കക്കെതിരെ രണ്ട് സെഞ്ച്വറികളും നേടി. 

അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പിലും സഞ്ജു മിന്നും പ്രകടനമാണ് നടത്തിയത്. ടൂർണമെന്റിൽ നാല് ഇന്നിംഗ്സുകളിൽ നിന്നും ഒരു അർദ്ധ സെഞ്ച്വറി അടക്കം 131 റൺസാണ് സഞ്ജു നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെയുള്ള അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി സഞ്ജു തിളങ്ങിയിരുന്നു. മത്സരത്തിൽ 45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സഞ്ജുവിനെ തേടിയെത്തി. 

Once the Test series against West Indies is over, India will have ODI and T20 series against Australia. Malayali star Sanju Samson did not get a chance in the Indian team for the ODI series. But Sanju is part of the T20 team. If he can shine with his batting in this series, a record-breaking one will be waiting for Sanju.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  2 days ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  2 days ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  2 days ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  2 days ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  2 days ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  2 days ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  2 days ago
No Image

ആശാരിപ്പണിക്കെത്തി; ജോലിക്കിടെ വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം, പ്രതി പിടിയിൽ

crime
  •  2 days ago
No Image

മിന്നൽ രക്ഷാദൗത്യവുമായി ഒമാൻ വ്യോമസേന: ജർമ്മൻ പൗരനെ കപ്പലിൽ നിന്ന് എയർലിഫ്റ്റ് ചെയ്തു

latest
  •  2 days ago
No Image

വോട്ടർപട്ടിക പുതുക്കൽ: രാത്രിയിലും വീടുകൾ കയറി ബി.എൽ.ഒമാർ

Kerala
  •  2 days ago