HOME
DETAILS

കാണാതായ കുട്ടിയുടെ മൃതദേഹം പള്ളിക്കുളത്തില്‍ നിന്നു കണ്ടെത്തി ; ചെരിപ്പും ഫോണും കുളത്തിനു സമീപം

  
October 08, 2025 | 6:02 AM

14-year-old boy found dead in pond near Thrissur mosque

 

തൃശൂര്‍: കാണാതായ ആണ്‍കുട്ടിയുടെ മൃതദേഹം പള്ളിക്കുളത്തില്‍ നിന്നു കണ്ടെത്തി. വട്ടേക്കാട് സ്വദേശി കണ്ടരാശേരി വീട്ടില്‍ സുബൈറിന്റെ മകന്‍ മുഹമ്മദ് റസലിനെയാണ് (14) മുങ്ങി മരിച്ച നിലയില്‍ പള്ളിക്കുളത്തില്‍ കണ്ടെത്തിയത്. ഒരുമനയൂര്‍ തെക്കേതലക്കല്‍ ജുമാഅത്ത് പള്ളിയുടെ പള്ളിക്കുളത്തിലാണ് മൃതദേഹം ഉള്ളത്. സുഹൃത്തുമായി പള്ളിക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ റസല്‍ മുങ്ങി മരിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ കുട്ടിയുടെ മൊബൈല്‍ ചുള്ളിപ്പാടം പരിസരത്തെ ടവര്‍ ലൊക്കേഷനില്‍ ഉള്ളതായും കണ്ടെത്തി. തുടര്‍ന്നാണ് പൊലിസും നാട്ടുകാരും മറ്റും പരിശോധന നടത്തിയത്.

പള്ളിക്കുളത്തിനു സമീപത്ത് ചെരിപ്പും ഡ്രെസ്സും മൊബൈല്‍ ഫോണും ഇരിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് സമീപത്തെ സിസിടിവി പരിശോധന നടത്തിയപ്പോഴാണ് റസലും കൂട്ടുകാരനും ചേര്‍ന്ന് കുളിക്കാന്‍ വരുന്നതും കൂട്ടുകാരന്‍ പിന്നീട് ഓടി പോകുന്നതിന്റെയും ദൃശ്യങ്ങള്‍ കണ്ടെത്തിയത്. 

പുലര്‍ച്ചെ ഗുരുവായൂരില്‍ നിന്നു ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തി കുളത്തില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കുന്നതിനിടയില്‍ റസല്‍ കുളത്തില്‍ മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു. ഇതു കണ്ട കൂട്ടുകാരന്‍ ഭയന്നു ഓടി പോകുകയും വിവരം പുറത്തു പറയാതിരിക്കുകയുമായിരുന്നു. മൃതദേഹം ചാവക്കാട് താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നതാണ്. 

 

 

The body of 14-year-old Muhammad Rasal, son of Subair from Kandarassery house in Vattekkad, Thrissur, was recovered from a mosque pond (Pallikkulam) near the Thekkethalakkal Juma Masjid in Orumanayur. Rasal had gone missing yesterday evening after reportedly entering the pond with a friend to swim.After his disappearance, the family filed a police complaint. Based on mobile tower data, his phone was traced to the Chullipadam area. A search was initiated by the police and locals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Kerala
  •  12 days ago
No Image

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസ്: വടകര ഡിവൈഎസ്‌പി ഉമേഷ് അവധിയിൽ പ്രവേശിച്ചു; കേസെടുക്കാൻ സാധ്യത

crime
  •  12 days ago
No Image

ബൈക്കിൽ സഞ്ചരിക്കവെ സ്ഥാനാർഥിക്ക് നേരെ കരി ഓയിൽ ആക്രമണം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  12 days ago
No Image

യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ യുഎസിലേക്ക് യുക്രെയ്ൻ പ്രതിനിധി സംഘം; സെലെൻസ്കിയുടെ പ്രതീക്ഷകൾ

International
  •  12 days ago
No Image

കാസർകോട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്; പണം തട്ടാൻ ശ്രമം, ജാഗ്രത പാലിക്കാൻ നിർദേശം

Kerala
  •  12 days ago
No Image

എയർബസ് A320 വിമാനങ്ങളുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ്സ്; യുഎഇ വിമാനങ്ങളിലെ സുരക്ഷാ പരിശോധന പുരോ​ഗമിക്കുന്നു

uae
  •  12 days ago
No Image

സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ റഷ്യ കരുതൽ സ്വർണം വിൽക്കുന്നു; ചരിത്രത്തിലാദ്യമായി കേന്ദ്രബാങ്കിന്റെ നിർബന്ധിത നീക്കം

International
  •  12 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: ഉമ്മയും മകനും ഒരേ ചിഹ്നത്തിൽ ജനവിധി തേടുന്നു

Kerala
  •  12 days ago
No Image

14 വർഷത്തെ യാത്രക്ക് അന്ത്യം; 2026 ഐപിഎല്ലിൽ നിന്നും പിന്മാറി ഇതിഹാസം

Cricket
  •  12 days ago
No Image

തുടർച്ചയായി വിവാഹാഭ്യർഥന നിരസിച്ചതിൻ്റെ പക; പെൺ സുഹൃത്തിനെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി

crime
  •  12 days ago