തോല്‍പിക്കാനാവില്ല...; ഗസ്സയിലേക്ക് വീണ്ടും ഫ്ലോട്ടില്ലകള്‍, അവരേയും കസ്റ്റഡിയിലെടുത്ത് ഇസ്‌റാഈല്‍
ഗസ്സ: ഒരു ഉപരോധങ്ങള്‍ക്കും ഭീഷണികള്‍ക്കും തകര്‍ക്കാനാവാത്ത ആത്മവീര്യത്തോടെ ഗസ്സയിലേക്ക് വീണ്ടും ഫ്‌ളോട്ടില്ലകള്‍. മനുഷ്യത്വത്തിന്റെ പുതിയ ഗാഥകള്‍ രചിച്ച് 9 ബോട്ടുകളാണ് ഇസ്‌റാഈലിന്റെ അഹന്തക്കുമേലേക്ക് അലയടിച്ചെത്തിയത്. തടയും എന്നുറപ്പിച്ച് തന്നെയുള്ള യാത്ര. നിങ്ങള്‍ക്ക് തടയാം വേണമെങ്കില്‍ കൊല്ലാം എന്നാല്‍ നീതിക്കായുള്ള ഈ പോരാട്ടത്തെ തോല്‍പിക്കാനാവില്ല എന്ന് അടയാളപ്പെടുത്തിയ ഈ യാത്രികരേയും ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോര്‍ട്ട്.
ഭക്ഷണവും വെള്ളവും വരെ നിഷേധിക്കപ്പെട്ട ഗസ്സയിലെ ജനങ്ങള്‍ക്ക് സഹായവുമായിട്ടായിരുന്നു അവരുടെ യാത്ര. കപ്പലുകള്‍ ഗസ്സയുടെ 120 നോട്ടിക്കല്‍ മൈല്‍ അകലെ ഇസ്‌റാഈലിന്റെ ഇന്റര്‍സെപ്ഷന്‍ സോണില്‍ പ്രവേശിച്ചതിന് ശേഷമാണ് സൈനികര്‍ കസ്റ്റഡിയിലെടുത്തത്.
ഫ്രീഡം ഫ്‌ലോട്ടില കൊയലിഷന്റെ ഭാഗമായ ഒമ്പത് കപ്പലുകളിലായി 100 ആളുകളാണുള്ളത്. 2008ല്‍ സ്ഥാപിതമായ ഫ്രീഡം ഫ്‌ളോട്ടില കൊയലിഷന്‍ ഗസ്സയിലെ ഇസ്രായേല്‍ ഉപരോധത്തിന്റെ ഭീകരത ലോകത്തിന് മുന്നിലെത്തിക്കാനും സഹായമെത്തിക്കാനുമായി ഡസന്‍ കണക്കിന് ദൗത്യങ്ങള്‍ നടത്തിയിട്ടുണ്ട്.
Breaking | The Freedom Flotilla Coalition, including Thousand Madleens to Gaza and Conscience, is being intercepted by the Israeli occupation forces in international waters.
— Quds News Network (@QudsNen) October 8, 2025
Around 8 Israeli naval vessels are surrounding the ships, with occupation forces destroying CCTV cameras… pic.twitter.com/fhF1bjFAPb
ദൗത്യത്തിലെ ഒമ്പത് കപ്പലുകളെയും ഇസ്‌റാഈല്‍ സൈന്യം ആക്രമിച്ചതായാണ് സംഘത്തിന്റെ ട്രാക്കര്‍ വ്യക്തമാക്കുന്നത്.
'അന്താരാഷ്ട്ര ജലാശയങ്ങളില്‍ ഇസ്‌റാഈല്‍ അധിനിവേശം വീണ്ടും യുദ്ധക്കുറ്റം ചെയ്തിരിക്കുന്നു. എന്നാല്‍ ഞങ്ങള്‍ അവസാനിപ്പിക്കില്ല.. വംശഹത്യ അവസാനിപ്പിക്കുകയും ഉപരോധം തകര്‍ക്കുകയും വേണം,' ഗാസയിലെ ഉപരോധം തകര്‍ക്കുന്നതിനുള്ള അന്താരാഷ്ട്ര കമ്മിറ്റി എക്സില്‍ അറിയിച്ചു.
തൗസന്‍ഡ് മാഡ്ലീന്‍സിന്റെ ഭാഗമായുള്ളതാണ് ഫ്‌ളോട്ടില്ല സംഘം. ഒരു പത്രക്കുറിപ്പില്‍ ഒരു മണിക്കൂറിനുള്ളില്‍ അന്താരാഷ്ട്ര ജലാശയത്തില്‍ ഇസ്‌റാഈല്‍ സൈന്യം ഒമ്പത് ബോട്ടുകളെയും ആക്രമിച്ചതായി തൗസന്‍ഡ് മാഡ്ലീന്‍സ് ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. : അബ്ദുല്‍കരീം ഈദ്, അലാ അല്‍-നജാര്‍, അനസ് അല്‍-ഷെരീഫ്, ഗാസ സണ്‍ബേര്‍ഡ്, ലീല ഖാലിദ്, മിലാദ്, സോള്‍ ഓഫ് മൈ സോള്‍, ഉം സാദ് , കോണ്‍സൈന്‍സ് എന്നിവയാണ് ബോട്ടുകള്‍.
കപ്പലുകളെയും പ്രവര്‍ത്തകരേയും ഇസ്‌റാഈലി തുറമുഖത്തേക്ക് മാറ്റുന്നതായി വിദേശകാര്യ മന്ത്രാലയം എക്സില്‍ പറഞ്ഞു. അവരെ ഉടന്‍ നാടുകടത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നും എക്‌സിലെ കുറിപ്പില്‍ പറയുന്നു.
ഗസ്സയിലേക്ക് സഹായമെത്തിക്കാനായി ശ്രമിച്ച 40 കപ്പലുകളടങ്ങിയ സുമൂദ് ഫ്‌ലോട്ടില ഇസ്‌റാഈല്‍ തടഞ്ഞിരുന്നു. ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ള 450 ആക്ടിവിസ്റ്റുകളെ ഇസ്‌റാഈല്‍ നേവി കസ്റ്റഡിയിലെടുത്ത് നാടുകടത്തുകയായിരുന്നു. ഇസ്‌റാഈല്‍ കസ്റ്റഡിയില്‍ വലിയ പീഡനമാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്നതെന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നു.
nine humanitarian aid boats sailing to gaza were intercepted by israel in international waters. over 100 activists from the freedom flotilla coalition were detained while attempting to break the gaza blockade.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."