HOME
DETAILS

അവൻ ഇന്ത്യയുടെ ഭാവി താരമാണെങ്കിലും ആ കാര്യത്തിൽ സഞ്ജുവാണ് മികച്ചത്: കൈഫ്

  
October 08, 2025 | 7:01 AM

ormer Indian player Mohammad Kaif has criticized the decision not to include Sanju in the team

ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ഏകദിന ടീമിൽ വിക്കറ്റ് കീപ്പറായി മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ഇടം നേടിയിരുന്നില്ല. സഞ്ജുവിന് പകരം രാജസ്ഥാൻ റോയൽസ് താരം ധ്രുവ് ജുറൽ ആയിരുന്നു ടീമിൽ ഇടം നേടിയത്. ഇപ്പോൾ സഞ്ജുവിനെ ടീമിലെടുക്കാത്ത തീരുമാനത്തെ വിമർശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. തന്റെ യുട്യൂബ് ചാനലിലെ ഒരു ലൈവ് സെക്ഷനിൽ സംസാരിക്കുകയായിരുന്നു കൈഫ്. 

''വെസ്റ്റ് ഇൻഡീസിനെതിരെ സെഞ്ച്വറി നേടിയപ്പോൾ ധ്രുവ് ജുറൽ മികച്ച രീതിയിൽ കളിച്ചുവെന്നാണ് ഞാൻ കരുതുന്നത്. തീർച്ചയായും അവൻ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരമാണ്. എല്ലാ മത്സരത്തിലും റൺസ് സ്കോർ ചെയ്യാനുള്ള കഴിവ് അവനുണ്ട്. എന്നാൽ സഞ്ജു സാംസണെ ഒഴിവാക്കിയത് തെറ്റായ തീരുമാനമാണ്. സഞ്ജു ലോവർ ഓർഡറിൽ അഞ്ചാം സ്ഥാനത്തോ ആറാം നമ്പറിലോ മികച്ച രീതിയിൽ കളിക്കാറുണ്ട്. ഈ സ്ഥാനത്തേക്ക് ജുറലിനേക്കാൾ മികച്ച ഓപ്ഷൻ സഞ്ജു തന്നെയാണ്'' മുഹമ്മദ് കൈഫ് പറഞ്ഞു. 

സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായി ഏകദിന ടീമിൽ എത്തിയ ജുറൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. മത്സരത്തിൽ 210 പന്തിൽ 125 റൺസ് നേടിയാണ് ജുറൽ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്. 15 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ മണ്ണിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പറാവാനും രാജസ്ഥാൻ റോയൽസ് താരത്തിന് സാധിച്ചു. എംഎസ് ധോണിക്കും ഫറൂഖ് എഞ്ചിനീയർക്കും ശേഷമാണ് ജുറലിനെ തേടി ഈ നേട്ടം എത്തിയിരിക്കുന്നത്. ഏകദിന ടീമിൽ ഇടം നേടിയില്ലെങ്കിലും സഞ്ജു ടി-20 ടീമിൽ തുടരും. 

ഇന്ത്യ ഏകദിന സ്‌ക്വാഡ് 

ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിം​ഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിം​ഗ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), യശ്വസി ജയ്സ്വാൾ.

ഇന്ത്യ ടി-20 സ്‌ക്വാഡ്

സൂര്യകുമാർ യാദവ് ((ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്‌മാൻ ഗിൽ (വൈസ് (ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), റിം​ഗു സിം​ഗ്, വാഷിം​ഗ്ടൺ സുന്ദർ.

Sanju Samson was not included as wicketkeeper in the Indian ODI squad for the series against Australia. Rajasthan Royals player Dhruv Jural was included in the team instead. Now, former Indian player Mohammad Kaif has criticized the decision not to include Sanju in the team.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  2 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  2 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  2 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  2 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  2 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  2 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  2 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  2 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  2 days ago