HOME
DETAILS

ടെസ്റ്റിൽ ഇന്ത്യക്കായി കളിക്കാൻ അവന് വളരെയധികം ആഗ്രഹമുണ്ട്: ലാറ

  
October 08, 2025 | 7:19 AM

brain lara talks about indian star batter want play for test cricket

ഇന്ത്യൻ ടി-20 ഓപ്പണർ അഭിഷേക് ശർമക്ക് ടെസ്റ്റ് ക്രിക്കറ്റിലും കളിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. ടെസ്റ്റ് ഫോർമാറ്റിൽ കളിക്കുക എങ്ങനെയാണെന്നതിനെക്കുറിച്ച് അഭിഷേക് ശർമ്മ തന്നോട് സംസാരിക്കാറുണ്ടെന്നും വിൻഡീസ് ഇതിഹാസം പറഞ്ഞു. 

''സൺറൈസേഴ്‌സ് ഹൈദരാബാദിൽ ഉള്ള കാലഘട്ടത്തിൽ അഭിഷേകിനെ എനിക്കറിയാം. അവൻ അത്ഭുതകരമായ താരമാണ്. യുവരാജിന് അവനിൽ വലിയ സ്വാധീനമുണ്ടെന്ന് ഞാൻ കരുതുന്നു. അവന്റെ ബാറ്റിന്റെ വേഗതയും ഷോട്ടുകൾ കളിക്കുന്ന രീതിയും നോക്കിയാൽ മതി. ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ചും ഈ ഫോർമാറ്റിൽ എങ്ങനെയാണ് കളിക്കുകയെന്നതിനെക്കുറിച്ചും അവൻ എന്നോട് സംസാരിക്കുമായിരുന്നു. ടെസ്റ്റ് ഫോർമാറ്റിൽ കളിക്കാൻ അദ്ദേഹത്തിന് താത്പര്യമുണ്ട്. വർഷങ്ങൾക്കുള്ളിൽ അവനിലുണ്ടായ പുരോഗതി വളരെ സന്തോഷം നൽകുന്നതാണ്. എല്ലാ ഫോർമാറ്റിലും കളിക്കാൻ അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ട്'' ലാറ പറഞ്ഞു. 

അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പിൽ ഇന്ത്യക്കായി മിന്നും പ്രകടനമായിരുന്നു അഭിഷേക് ശർമ്മ നടത്തിയത്. ഏഴ് മത്സരങ്ങളിൽ നിന്നും 314 റൺസ് ആണ് അഭിഷേക് ശർമ തന്റെ ബാറ്റിൽ നിന്നും അടിച്ചെടുത്തത്. മൂന്ന് ഫിഫ്റ്റിയും താരം സ്വന്തമാക്കിയിട്ടുണ്ട്.  ടൂർണമെന്റിൽ 300 റൺസ് നേടിയതോടെ ടി-20 ഫോർമാറ്റിൽ നടക്കുന്ന ഏഷ്യ കപ്പിൽ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും അഭിഷേക് ശർമ്മ മാറിയിരുന്നു.

ഇതാദ്യമായാണ് ടി-20 ഫോർമാറ്റിൽ നടക്കുന്ന ഏഷ്യ കപ്പിന്റെ ഒരു താരം 300+ സ്കോർ കടത്തുന്നത്. പാകിസ്താൻ താരം മുഹമ്മദ് റിസ്‌വാന്റെ പേരിലാണ് ഇതിനു മുമ്പ് ഈ നേട്ടം ഉണ്ടായിരുന്നത്. 2022 ടൂർണമെന്റിൽ ആറ് മത്സരങ്ങളിൽ നിന്നും 281 റൺസായിരുന്നു താരം നേടിയിരുന്നത്. 

ഏഷ്യ കപ്പിലെ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ഐസിസി ടി-20 റാങ്കിങ്ങിലും മികച്ച മുന്നേറ്റം അഭിഷേക് ശർമ്മ നടത്തിയിരുന്നു. ഐസിസി ടി-20 റാങ്കിങ്ങിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് താരം. 931 പോയിന്റ് സ്വന്തമാക്കിയാണ് അഭിഷേക് ശർമ്മ ഒന്നാണ് സ്ഥാനത്തെത്തിയത്. ഐസിസി ടി-20 റാങ്കിങ്ങിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന പോയിന്റാണിത്. 

West Indies legend Brian Lara has revealed that Indian T20 opener Abhishek Sharma wants to play Test cricket as well. The West Indies legend also said that Abhishek Sharma often talks to him about what it's like to play in the Test format.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  3 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  3 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  3 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  3 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  3 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  3 days ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  3 days ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  3 days ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  3 days ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  3 days ago