HOME
DETAILS

യുഎഇയിലെ ആദ്യത്തെ ആശുപത്രി അധിഷ്ഠിത വെർട്ടിപോർട്ട് പ്രഖ്യാപിച്ചു: ആരോഗ്യ സേവനങ്ങൾ ഇനി മിനിറ്റുകൾക്കകം

  
October 08, 2025 | 8:54 AM

uae to launch hospital-based vertiport for air taxis

ദുബൈ: യുഎഇയിൽ ആദ്യമായി ഒരു ആശുപത്രി അധിഷ്ഠിത വെർട്ടിപോർട്ട് സ്ഥാപിക്കാനൊരുങ്ങുന്നു. ഇവിടെനിന്ന് എയർ ടാക്സികൾ ടേക്ക് ഓഫ് ചെയ്യുകയും ലാൻഡ് ചെയ്യുകയും ചെയ്യും. ഇത് രോഗികൾക്ക് മിനിറ്റുകൾക്കുള്ളിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കും.

ഇന്ന് (2025 ഒക്ടോബർ 8) ക്ലീവ്‌ലാൻഡ് ക്ലിനിക് അബൂദബിയും ആർച്ചർ ഏവിയേഷൻ ഇൻകോർപ്പറേറ്റഡും ചേർന്നാണ് ഈ പ്രഖ്യാപനം നടത്തിയത്. അതേസമയം, നിലവിലുള്ള ഹെലിപാഡിനെ പരമ്പരാഗത ഹെലികോപ്റ്ററുകൾക്കും eVTOL (ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ്) വിമാനങ്ങൾക്കും പ്രവർത്തിക്കാനാവും വിധം പരിവർത്തനം ചെയ്യുമെന്നും ആർച്ചർ വ്യക്തമാക്കി.

വെർട്ടിപോർട്ട് യാത്രക്കാരെ ആശുപത്രിയിൽ നിന്ന് അടുത്തുള്ള സ്ഥലങ്ങളിലേക്ക് മിനിറ്റുകൾക്കുള്ളിൽ എത്തിക്കാൻ സഹായിക്കും. പരമ്പരാഗത ഗതാഗത മാർഗങ്ങളെ അപേക്ഷിച്ച് യാത്രാ സമയം ഗണ്യമായി കുറക്കാൻ ഇതിന് സാധിക്കും. 

യാത്രകൾക്കായി ആർച്ചറിന്റെ ഇലക്ട്രിക് വിമാനമായ മിഡ്‌നൈറ്റ് ഉപയോഗിക്കും. പരമ്പരാഗത ഹെലികോപ്റ്ററുകളെ അപേക്ഷിച്ച് കുറഞ്ഞ ശബ്ദവും ഉദ്‌വമനവും ഉണ്ടാക്കുന്ന ഈ വിമനത്തിൽ നാല് യാത്രക്കാർക്ക് സഞ്ചരിക്കാനാവും. യാത്രക്കാർക്കും അവയവ കൈമാറ്റത്തിനും ഉപയോ​ഗിക്കാവുന്ന രീതിയിലാണ് വിമാനത്തിലെ ക്യാബിനുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. 

അബൂദബി ക്രൂയിസ് ടെർമിനലിൽ വെർട്ടിപോർട്ട്

ഈ വർഷം ജൂണിൽ, അബൂദബി ആദ്യത്തെ എയർ ടാക്സി പരീക്ഷണപറക്കൽ വിജയകരമായി പൂർത്തിയാക്കി. അന്ന് അബൂദബി ക്രൂയിസ് ടെർമിനലിന്റെ ഹെലിപാഡിൽ നിന്ന് ഒരു eVTOL (ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ്) വിമാനം ടേക്ക് ഓഫ് ചെയ്യുകയും ലാൻഡ് ചെയ്യുകയും ചെയ്തു.

EHang-ന്റെ EH216-S ആണ് അന്ന് പരീക്ഷിച്ച എയർ ടാക്സി. ഇത് ലോകത്തിലെ ആദ്യത്തെ സർട്ടിഫൈഡ്, പൈലറ്റില്ലാത്ത, രണ്ട് സീറ്റുകളുള്ള eVTOL വിമാനമായി വിശേഷിപ്പിക്കപ്പെടുന്നു.

EH216-S-ന് എട്ട് ഭുജങ്ങളിൽ 16 പ്രൊപ്പല്ലറുകൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഓരോ പ്രൊപ്പല്ലറും ഇരട്ട-മോട്ടോർ സംവിധാനത്താൽ പ്രവർത്തിക്കുന്നു, ആകെ 32 സ്വതന്ത്ര ഇലക്ട്രിക് മോട്ടോറുകൾ ഉൾപ്പെടുന്നു.

The UAE is set to revolutionize emergency medical services by introducing a hospital-based vertiport, where air taxis can take off and land, providing patients with rapid access to medical care. This innovative project aims to significantly reduce response times, ensuring patients receive critical care within minutes. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടുവരുന്ന ഹിന്ദു യുവാക്കള്‍ക്ക് ജോലി; കടുത്ത വിദ്വേഷ പ്രസംഗവുമായി ബിജെപി മുന്‍ എംഎല്‍എ

National
  •  12 days ago
No Image

പധാനമന്ത്രി തൊഴില്‍ ദായ പദ്ധതിയുടെ പേരില്‍ 1.5 കോടി തട്ടി; യുവതി പിടിയില്‍

National
  •  12 days ago
No Image

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ഈ വർഷം മാത്രം പണം നഷ്ടപ്പെട്ടത് 700-ലധികം പേർക്ക്

Kuwait
  •  12 days ago
No Image

പിഎം ശ്രീ പദ്ധതി പിൻവലിക്കക്കണം; ബുധനാഴ്ച്ച യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ്

Kerala
  •  12 days ago
No Image

കൊലപാതകക്കേസിൽ പിടിക്കപ്പെട്ട പ്രതിയുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

Saudi-arabia
  •  12 days ago
No Image

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരകീരിച്ചു; പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം

Kerala
  •  12 days ago
No Image

പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; രാജസ്ഥാനെതിരെ കളിക്കാനൊരുങ്ങി സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  12 days ago
No Image

വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിരോധിക്കാന്‍ തമിഴ്‌നാട്; സര്‍വകക്ഷി യോഗം വിളിച്ച് സ്റ്റാലിന്‍

National
  •  12 days ago
No Image

ഇന്റർ മയാമിക്കൊപ്പം പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള കാരണം അതാണ്: മെസി

Football
  •  12 days ago
No Image

പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് പോർട്ടൽ; പുതിയ വെബ്സൈറ്റ് വഴി യുഎഇയിൽ നിന്നുതന്നെ ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം

uae
  •  12 days ago