ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: പട്ടികജാതി വികസന വകുപ്പ് പ്രീമെട്രിക് തലത്തില്‍ നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 201516 വര്‍ഷം നാല്, ഏഴ് ക്‌ളാസുകളിലെ വാര്‍ഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ, എ പ്ലസ് ഗ്രേഡ് നേടിയിരിക്കണം.
രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകര്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നവരായിരിക്കണം. കലാ കായിക മല്‍സരങ്ങളില്‍ ജില്ലാ, റവന്യൂ തലത്തില്‍ സമ്മാനം നേടിയവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, നാല്, ഏഴ് ക്‌ളാസിലെ വാര്‍ഷികപരീക്ഷയില്‍ ലഭിച്ച ഗ്രേഡ് സംബന്ധിച്ച് ഹെഡ്മാസ്റ്ററില്‍ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷ ബ്‌ളോക്കുകളിലെ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വര്‍ഷം 4,500 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും.
അപേക്ഷയുടെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്‌ളോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. സെപ്റ്റംബര്‍ 27ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."