HOME
DETAILS

കൊച്ചി വാട്ടർ മെട്രോയിലെ യാത്ര ഇനി കൂടുതൽ ഉല്ലാസകരം; രണ്ട് പുതിയ ടെർമിനലുകൾ നാളെ തുറക്കും

  
October 08, 2025 | 1:04 PM

kochi water metro two new terminals open on october 9

കൊച്ചി: കൊച്ചിയുടെ വാട്ടർ ടൂറിസത്തിന് പുത്തനുണർവ് നൽകിയ കൊച്ചി വാട്ടർ മെട്രോയുടെ രണ്ട് പുതിയ ടെർമിനലുകൾ നാളെ തുറക്കും. മട്ടാഞ്ചേരി, വില്ലിംഗ്ഡൺ ഐലൻഡ് ടെർമിനലുകളുടെ ഉദ്ഘാടനമാണ് വ്യാഴാഴ്ച (ഒക്ടോബർ 9) നടക്കുക. രാവിലെ 11 മണിക്ക് മട്ടാഞ്ചേരി ടെർമിനലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവഹിക്കും. 

രണ്ട് പുതിയ ടെർമിനലുകൾ കൂടി തുറക്കുന്നതോടെ കൊച്ചി വാട്ടർ മെട്രോയുടെ ആകെ ടെർമിനലുകളുടെ എണ്ണം 12 ആയി ഉയരും. അതത് പ്രദേശങ്ങളുടെ ചരിത്രപരമായ പൈതൃകത്തിന് വലിയ പ്രാധാന്യം നൽകിയാണ് ടെർമിനലുകൾ നിർമിച്ചിട്ടുള്ളത്. പൂർണമായും വെള്ളത്തിലാണ് ടെർമിനലുകൾ പണിതുയർത്തിയത്. 

ഏറെ പൈതൃക പ്രദേശങ്ങൾ ഉള്ള ഇടങ്ങളാണ് രണ്ട് സ്ഥലനങ്ങളുമെന്നതിനാൽ സ്ഥലം ഏറ്റെടുക്കാതെയാണ് നിർമാണം നടത്തിയത്. പൈതൃക സമ്പത്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് പൂർണമായും വെള്ളത്തിൽ ടെർമിനൽ നിർമിച്ചത്. നിർമ്മാണ വേളയിൽ വൃക്ഷങ്ങളും പച്ചപ്പും അതേപടി നിലനിർത്താനും കൊച്ചി വാട്ടർ മെട്രോ അധികൃതർ ശ്രദ്ധ പുലർത്തിയിട്ടുണ്ട്.

2025-10-0818:10:12.suprabhaatham-news.png
 
 

ഡച്ച് പാലസിൻ്റെ തൊട്ടടുത്തായാണ് മട്ടാഞ്ചേരി ടെർമിനൽ സ്ഥിതി ചെയ്യുന്നത്. 8000 ചതുരശ്രയടി വിസ്തീർണ്ണമാണ് ഈ ടെർമിനലിനുള്ളത്. വലിപ്പത്തിൽ ചെറുതെങ്കിലും മനോഹരമായാണ് വില്ലിംഗ്ഡൺ ഐലൻഡ് ടെർമിനൽ പണിതിട്ടുള്ളത്.  000 ചതുരശ്രയടി വിസ്തീർണ്ണമാണ് വില്ലിംഗ്ഡൺ ഐലൻഡ് ടെർമിനലിന് ഉള്ളത്. പുതിയ ടെർമിനലുകൾ കൂടി എത്തുന്നത് ഈ മേഖലയിലെ ബിസിനസ്, ടൂറിസം വികസനത്തിന് കൂടുതൽ ഊർജ്ജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാവിലെ 11 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷനാകും. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി., എം.എൽ.എ.മാരായ കെ.ജെ. മാക്സി, ടി.ജെ. വിനോദ് തുടങ്ങിയവർ സംബന്ധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  4 days ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  4 days ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  4 days ago
No Image

കുവൈത്ത് വിമാനത്താവളത്തിലെ T2 ടെർമിനൽ; പൂർത്തീകരണത്തിന് അന്തിമ തീയതി നിശ്ചയിച്ചു, 2026 നവംബറോടെ പ്രവർത്തനക്ഷമമാകും

Kuwait
  •  4 days ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  4 days ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  4 days ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  4 days ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  4 days ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  4 days ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  4 days ago