24 കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; ഒമാനിൽ യുവാവ് അറസ്റ്റിൽ
മസ്കത്ത്: ഒമാനിൽ 24 കിലോഗ്രാമിലധികം മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. ഇന്റീരിയർ ഗവർണറേറ്റ് പൊലിസിന്റെ നേതൃത്വത്തിലുള്ള ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കൺട്രോൾ, നിസ്വ ഗവർണറേറ്റിൽ വെച്ചാണ് അറബ് പൗരനായ യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലിസ് അറിയിച്ചു. '
രണ്ട് യാത്രാ ബാഗുകളിലായാണ് യുവാവ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. പാസഞ്ചർ ബസിലായിരുന്നു യുവാവ് യാത്ര ചെയ്തിരുന്നത്. ഇയാൾക്കെതിരായ നിയമ നടപടികൾ പൂർത്തിയായിവരികയാണ്.
ഈ വർഷം ഓഗസ്റ്റിൽ ഒമാനിലെ ഒരു ഷിപ്പിംഗ് കമ്പനി വഴി 15 കിലോയിലധികം മയക്കുമരുന്ന് ഒരു യൂറോപ്യൻ രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ അറസ്റ്റിലായിരുന്നു. റോയൽ ഒമാൻ പൊലിസാണ് ഇവരെ അറസ്റ്റു ചെയ്തത്. വാട്ടർ പമ്പുകളിൽ മയക്കുമരുന്ന് ഒളിപ്പിച്ചാണ് ഇവർ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.
a young asian national was arrested by royal oman police at muscat international airport on october 7, 2025, while trying to smuggle more than 24 kilograms of crystal meth concealed in his luggage, underscoring oman's aggressive stance against drug trafficking amid rising regional concerns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."