കോഴിക്കോട് മുക്കത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം
കോഴിക്കോട്: മുക്കം നോർത്ത് കാരശ്ശേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസുകാരനായ മുഹമ്മദ് ഹിബാൻ (3) മരണപ്പെട്ടു. മലപ്പുറം കീഴുപറമ്പ് സ്വദേശി ജെസിന്റെ മകനാണ് മരിച്ച കുഞ്ഞ്. സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചാണ് ഈ ദാരുണ സംഭവം ഉണ്ടായത്. ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം, സ്കൂട്ടർ റോഡിലൂടെ പോകവേ പിന്നിൽ നിന്ന് വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡിലേക്ക് മറിഞ്ഞു. സ്കൂട്ടറിൽ ഉണ്ടായിരുന്ന മുഹമ്മദ് ഹിബാൻ തെറിച്ചുവീണ ശേഷം ബസിന്റെ ചക്രത്തിനടിയിൽ പെട്ടാണ് മരണപ്പെട്ടതെന്ന് വിവരം.
അപകടത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത ഉപരോധിച്ചു. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."