21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളർ ബുംറയല്ല; ആ ഇതിഹാസത്തിൻ്റെ പേര് വെളിപ്പെടുത്തി മുരളി കാർത്തിക്
ന്യൂഡൽഹി: 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളർ ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഡെയ്ൽ സ്റ്റെയ്നാണെന്ന് മുൻ ഇന്ത്യൻ സ്പിന്നർ മുരളി കാർത്തിക്. ക്രിക്ബസ് സെഗ്മെന്റിൽ, ഓരോ റൗണ്ടിലും ഒരു കളിക്കാരനെ ഒഴിവാക്കി മറ്റൊരാളെ മുന്നോട്ട് കൊണ്ടുപോകേണ്ട ഒരു ചർച്ചയ്ക്കിടെ 49-കാരനായ കാർത്തിക് തന്റെ അഭിപ്രായം വെളിപ്പെടുത്തി.

രണ്ടാം റൗണ്ടിൽ, ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസിനെയും ഇന്ത്യയുടെ ജസ്പ്രീത് ബുംറയെയും മറികടന്ന് ദക്ഷിണാഫ്രിക്കൻ പേസർമാരായ കാഗിസോ റബാഡയെയും ഡെയ്ൽ സ്റ്റെയ്നിനെയും കാർത്തിക് തിരഞ്ഞെടുത്തു. അതുപോലെ, ഇംഗ്ലണ്ടിന്റെ ഗ്രെയിം സ്വാനെയും ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിനെയും ഒഴിവാക്കി ഇന്ത്യയുടെ സഹീർ ഖാനെയും ഓസ്ട്രേലിയയുടെ നഥാൻ ലിയോണിനെയും അദ്ദേഹം മുന്നോട്ട് വെച്ചു.

മൂന്നാം റൗണ്ടിൽ, കാർത്തിക് റബാഡയെ മറികടന്ന് സ്റ്റെയ്നെ തിരഞ്ഞെടുത്തു, അതേസമയം സഹീർ ഖാനെ ഒഴിവാക്കി ലിയോണിനെ മുന്നോട്ട് കൊണ്ടുപോയി. അവസാന റൗണ്ടിൽ, സ്റ്റെയ്നും ലിയോണും തമ്മിൽ തിരഞ്ഞെടുക്കേണ്ട സാഹചര്യത്തിൽ, ദക്ഷിണാഫ്രിക്കൻ പേസ് ഇതിഹാസമായ ഡെയ്ൽ സ്റ്റെയ്നിനെ 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളറായി കാർത്തിക് പ്രഖ്യാപിച്ചു.
2021 ഓഗസ്റ്റ് 31-ന് എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച ഡെയ്ൽ സ്റ്റെയ്ൻ, ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് 2,343 ദിവസം നീണ്ടുനിന്ന റെക്കോർഡ് ഇപ്പോഴും അദേഹത്തിൻ്റെ പേരിലാണ്.
ജസ്പ്രീത് ബുംറ vs ഡെയ്ൽ സ്റ്റെയ്ൻ: ടെസ്റ്റ് റെക്കോർഡുകൾ

ജസ്പ്രീത് ബുംറ:
നിലവിൽ ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ 889 പോയിന്റുകളോടെ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ 2018-ൽ കേപ് ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. 49 ടെസ്റ്റുകളിൽ 93 ഇന്നിംഗ്സുകളിൽ നിന്ന് 19.81 ശരാശരിയിലും 42.6 സ്ട്രൈക്ക് റേറ്റിലും 222 വിക്കറ്റുകൾ അദ്ദേഹം നേടി. 15 അഞ്ച് വിക്കറ്റ് നേട്ടങ്ങളും 2019-ൽ വെസ്റ്റ് ഇൻഡീസിനെതിരെ 6/27 എന്ന മികച്ച പ്രകടനവും 31-കാരനായ ബുംറയുടെ നേടിയിട്ടുണ്ട്.
ഡെയ്ൽ സ്റ്റെയ്ൻ:
ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനായ സ്റ്റെയ്ൻ 93 ടെസ്റ്റുകളിൽ 22.95 ശരാശരിയിലും 42.3 സ്ട്രൈക്ക് റേറ്റിലും 439 വിക്കറ്റുകൾ നേടി. 26 അഞ്ച് വിക്കറ്റ് നേട്ടങ്ങളും 2010-ൽ ഇന്ത്യയ്ക്കെതിരെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ 7/51 എന്ന കരിയർ മികച്ച പ്രകടനവും അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്.
ഡെയ്ൽ സ്റ്റെയ്നിന്റെ സ്ഥിരതയും ദീർഘകാല മികവുമാണ് താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നതെന്ന് മുരളി കാർത്തിക് വിലയിരുത്തി, ജസ്പ്രീത് ബുംറയെപ്പോലുള്ള മികച്ച ബൗളർമാർക്ക് പോലും മുകളിൽ സ്റ്റെയ്നെ തിരഞ്ഞെടുക്കാനുള്ള കാരണവും അതാണെന്നെ കാർത്തിക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."