HOME
DETAILS

ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് അന്താരാഷ്ട്ര ക്രിമിനലുകളെ ബെല്‍ജിയത്തിന് കൈമാറി യുഎഇ

  
October 08, 2025 | 5:09 PM

uae extradites two interpol red notice fugitives to belgium over drug and money laundering charges

ദുബൈ: അന്താരാഷ്ട്ര നിയമസഹകരണത്തിന്റെ ഭാ​ഗമായി ബെൽജിയം തിരയുന്ന രണ്ട് ക്രിമിനലുകളെ ബെൽജിയത്തിന് കൈമാറി യുഎഇ. ദുബൈ, ഷാർജ പൊലിസിന്റെ സംയുക്ത ഇടപെടലിലൂടെയാണ് ഇവരെ പിടികൂടിയത്. യുഎഇ കോടതികളും നീതിന്യായ മന്ത്രാലയവും അംഗീകരിച്ച ശേഷമാണ് ഇവരെ ബെൽജിയത്തിന് കൈമാറിയത്. നേരത്തേ ബെൽജിയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവരെ തേടി ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പ്രതികളിൽ ഒരാൾ ബെൽജിയത്തിന്റെ ഏറ്റവും തിരയപ്പെടുന്ന കുറ്റവാളികളുടെ പട്ടികയിലെ ഉന്നതനാണ്. അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്തും അപകടകരമായ സംഘടിത ക്രിമിനൽ ഗ്രൂപ്പിലെ പങ്കാളിത്തവുമാണ് ഇയാൾക്കെതിരായ ആരോപണങ്ങൾ. രണ്ടാമത്തെ വ്യക്തിക്കെതിരെ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ കടത്തൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

"ഈ കൈമാറൽ യുഎഇയുടെ അന്താരാഷ്ട്ര നിയമസഹകരണത്തോടുള്ള പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നു. സംഘടിതവും അതിർത്തി കടന്നതുമായ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ നമ്മുടെ സജീവമായ പങ്ക് ശക്തിപ്പെടുത്തുന്നു," ആഭ്യന്ത്ര മന്ത്രാലയം പറഞ്ഞു. 

ഈ മാസം തന്നെ സെപ്റ്റംബർ 25-ന് ഷാർജ പൊലിസ് പിടികൂടിയ നേപ്പാളിലെയും ഉസ്ബെക്കിസ്ഥാനിലെയും ക്രിമിനലുകളെ ഈ രാജ്യങ്ങൾക്ക് കൈമാറിയിരുന്നു. ഓഗസ്റ്റിൽ ഫ്രാൻസിനും ബെൽജിയത്തിനും രണ്ട് അന്താരാഷ്ട്ര കുറ്റവാളികളെയും യുഎഇ കൈമാറിയിരുന്നു. 

uae authorities handed over two international criminals wanted by belgium to face trial for cross-border drug trafficking money laundering and gang-related crimes following their arrest by dubai and sharjah police under interpol red notices; the ministry of interior confirmed the extradition on october 8 2025 highlighting uae's commitment to global law enforcement cooperation.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആറില്‍ ഇടപെടില്ല, നീട്ടിവെക്കാന്‍ സുപ്രിംകോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി

Kerala
  •  2 days ago
No Image

ബിഹാറില്‍ ജയിച്ചത് എന്‍.ഡി.എ അല്ല, തെരഞ്ഞടുപ്പ് കമ്മിഷന്‍: രമേശ് ചെന്നിത്തല

Kerala
  •  2 days ago
No Image

വരും മണിക്കൂറുകളില്‍ ഇടിമിന്നലോട് കൂടിയ അതിശക്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

Kerala
  •  2 days ago
No Image

ഹരിയാനയില്‍ ഹിന്ദുത്വ ആള്‍ക്കൂട്ടം ക്രിസ്ത്യാനികളെ തടഞ്ഞുവച്ച് ബൈബിള്‍ കത്തിക്കാന്‍ നിര്‍ബന്ധിപ്പിച്ചു, ദൃശ്യവും പ്രരിപ്പിച്ചു

National
  •  2 days ago
No Image

'പോൾ ചെയ്തത് വോട്ടർപട്ടികയിലുള്ളതിനേക്കാൾ മൂന്ന് ലക്ഷത്തിലറെ വോട്ടുകൾ; ഇതെവിടെ നിന്ന് വന്നു?' ഗുരുതര ക്രമക്കേട് ചൂണ്ടിക്കാട്ടി ദീപാങ്കർ ഭട്ടാചാര്യ

National
  •  2 days ago
No Image

Unanswered Questions in Bihar: As NDA Celebrates, EVM Tampering Allegations Cast a Long Shadow

National
  •  2 days ago
No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  2 days ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  2 days ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  2 days ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  2 days ago