ഗസ്സയില്‍ വെടിനിര്‍ത്തല്‍; 24 മണിക്കൂറിനുള്ളില്‍ സൈന്യം പിന്‍മാറും, സ്ഥിരീകരിച്ച് ഹമാസും ഇസ്‌റാഈലും, ചര്‍ച്ച വിജയമെന്ന് ട്രംപ്; ബന്ദി- തടവുകൈമാറ്റം ഉടന്‍ | Gaza ceasefire
ഗസ്സ: രണ്ടുവര്‍ഷത്തിലേറെ നീണ്ടുനിന്ന ഇസ്‌റാഈല്‍ വംശഹത്യ അതിജീവിച്ച ഗസ്സ ഒടുവില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍. ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ നടന്നുവന്ന ചര്‍ച്ച വിജയിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇതുപ്രകാരം 24 മണിക്കൂറിനുള്ളില്‍ ഇസ്‌റാഈല്‍ അധിനിവേശ സൈന്യം ഗസ്സയില്‍നിന്ന് പിന്‍മാറും. ഹമാസിന്റെ തടവിലുള്ള ഇസ്‌റാഈലികളെ ഹമാസും, നിയമവിരുദ്ധമായി ഇസ്‌റാഈല്‍ പിടിച്ചുകൊണ്ടുപോയ ഫലസ്തീനികളെ ഇസ്‌റാഈലും മോചിപ്പിക്കും.
ഈജിപ്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഹമാസിനെ കൂടാതെ ഫലസ്തീന്‍ പ്രതിരോധ സംഘടനയായ ഇസ്‌ലാമിക് ജിഹാദും പങ്കുചേര്‍ന്നിട്ടുണ്ട്. ഇവരുടെ നേതാക്കള്‍ ഈജിപ്തിലെത്തിയിരുന്നു. ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദിന്റെ കസ്റ്റഡിയിലും ഇസ്‌റാഈല്‍ ബന്ദികളുണ്ട്.
അതേസമയം, ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ചര്‍ച്ച വഴിമുട്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഹമാസ് ആവര്‍ത്തിച്ചു. ചര്‍ച്ചയില്‍ ഖത്തര്‍ പ്രധാനമന്ത്രി, തുര്‍ക്കി, ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ മേധാവിമാരും പങ്കെടുക്കണമെന്ന് ഹമാസ് ആവഷ്യപ്പെട്ടു. ഫലസ്തീന്‍ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ഇസ്സത് അല്‍ റാഷിദ് ആണ് ഇക്കാര്യം അറിയിച്ചത്.
ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുറഹ്മാന്‍ ബിന്‍ ജാസിം ആല്‍ ഥാനി, തുര്‍ക്കി ഇന്റലിജന്‍സ് മേധാവി ഇബ്‌റാഹിം കാലിന്‍, ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് മേധാവി ഹസന്‍ മഹ്്മൂദ് റഷാദ് എന്നിവരും പങ്കെടുക്കണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."