HOME
DETAILS

നാളെ മുതല്‍ യുഎഇയില്‍ കനത്ത മഴ; ജാഗ്രതാ നിര്‍ദേശവുമായി എന്‍സിഎം | UAE Weather Updates

  
October 09, 2025 | 2:27 AM

UAE weather bureau warns of heavy rain between Friday and Tuesday Across Country

ദുബൈ: നാളെ മുതല്‍ ചൊവ്വാഴ്ച വരെ (വെള്ളിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ) യുഎഇയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) മുന്നറിയിപ്പ് നല്‍കി. തെക്ക് നിന്ന് ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് ഈര്‍പ്പമുള്ള കാലാവസ്ഥയ്ക്ക് കാരണം. ഈ കാലയളവില്‍ രാജ്യത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇടവേളകളില്‍ ഇടയ്ക്കിടെ കനത്ത മഴയാണ് പ്രവചിക്കുന്നത്. പ്രധാനമായും വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളിലാകും മഴയെത്തുക. ചില ഉള്‍നാടന്‍, പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കും മഴ വ്യാപിച്ചേക്കാം. ചില പ്രദേശങ്ങളില്‍ ചെറിയ ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്- എന്‍സിഎം പ്രവചിച്ചു. 

മഴ വരുന്നതിനൊപ്പം താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നു. എവിടെയെല്ലാം മഴ പെയ്യുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, എന്‍സിഎമ്മിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ ഈ വാരാന്ത്യത്തില്‍ നനഞ്ഞ കാലാവസ്ഥ അനുഭവപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ റാസല്‍ ഖൈമ, അല്‍ ഐന്‍, ഫുജൈറ എന്നിവ ഉള്‍പ്പെടുന്നുവെന്ന് സൂചിപ്പിക്കുന്നു.

കാറ്റ് ചില സമയങ്ങളില്‍ ശക്തമാവുകയും പൊടിപടലങ്ങള്‍ ഉയര്‍ത്തുകയും ചെയ്യാം. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ അറബിക്കടലിലും ഒമാന്‍ ഉള്‍ക്കടലിലും യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Heavy rain is expected in parts of the UAE between Friday and Tuesday, October 10 to October 14, warned the National Centre of Meteorology. The wet weather will be caused by an extension of a surface low-pressure system extending from the south, reported state news agency Wam. This will coincide with “an upper-level low-pressure system accompanied by a relatively cold and humid air mass”.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ ആദ്യ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മുന്‍ ഹോക്കി താരം മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു

Kerala
  •  10 days ago
No Image

ടി-20യിലെ ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു; മുന്നിലുള്ളത് വമ്പൻ റെക്കോർഡ്

Cricket
  •  10 days ago
No Image

സ്വര്‍ണവില ഇന്ന് വീണ്ടും കുതിച്ചു; പവന് കൂടിയത് 880, ചാഞ്ചാട്ടം തുടരുമ്പോള്‍ എന്ത് ചെയ്യണം

Business
  •  10 days ago
No Image

ഓര്‍ഡര്‍ ചെയ്തത് 1.8 ലക്ഷം രൂപയുടെ സ്മാര്‍ട്ട് ഫോണ്‍; കിട്ടിയത് ഒരു മാര്‍ബിള്‍ കഷണം; അമ്പരപ്പ് മാറാതെ ബംഗളൂരിലെ ടെക്കി

National
  •  10 days ago
No Image

സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ആശ വര്‍ക്കര്‍മാര്‍ അവസാനിപ്പിക്കുന്നു; ഇനി ജില്ലകളിലേക്ക്

Kerala
  •  10 days ago
No Image

ഫൈനലിലേക്ക് പറന്നത് ലോക റെക്കോർഡുമായി; ചരിത്രത്തിന്റെ കൊടുമുടിയിൽ ഇന്ത്യ

Cricket
  •  10 days ago
No Image

വൈക്കത്ത് കാര്‍ കനാലിലേക്ക് മറിഞ്ഞ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

മുസ്‌ലിംകള്‍ക്കെതിരെ കലാപമുണ്ടാക്കാന്‍ 'ഐ ലവ് മുഹമ്മദ്'എന്ന് ക്ഷേത്രച്ചുമരുകളില്‍ എഴുതിവെച്ചു; നാല് പേര്‍ അറസ്റ്റില്‍, ഒരാള്‍ ഒളിവില്‍,  അറസ്റ്റിലായത് ഹിന്ദു യുവാക്കള്‍

National
  •  10 days ago
No Image

ആണവായുധ പരീക്ഷണത്തിന് ഉത്തരവിട്ട് ട്രംപ്; ലോകം വീണ്ടും ആണവ പന്തയത്തിലേക്ക്

International
  •  10 days ago
No Image

ഡിജിപിക്ക് പരാതി നല്‍കി; നടപടിയില്ല- പൊലിസ് മര്‍ദനത്തില്‍ ഷാഫി പറമ്പില്‍ എംപി കോടതിയിലേക്ക്

Kerala
  •  10 days ago