HOME
DETAILS

താമരശ്ശേരിയില്‍ ഡോക്ടറെ വെട്ടിയ സംഭവം: പ്രതിയുടെ മകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്ന് പൊലിസ്; അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന തരത്തില്‍ ഒരു റിപ്പോര്‍ട്ടുമില്ല

  
Web Desk
October 09, 2025 | 3:39 AM

doctor attack in thamarassery police yet to receive postmortem report of accuseds daughter kozhikode doctors boycott op today

കോഴിക്കോട്:  ഡോക്ടറെ വെട്ടിയ കേസിലെ പ്രതി സനൂപിന്റെ മകള്‍ അനയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് താമരശ്ശേരി പൊലിസ്. രാസപരിശോധനാ ഫലം വൈകുന്നതാണ് റിപ്പോര്‍ട്ട് വൈകാന്‍ കാരണമെന്നും താമരശ്ശേരി ഡി.വൈ.എസ്.പി ചന്ദ്രമോഹന്‍ പറഞ്ഞു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാക്കിയുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു.  അനയയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ല എന്ന തരത്തില്‍ ഒരു റിപ്പോര്‍ട്ടും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലിസ് കൂട്ടിച്ചേര്‍ത്തു. മകളുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചല്ലെന്ന സംശയം സനൂപിന് ഉണ്ടായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. കേസില്‍ പിടിയിലായ സനൂപിനെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.

'

കഴിഞ്ഞ ദിവസമാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പതു വയസുകാരിയുടെ പിതാവ് ആശുപത്രിയിലെത്തി ഡോക്ടറെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. താമരശേരി കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപ് (40) ആണ് താമരശേരി താലൂക്ക് ആശുപത്രിയിലെത്തി ഡോ. വിപിനെ വെട്ടിയത്. ബുധനാഴ്ച (08-10-2025) ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. 

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സനൂപിന്റെ മകള്‍ അനയ മരിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ഡോക്ടറെ ആക്രമിക്കാന്‍ സനൂപിനെ പ്രേരിപ്പിച്ചതെന്നാണ് പൊലിസ് പറഞ്ഞത്. സനൂപിനെ താമരശേരി പൊലിസ് അറസ്റ്റ് ചെയ്തു. വെട്ടാനുപയോഗിച്ച കൊടുവാളും കണ്ടെത്തി. 
തലയ്ക്കു പരുക്കേറ്റ ഡോക്ടര്‍ വിപിനെ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ സംഘടന മിന്നല്‍ പണിമുടക്ക് നടത്തി. 

രണ്ടു മക്കളുമായാണ് സനൂപ് താലൂക്ക് ആശുപത്രിയിലെത്തിയത്. കുട്ടികളെ പുറത്തുനിര്‍ത്തിയ ശേഷം സൂപ്രണ്ടിന്റെ മുറിയിലെത്തുകയായിരുന്നു. ഈ സമയം സൂപ്രണ്ട് മുറിയിലുണ്ടായിരുന്നില്ല. തുടര്‍ന്ന് എന്റെ മകളെ കൊന്നവനല്ലേടാ...' എന്ന് വിളിച്ചുപറഞ്ഞ് സനൂപ്, രോഗിയുടെ കൂട്ടിരിപ്പുകാരുമായി സൂപ്രണ്ടിന്റെ മുറിയില്‍ സംസാരിക്കുകയായിരുന്ന വിപിനെ വെട്ടുകയായിരുന്നുവെന്ന് ആശുപത്രിയിലെ ലാബ് ജീവനക്കാരന്‍ അനില്‍ പറഞ്ഞു. ഉടന്‍ അവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് സനൂപിനെ കീഴ്‌പ്പെടുത്തി. തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.

സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് ഡോക്ടര്‍മാര്‍ പ്രതിഷേധ ദിനം ആചരിക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ രോഗീപരിചരണം ഒഴികെ എല്ലാ സേവനങ്ങളില്‍നിന്നും വിട്ടുനില്‍ക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ എല്ലാ സ്ഥാപനങ്ങളിലും അത്യാഹിത വിഭാഗം ഒഴികെ സേവനങ്ങളെല്ലാം പൂര്‍ണമായും നിര്‍ത്തി പ്രതിഷേധിക്കും. 

police have not yet received the postmortem report of the accused's daughter in the thamarassery doctor attack case. in protest, doctors across kozhikode district are boycotting outpatient services today.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: കെ.എസ് ശബരിനാഥനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  8 days ago
No Image

ആറാമത് ഇസ്‌ലാമിക് സോളിഡാരിറ്റി ഗെയിംസ് നവംബർ ഏഴ് മുതൽ റിയാദിൽ; പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  8 days ago
No Image

ലക്ഷ്മണന് പിന്നാലെ രാമനും; പാലക്കാട് ചിറ്റൂരില്‍ കുളത്തില്‍ മുങ്ങിമരിച്ച ഇരട്ട സഹോദരങ്ങലില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

Kerala
  •  8 days ago
No Image

ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് തുടക്കം; അൽ വത്ബയിൽ ഇനി നാലര മാസം ആഘോഷക്കാലം

uae
  •  8 days ago
No Image

വേണ്ടത് വെറും അഞ്ച് റൺസ്; ടി-20യിലെ ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  8 days ago
No Image

കാത്തിരിപ്പിന് വിരാമം; എറണാകുളം-ബംഗളുരു വന്ദേഭാരത് സ്ഥിരം സര്‍വീസ് അടുത്ത ആഴ്ച്ച മുതല്‍

Kerala
  •  8 days ago
No Image

ഷെയ്ഖ് സായിദ് റോഡിനെ അതി​ഗംഭീര സൈക്ലിം​ഗ് ട്രാക്കാക്കി ദുബൈ റൈഡ് 2025: പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ

uae
  •  8 days ago
No Image

കോഴിക്കോട് നഗരത്തിലുണ്ടായ കത്തിക്കുത്തില്‍ യുവാവിന് പരിക്കേറ്റു

Kerala
  •  8 days ago
No Image

ടി-20 ലോകകപ്പിന് മുമ്പേ ഞെട്ടിക്കുന്ന വിരമിക്കൽ; ന്യൂസിലാൻഡ് ഇതിഹാസം പടിയിറങ്ങി

Cricket
  •  8 days ago
No Image

സമസ്ത കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്‌ലിയാര്‍  അന്തരിച്ചു

Kerala
  •  8 days ago