ചികിത്സയിലുള്ള ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊന്നു, കൊല നടത്തിയത് ആശുപത്രിയില്‍ വെച്ച്; പിന്നാലെ ആത്മഹത്യാ ശ്രമം, ചികിത്സിക്കാന്‍ പണമില്ലാത്തതിനാലെന്ന് നിഗമനം
തിരുവനന്തപുരം: തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ആശുപത്രി മുറിക്കുള്ളില്‍ വെച്ചായിരുന്നു കൊലനടത്തിയത്. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയെയാണ് ഭര്‍ത്താവ് ഭാസുരന്‍ കൊലപ്പെടുത്തിയത്. ശെഷം ഇയാള്‍ ആശുപത്രിയുടെ മുകള്‍നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. അര്‍ധരാത്രിയോടെയായിരുന്നു സംഭവം.
ഒക്ടോബര്‍ 1നാണ് വൃക്കരോഗിയായ ജയന്തിയെ പട്ടം എസ്യുടി ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായാണ് ജയന്തിയെ ഇവിടെ പ്രവേശിപ്പിച്ചത്.
ഭാസുരനെ എസ്യുടി ആശുപത്രിയില്‍ തന്നെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ബാധ്യതയാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. വൃക്കരോഗത്തെ തുടര്‍ന്ന് മാസങ്ങളോളമായി ജയന്ത് ചികിത്സയിലാണ്. പൊലിസ് അന്വേഷണം ആരംഭിച്ചു.
a man allegedly murdered his ailing wife inside a hospital room at patton sct hospital, trivandrum. the accused, bhasuran, tried to end his life by jumping from the hospital building. financial issues suspected as motive.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."