യുഎഇയിലെ ആദ്യ കെമിക്കൽ തുറമുഖം റുവൈസിൽ; 2026 ഓടെ പ്രവർത്തനസജ്ജമാകും
ദുബൈ: റുവൈസിൽ കെമിക്കൽ തുറമുഖം വികസിപ്പിക്കുന്നതിനായി 50 വർഷത്തെ കരാർ ഒപ്പുവച്ച് ADNOC ലോജിസ്റ്റിക്സ് & സർവിസസ് (ADNOC L&S) ഉം TA’ZIZ ഉം. ഈ കരാർ പ്രകാരം, ADNOC L&S തുറമുഖം നിർമിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യും, അതേസമയം TA’ZIZ രാസവസ്തുക്കളും ഡെറിവേറ്റീവുകളും കാര്യക്ഷമമായി കയറ്റുമതി ചെയ്യാൻ തുറമുഖം ഉപയോഗിക്കും. 300 മില്യൺ ഡോളറിലധികം മൂല്യമുള്ള ഈ തുറമുഖം 2026 അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ 27 വർഷത്തെ പ്രവർത്തനത്തിൽ നിന്ന്, ADNOC L&S-ന് 1.3 ബില്യൺ ഡോളറിലധികം വരുമാനം ഈ തുറമുഖം നേടിക്കൊടുക്കുമെന്നാണ് വിലയിരുത്തുന്നത്.
2028-ന്റെ അവസാനത്തോടെ TA’ZIZ 47 ലക്ഷം ടൺ രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഇതിൽ മെഥനോൾ, ലോ-കാർബൺ അമോണിയ, കോസ്റ്റിക് സോഡ, EDC, VCM, PVC തുടങ്ങിയവ ഉൾപ്പെടുന്നു. ഈ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് കെമിക്കൽ തുറമുഖം ഒരു പ്രധാന കേന്ദ്രമായി പ്രവർത്തിക്കും.
ADNOC-യും ADQ-വും ചേർന്ന് TA’ZIZ സ്ഥാപിതമായതുമുതൽ, അൽ റുവൈസിൽ വ്യാവസായിക വൈവിധ്യവൽക്കരണം ഉത്തേജിപ്പിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം.
2024-ൽ, TA’ZIZ തങ്ങളുടെ രാസനിർമാണ ശാലകളെ പിന്തുണയ്ക്കുന്നതിനായി തുറമുഖം, ടെർമിനൽ, പൈപ്പ്‌ലൈനുകൾ, റോഡുകൾ, യൂട്ടിലിറ്റികൾ എന്നിവയ്ക്കായി 2 ബില്യൺ ഡോളറിലധികം മൂല്യമുള്ള അടിസ്ഥാനസൗകര്യ കരാറുകൾ നൽകിയിരുന്നു.
Abu Dhabi National Oil Company (ADNOC) Logistics & Services (L&S) and TA’ZIZ have signed a 50-year concession agreement to develop a chemical port in Ruwais. The agreement allows ADNOC L&S to design, build, and operate the port, which will enable efficient export of chemicals and derivatives produced by TA’ZIZ. This strategic partnership aims to enhance the UAE's chemicals sector and support ADNOC's growth ambitions
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."