ആളില്ലാത്തസമയത്ത് അയല്‍വീട്ടില്‍ നിന്നും പണം കവര്‍ന്ന യുവാവ് അറസ്റ്റില്‍
അമ്പലപ്പുഴ: ആളില്ലാത്തസമയത്ത് അയല്‍വീട്ടില്‍ നിന്നും പണം കവര്‍ന്ന യുവാവ് അറസ്റ്റില്‍. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ പത്തിപ്പാലം ചിട്ടിക്കാരന്‍ ചിറ വീട്ടില്‍ ബാബുവിന്റെ മകന്‍ ബിനീഷി (25)നെയാണ് പുന്നപ്ര എസ്.ഐ ഇ.ഡി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം ഇരുപത്തി ഒമ്പതിനാണ് കേസിനാസ്പതമായ സംഭവം നടന്നത്. അയല്‍വാസിയായ വേണു നിവാസില്‍ ഓമനയുടെ വീട്ടില്‍നിന്നും ബാഗില്‍ സൂക്ഷിച്ചിരുന്ന എണ്‍പത്തിയൊന്‍പതിനായിരം രൂപ മോഷ്ടിച്ച ബിനീഷ് പിന്നീട് നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. ഇതേദിവസം ബന്ധുവീട്ടില്‍ പോയ ഓമന മടങ്ങിയെത്തി പണം സൂക്ഷിച്ചിരുന്ന അലമാര പരിശോദിച്ചപ്പോള്‍ പണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി കണ്ടെത്തി. പിന്നീട് ഇവര്‍ പുന്നപ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കഴിഞ്ഞ ദിവസം രാത്രി 9.30 തോടെ കളര്‍കോട് ഭാഗത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ താന്‍ പണം മോഷ്ടിച്ചതായും ഈ പണം ചിലവായി പോയെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു. പ്രതി മോഷ്ടിച്ച പണം കൊണ്ട് വാങ്ങിയ രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെടുത്തു.
അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. എസ്.ഐക്ക് ഒപ്പം സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതീപ്, അഗസ്റ്റിന്‍, ബല്‍നോവ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."