HOME
DETAILS

ദുബൈയില്‍ പണമില്ലെങ്കില്‍ പട്ടിണി കിടക്കേണ്ട; ഈ മീറ്റ് ഷോപ്പ് സൗജന്യമായി ഭക്ഷണം നല്‍കും

  
October 09, 2025 | 5:45 AM

Dubai butcher shop gives free meals to anyone who cant pay

ദുബൈ: പണമില്ലാത്തതിന്റെ പേരില്‍ ദുബൈയില്‍ പട്ടിണി കിടക്കേണ്ടിവരില്ല. അത്തരക്കാര്‍ക്കായി ദുബൈയിലെ മിര്‍ദിഫിന്റെ ഹൃദയത്തിലുള്ള ഈ ഭക്ഷണശാലയില്‍ വന്ന് ഫ്രീയായി വയറു നിറയെ ഭക്ഷണം കഴിക്കാം. 2021 മുതല്‍ ഇവിടെ സൗജന്യം ഭക്ഷണ വിതരണം ഉണ്ട്. ജോര്‍ദാനിയന്‍ പ്രവാസിയുടെ ഉടമസ്ഥതയിലുള്ള അല്‍ അഫാന്‍ദി മീറ്റ് ഷോപ്പും അതിനോട് ചേര്‍ന്നുള്ള റസ്റ്റൊറന്റുമാണ് വിശക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കുന്നത്. ആരാണെന്നോ എവിടെ നിന്നാണ് വരുന്നതെന്നോ പരിഗണിക്കാതെ ആരും പട്ടിണി കിടന്ന് നടക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ജോര്‍ദാന്‍ പ്രവാസി.

യുഎഇയോടുള്ള ഹൃദയംഗമമായ അഭിനന്ദന പ്രകടനമായാണ് ഈ ആശയം ആരംഭിച്ചതെന്ന് റെസ്റ്റോറന്റിലെ കാഷ്യര്‍ മുസ്തഫ അലി പറഞ്ഞു. ഞങ്ങള്‍ ഇവിടെ അനുഭവിക്കുന്ന സുരക്ഷയ്ക്കും മനുഷ്യത്വത്തിനും യുഎഇയോടുള്ള നന്ദിയാണിത്. ഈ രാജ്യത്തെ മനുഷ്യത്വമാണ് ഞങ്ങള്‍ക്ക് തുടരാനുള്ള പ്രധാന പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു.

എമിറേറ്റ്‌സിലെ ജീവിതത്തെ നിര്‍വചിക്കുന്ന ഉദാരതയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, അദ്ദേഹത്തെയും കുടുംബത്തെയും സ്വാഗതം ചെയ്ത സമൂഹത്തിന് തിരികെ നല്‍കാനുള്ള ഒരു മാര്‍ഗമായി ഈ സംരംഭം മാറിയെന്നും മുസ്തഫ വിശദീകരിച്ചു.

2025-10-0911:10:11.suprabhaatham-news.png
 
 

ബുദ്ധിമുട്ടുന്ന ആര്‍ക്കും മിര്‍ദിഫിലെ ഞങ്ങളുടെ റെസ്റ്റോറന്റില്‍ വരാം. ഞങ്ങള്‍ അവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കും. ആവശ്യമുള്ള ആളുകള്‍ക്ക് അവരുടെ ദേശീയതയോ പശ്ചാത്തലമോ പരിഗണിക്കാതെ ഞങ്ങള്‍ ഈ സേവനം വാഗ്ദാനം ചെയ്യുന്നു. അത്തരം ആളുകള്‍ക്ക് മുമ്പില്‍ ഞങ്ങള്‍ ഒരു നിബന്ധനയും വയ്ക്കുന്നില്ല. ഭക്ഷണം ആവശ്യമുള്ള ആര്‍ക്കും സ്വാഗതം. ഉടമസ്ഥനെ സംബന്ധിച്ചിടത്തോളം ഔദാര്യം ബിസിനസിന്റെ ഒരു തത്വം കൂടിയാണ്. ഇത് വിശ്വാസത്തിന്റെ കൂടി ഭാഗമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'നിങ്ങള്‍ക്ക് ഭക്ഷണം വാങ്ങാന്‍ കഴിയുന്നില്ലെങ്കില്‍, അത് സൗജന്യമായി ഓര്‍ഡര്‍ ചെയ്യുക, അത് അല്ലാഹുവില്‍ നിന്നുള്ള ഒരു സമ്മാനമാണ്'- എന്ന് കടയ്ക്ക് പുറത്ത് ലളിതമായ ഭാഷയിലുള്ള സന്ദേശം കാണാം.

In the heart of Dubai’s Mirdif community, kindness has found a home in an unexpected place — a small butcher shop and grill that has been quietly serving free meals to anyone in need for the past four years. Since opening its doors in 2021, Al Afandi Butchery and Grills, owned by a Jordanian expatriate, has embraced a simple but powerful mission: to ensure no one walks away hungry, regardless of who they are or where they come from.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി ആറുപേർ മരിച്ചു

National
  •  10 days ago
No Image

യുഎസിലെ ബന്ധുവിന്റെ ഫോൺ ഹാക്ക് ചെയ്തു; പക്ഷേ അക്ഷരത്തെറ്റിൽ പൊളിഞ്ഞത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പ്

crime
  •  10 days ago
No Image

'ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് വരെ വോട്ട് ചെയ്യിക്കും' വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്റെ വിഡിയോ പ്രദര്‍ശിപ്പിച്ച് രാഹുല്‍

National
  •  10 days ago
No Image

'പുതിയ യുഗം വരുന്നു...വളരെക്കാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തില്‍ സംസാരിക്കുന്നു' വിജയിയായ ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ നെഹ്‌റുവിനെ ഉദ്ധരിച്ച് മംദാനി

International
  •  10 days ago
No Image

സബ്‌സിഡി നിരക്കില്‍ ഒന്നല്ല, രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ; വമ്പന്‍ ഓഫറുകളും സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളുമായി സപ്ലൈക്കോ

Kerala
  •  10 days ago
No Image

അബദ്ധത്തില്‍ കിണറ്റില്‍ വീണതല്ല, 2 മാസം പ്രായമായ കുഞ്ഞിന്റെ മരണത്തില്‍ അമ്മ അറസ്റ്റില്‍

Kerala
  •  10 days ago
No Image

'ഹൈഡ്രജന്‍ ബോംബ് അല്ല ഹരിയാന ബോംബ്' ഹരിയാനയില്‍ നടന്നതും വന്‍ തട്ടിപ്പ്, വിധി അട്ടിമറിച്ചു, ഒരാള്‍ 22 വോട്ട് വരെ ചെയ്തു; 'H' ഫയല്‍ തുറന്ന് രാഹുല്‍ 

National
  •  10 days ago
No Image

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം; മരിച്ചത് ആറ്റിങ്ങല്‍ സ്വദേശിയായ മധ്യവയസ്‌കന്‍

Kerala
  •  10 days ago
No Image

ചരിത്രം കുറിച്ച് ഗസാല ഹാഷ്മിയും, വിര്‍ജീനിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയിലേക്ക്; സ്ഥാനത്തെത്തുന്ന ആദ്യ മുസ്‌ലിം, ഇന്ത്യന്‍ വംശജ

International
  •  10 days ago
No Image

കുഞ്ഞുങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട്, എസ്.എസ്.കെ ഫണ്ട് ആദ്യഗഡു ലഭിച്ചുവെന്ന് മന്ത്രി ശിവന്‍കുട്ടി

Kerala
  •  10 days ago