HOME
DETAILS

വനിത സംരംഭകര്‍ക്കായി ടൂറിസം വകുപ്പിന്റെ കൈത്താങ്ങ്;  ടൂറിസവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് പലിശയിളവെന്നും മന്ത്രി

  
October 09, 2025 | 5:53 AM

low-interest loans for women entrepreneurs in tourism sector

 

തിരുവനന്തപുരം: സ്ത്രീസൗഹാര്‍ദ ടൂറിസത്തിന്റെ ഭാഗമായി വനിതാ സംരംഭകര്‍ക്കായി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതി വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് നടപ്പാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പദ്ധതിക്ക് ഈ മാസം അംഗീകാരം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ടൂറിസവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കായിരിക്കും പലിശയിളവ് നല്‍കുക. ഇതുവഴി കൂടുതല്‍ സ്ത്രീകളെ ടൂറിസം മേഖലയിലേക്ക് ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നത്.

ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോം സ്റ്റേ നടത്തിപ്പുകാര്‍, ടാക്‌സി ഓടിക്കുന്നവര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവരെ പരസ്പരം ബന്ധപ്പെടുത്തി ഒരു ശൃംഖല രൂപപ്പെടുത്തിയെടുക്കുകയാണ് ഉദ്ദേശമെന്ന് മന്ത്രി വ്യക്തമാക്കി. ഇതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും.

വനിതാ സഞ്ചാരികള്‍ക്ക് ഈ ശൃംഖല പ്രയോജനപ്പെടുത്തി യാത്ര ചെയ്യാനുമാവും. സ്ത്രീസൗഹാര്‍ദ ടൂറിസം പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്ക് തൊഴില്‍ പരിശീലനത്തോടൊപ്പം ടൂറിസം ഹോസ്പിറ്റാലിറ്റി പരിശീലനവും നല്‍കുന്നതാണ്. സഞ്ചാരികളെ എങ്ങനെ സ്വീകരിക്കണമെന്നും അവര്‍ക്ക് എങ്ങനെ മികച്ച സഞ്ചാരാനുഭവം പ്രദാനം ചെയ്യണമെന്നും ഈ പരിശീലനത്തിലൂടെ നമുക്ക് നേടാനും കഴിയും.

ഇന്‍ക്ലൂസീവ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ടൂറിസം കേന്ദ്രങ്ങള്‍ പ്രാപ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ടൂറിസം കേന്ദ്രങ്ങള്‍ സ്ത്രീ സൗഹാര്‍ദമാകുന്നതിന് ഒപ്പം തന്നെ വയോജന സൗഹൃദവും ഭിന്നശേഷി സൗഹൃദവുമാക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.

പുതിയ ടൂറിസം കേന്ദ്രങ്ങളുടെ ആരംഭഘട്ടത്തിലും ഇത്തരം കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. കലാകാരികളെയും വനിതാ സാംസ്‌കാരിക പ്രവര്‍ത്തകരെയും സ്ത്രീസൗഹാര്‍ദ ടൂറിസത്തിന്റെ ഭാഗമാക്കുന്നതാണ്. അവര്‍ക്കും ഈ മേഖലയില്‍ പ്രധാന പങ്ക് വഹിക്കാനാകും. അവരെ പ്രോത്സാഹിപ്പിക്കാനും സ്ത്രീസൗഹാര്‍ദ ടൂറിസത്തിന്റെ ഭാഗമായി പദ്ധതികളുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

In a move to promote women-friendly tourism, the Kerala Tourism Department, in collaboration with the Kerala Women’s Development Corporation, will implement a scheme to provide low-interest loans to women entrepreneurs. Tourism and Public Works Minister P.A. Mohammed Riyas announced this initiative in the Legislative Assembly. The scheme is expected to receive official approval this month and aims to support women starting ventures related to tourism. It is designed to attract more women into the tourism sector by offering financial assistance with reduced interest rates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ നാല് പാർക്കുകൾക്ക് പുതിയ പേര്; 20 പാർക്കുകളുടെ പ്രവർത്തന സമയത്തിലും മാറ്റം

uae
  •  10 days ago
No Image

'ഞാൻ നല്ല കളിക്കാരനാണെന്ന് മെസ്സിക്കറിയാം'; അർജന്റീനയ്‌ക്കെതിരായ ഫൈനലിസിമയിൽ ലയണൽ മെസ്സിയെ നേരിടുന്നതിനെക്കുറിച്ച് ലാമിൻ യമാൽ സംസാരിക്കുന്നു.

Football
  •  10 days ago
No Image

ജീവനക്കാർക്ക് ആഴ്ചയിൽ 'ഫൈവ് ഡേ വർക്ക്'; സംസ്ഥാന സർക്കാർ നിർണ്ണായക ചർച്ചയിലേക്ക്

Kerala
  •  10 days ago
No Image

യുഎഇ ദേശീയ ദിനം: നാളെ രാവിലെ 11 മണിക്ക് രാജ്യത്താകമാനം ദേശീയ ഗാനം മുഴങ്ങും; എല്ലാവരോടും പരിപാടിയിൽ പങ്കെടുക്കാൻ ആഹ്വാനം

uae
  •  10 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന് ജാമ്യമില്ല; 14 ദിവസം റിമാൻഡിൽ

Kerala
  •  10 days ago
No Image

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വൻ പൊട്ടിത്തെറി: 'കോലി-ഗംഭീർ 'ശീതസമരം, രോഹിത്തുമായുള്ള തർക്കം ഹോട്ടലിലേക്ക്'; ബിസിസിഐ അടിയന്തര യോഗം വിളിച്ചു

Cricket
  •  10 days ago
No Image

യുഎഇയിലെ ഏഴ് എമിറേറ്റുകളുടെ പേരിൽ അബൂദബിയിൽ ഏഴ് പുതിയ പള്ളികൾ; നിർദ്ദേശം നൽകി യുഎഇ പ്രസിഡന്റ്

uae
  •  10 days ago
No Image

പരസ്പര വിസ ഇളവ് കരാറിൽ ഒപ്പുവെച്ച് സഊദി അറേബ്യയും റഷ്യയും; 90 ദിവസം വരെ താമസത്തിനുള്ള അനുമതി

Saudi-arabia
  •  10 days ago
No Image

കേരളത്തിൽ എച്ച്‌ഐവി ബാധിതരുടെ എണ്ണം വർധിക്കുന്നു; യുവജനങ്ങളിൽ രോഗവ്യാപനം കുതിച്ചുയരുന്നതിൽ ആശങ്ക

Kerala
  •  10 days ago
No Image

ബിസിനസുകാരിയെ 'മീറ്റിങ്' വാഗ്ദാനത്തോടെ വിളിച്ചുവരുത്തി തോക്കിന്‍മുനമ്പില്‍ നഗ്നയാക്കി നിർത്തി വീഡിയോ പകർത്തി; മുംബൈയിൽ ഫാർമ സ്ഥാപകനെതിരെ ഗുരുതര പരാതി

crime
  •  10 days ago