മീഡിയന് ശുചീകരണം; ദേശീയപാതയിലെ പൊടി ശല്യത്തില്‍ വലഞ്ഞ് ജനങ്ങള്‍
അരൂര്‍: ദേശീയപാതയിലെ മീഡിയന് ശുചീകരണം പൊടി ശല്യം രൂക്ഷമാക്കി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ദേശീയപാതയിലെ മീഡിയനില്‍ മരച്ചീനി ക്യഷി ചെയ്യുന്നതിന്റെ മുന്നോടിയായിയാണ് ജെ.സി.ബി. ഉപയോഗിച്ച് ഇവിടെ ശുചീകരിച്ചത്.
അസഹ്യമായ പൊടി കാല്‍നടയാത്രികര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും സമീപത്തെ കടകള്‍ക്കും ഭീഷണിയായി. പ്രദേശവാസികളായ ചിലര്‍ മീഡിയനില്‍ നടത്തിയ മരച്ചീനി ക്യഷിയില്നിന്ന് ത്യപ്തികരമായ വിളവ് ലഭിച്ചതിനെ തുടര്‍ന്നാണ് ബ്ലോക്ക് പഞ്ചായത്ത് മീഡിയനില്‍ മരച്ചീനി ക്യഷി നടത്തുന്നതിന് പുതിയ പദ്ധതിയില്‍ തുക വകയിരുത്തിയത്. ജെ.സി.ബി. ഉപയോഗിച്ച് വലിയ കാടുകള്‍ നീക്കം ചെയ്യുകയും അതിനുശേഷം കുടുതല്‍ ജോലിക്കാരെ ഉപയോഗിച്ച് പുല്ലുകള്‍ നീക്കം ചെയ്യുകയുമാണ് ചെയ്യുന്നത്. ജെ.സി.ബി. ഉപയോഗിച്ച് റോഡിന്റെ വശങ്ങളിലേക്ക് പുല്ല് നീക്കം ചെയ്യുമ്പോള്‍ വീഴുന്ന പൊടി കലര്‍ന്ന മണ്ണ് റോഡില്‍ കിടക്കുകയും വാഹനങ്ങള്‍ കൂടുതലായി ഓടുമ്പോള്‍ പറന്ന് പ്രദേശത്ത് വ്യാപിക്കുകയും ചെയ്യുന്നതാണ് പൊടി ശല്യത്തിന് കാരണം. മഴ സമയത്ത് ശുചീകരണം നടത്തിയിരുന്നെങ്കില്‍ പൊടിക്ക് അറുതി വരുത്തുവാന്‍ സാധിക്കുമായിരുന്നു.സമീപത്തെ ഭക്ഷണശാലകളിലെ പ്രവര്‍ത്തനം കുറെ സമയം നിര്ത്തിവൈക്കേണ്ടിവന്നു. ചന്തിരൂര്‍ പ്രദേശത്തെ വിവിധ സ്ക്കൂളുകളിലെ കുട്ടികള്‍ക്കും പൊടി ബുദ്ധിമുട്ടുണ്ടാക്കി.
വൈകിട്ട് നാലുമണിയോടെയാണ് ചന്തിരൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂള്,മേഴ്സി സ്ക്കൂള്, അരൂര്‍ ഇഹിയാ ഉല്ഇസ്ലാം എല്‍.പി സ്ക്കുള് എന്നീ സ്ക്കൂള് പ്രദേശത്ത് ശുചീകരണം നടത്തിയത്. ഇത് സ്ക്കൂളില്‍നിന്ന് പുറത്തിറങ്ങിയ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി.
ജെ.സി.ബി. ഉപയോഗിച്ച് പുല്ല് നീക്കം ചെയ്യുന്നതിന് പകരം ജോലിക്കാരെ കൊണ്ട് ശുചീകരണം നടത്തിയാല്‍ റോഡില്‍ പൊടികലര്‍ന്ന മണ്ണ് വീഴുമായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."