സര്‍ക്കാരിന്റെ ഓണാഘോഷം മുപ്പതു വേദികളിലായി
തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണം തലസ്ഥാനത്ത് വര്‍ണാഭമായ പരിപാടികളോടെ മുപ്പതു വേദികളിലായി നടക്കും.
11 വൈകുന്നേരം ആറിന് കനകക്കുന്ന് കൊട്ടാരത്തില്‍ ഓണപ്പതാക ഉയര്‍ത്തും തുടര്‍ന്ന് വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മവും ട്രേഡ് ഫെയര്‍ എക്‌സിബിഷന്റെ ഉദ്ഘാടനവും വൈദ്യുതിദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. 12ന് വൈകിട്ട് ആറരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിശാഗന്ഡിയില്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വര്‍ഷം 28 വേദികളാണുണ്ടായിരുന്നത്. കഴക്കൂട്ടം, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, കോട്ടയ്ക്കകം ശ്രീ ചിത്തിര തിരുനാള്‍ പാര്‍ക്ക് എന്നീ പുതിയ വേദികള്‍ ഇക്കുറിയുണ്ട്. സത്യന്‍ സ്മാരകവും ഭാരത് ഭവനും ഈ വര്‍ഷം വേദിയാവില്ല. പ്രധാന വേദിയായ നിശാഗന്ധിക്കു പുറമേ കഴക്കൂട്ടത്തും പ്രധാന പരിപാടികള്‍
അരങ്ങേറും.കനകക്കുന്ന് കൊട്ടാര വളപ്പില്‍ കേരളത്തിന്റെ തനത് രുചിക്കൂട്ടുകള്‍ കൂട്ടിയിണക്കി പ്രധാന ഹോട്ടലുകളും കുടുംബശ്രീ സംരംഭകരും ഒരുക്കുന്ന ഭക്ഷ്യമേളയും സംഘടിപ്പിക്കുന്നുണ്ട്.
പ്രധാനവേദിയായ നിശാഗന്ധിയില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് ഓരോ ദിവസവും നടക്കുക. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മാധ്യമസ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന മെഗാഷോ നടക്കും. പൂജപ്പുര മൈതാനിയില്‍ ഗാനമേളകളാണ്.കനകക്കുന്നിലെ വിവിധ വേദികളില്‍ നാടന്‍ കലകളും കനകക്കുന്ന് അകത്തളത്തില്‍ ഫോട്ടോ ചിത്രപ്രദര്‍ശനവും ഒരുക്കും. സൂര്യകാന്തിയില്‍ ഗാനമേളകളാണ്. തീര്‍ത്ഥപാദ മണ്ഡപത്തില്‍ കഥകളി അക്ഷരശ്‌ളോകം, കൂത്ത്, കൂടിയാട്ടം എന്നിവയും ഗാന്ധി പാര്‍ക്കില്‍ കഥാപ്രസംഗവും നടക്കും.
വി ജെ ടി ഹാളില്‍ കഥ, കവിയരങ്ങ്, നാടകം എന്നിവ അരങ്ങേറും.കനകക്കുന്ന് ഗേറ്റില്‍ വൈകുന്നേരങ്ങളില്‍ വാദ്യമേളങ്ങള്‍ അരങ്ങേറും.മ്യൂസിയം കോമ്പൗണ്ട്, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍,പബല്‍ക് ഓഫീസ് കോമ്പൗണ്ട്, യൂണിവേഴ്‌സിറ്റി കോളേജ്, പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാല ,ശ്രീവരാഹം,വേളി ടൂറിസ്റ്റ് വില്ലേജ്, നെടുമങ്ങാട് പാര്‍ക്കിംഗ് യാര്‍ഡ് കോമ്പൗണ്ട്, മുടവൂര്‍പ്പാറ ബോട്ട് ക്ലബ്ബ് അങ്കണം,
പോത്തന്‍കോട് എന്നിവിടങ്ങള്‍ക്ക് പുറമേയാണ് പുതിയ വേദികളായ കഴക്കൂട്ടം കൊട്ടാരം കോമ്പൗണ്ടിലും നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയം കോട്ടയ്ക്കകം ശ്രീ ചിത്തിര തിരുനാള്‍ പാര്‍ക്ക് എന്നിവിടങ്ങളിലും ഗാനമേള, ബാന്റ്, കഥാപ്രസംഗം, നൃത്ത ഇനങ്ങള്‍ എന്നിവ അരങ്ങേറുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."