HOME
DETAILS

ഒന്നേ മുക്കാൽ കോടി രൂപയുടെ കാർ വാങ്ങാൻ കാളവണ്ടിയുമായി കർഷകൻ നേരെ ഷോറൂമിലേക്ക്; ​ഗംഭീര സ്വീകരണം

  
Web Desk
October 09, 2025 | 2:38 PM

farmer arrives in bullock cart to buy 175 crore car gets grand welcome at showroom

ബെംഗളൂരു: സ്വന്തം ജീവിതത്തിൽ എന്ത് സംഭവിച്ചാലും അത് സോഷ്യൽ മീഡിയയിൽ മറ്റുള്ളവരുമായി പങ്ക് വയ്ക്കാൻ ആ​ഗ്രഹിക്കാത്തവർ ഈ കാലഘട്ടത്തിൽ വളരെ കുറവാണ്. ഒരു പുതിയ കാർ വാങ്ങുന്നത്, വീട് വയ്ക്കുന്നത്, എല്ലാം ഇന്ന് പത്ത്, നൂറ് പേർ അറിയണം എന്ന് ചിന്തിക്കാത്തവരും കുറവാണ്. അതേസമയം ആഡംബര കാറുകളുടെ ഷോറൂമുകളിൽ നിന്നുള്ള ഡെലിവറി വ്യത്യസ്തവും ആകർഷകവുമാക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് മലപ്പുറം സ്വദേശി പോളണ്ട് മൂസ ബെന്റ്‌ലി ബെന്റെയ്ഗയുടെ ഡെലിവറിക്കായി ഹെലികോപ്റ്ററിൽ ഇറങ്ങിയ വീഡിയോ സമൂഹമാധ്യമത്തിൽ വ്യാപകമായി വൈറലായിരുന്നു. ചിലർ ആഡംബര വാഹനങ്ങളിൽ എത്തുമ്പോൾ, മറ്റുചിലർ ഓട്ടോറിക്ഷയിലോ ബൈക്കിലോ ട്രാക്ടറിലോ വന്നും ഡെലിവറിക്കെത്താറുണ്ട്.

എന്നാൽ 1.48 കോടി രൂപയോളം വിലമതിക്കുന്ന ടൊയോട്ട വെൽഫെയർ എന്ന ആഡംബര എംപിവിയുടെ ഡെലിവറിക്കായി കാളവണ്ടിയിൽ ഷോറൂമിലെത്തിയ കർഷകനാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കർണാടകയിലെ എസ്എസ്ആർ സഞ്ജു എന്ന കർഷകനാണ് ഈ വ്യത്യസ്തമായ രം​ഗ പ്രവേശനത്തിലൂടെ ശ്രദ്ധ നേടിയത്. കർഷകൻ തന്റെ യൂട്യൂബ് ചാനലിൽ വ്യത്യസ്ത ഡെലിവറിയുടെ വീഡിയോയും ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്.

2025-10-0919:10:62.suprabhaatham-news.png
 
 

കർണാടകയിലെ ബെംഗളൂരു സ്വദേശിയായ സഞ്ജു തന്റെ പുതിയ വാഹനം സ്വീകരിക്കാൻ ഒരു ജീവനക്കാരനോട് വാഹനങ്ങൾ ഒരുക്കാൻ ആവശ്യപ്പെടുന്നതാണ് ആദ്യ ദൃശ്യം. പോർഷ പനമേര, ഫോർഡ് മസ്താംഗ്, മസെരാട്ടി ലെവാന്റെ, ടൊയോട്ട ഇന്നോവ ഹൈക്രോസ്, ടൊയോട്ട ഫോർച്യൂണർ തുടങ്ങിയ ആഡംബര വാഹനങ്ങൾ ഓഫീസിന് മുന്നിൽ സഞ്ജുവിനെ കാത്ത് നിരന്ന് കിടക്കുന്നതും വീഡിയോയിൽ കാണാം. സഞ്ജു ഈ വാഹനങ്ങളിൽ ഏതെങ്കിലും ഒന്നിൽ വരുമെന്ന് കരുതി സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും യാത്ര തുടങ്ങി. എന്നാൽ, ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ സഞ്ജു നേരെ കാളവണ്ടിയിലാണ് ഷോറൂമിലേക്ക് പുറപ്പെട്ടത്. കുർത്തയും ധോത്തിയും ധരിച്ച്, സ്വർണാഭരണങ്ങൾ അണിഞ്ഞ്, തിരക്കേറിയ ബെംഗളൂരു നഗരത്തിലൂടെ കാളവണ്ടിയിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമം ഏറ്റുപിടിച്ചു. 

2025-10-0919:10:87.suprabhaatham-news.png
 
 

ആഡംബര കാറിന് പകരം കാളവണ്ടിയിൽ വരുന്ന മുതലാളിയെ കണ്ട് നേരത്തെ ഷോറൂമിലെത്തിയ സുരക്ഷാ സംഘം ഞെട്ടി. എന്നാൽ, ഈ വ്യത്യസ്ത പ്രവേശനം സഞ്ജുവിന് ഗംഭീര സ്വീകരണം നേടിക്കൊടുത്തു. ഡീലർഷിപ്പിലെ ജീവനക്കാർ അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പകർത്താൻ മത്സരിച്ചു. പേപ്പർ വർക്കുകളും പരമ്പരാഗത ചടങ്ങുകളും പൂർത്തിയാക്കി, സഞ്ജു വെള്ള നിറത്തിലുള്ള ടൊയോട്ട വെൽഫെയറിന്റെ താക്കോൽ സ്വീകരിച്ചു.

സഞ്ജുവിന്റെ വാഹന ശേഖരത്തിൽ ലംബോർഗിനി അവന്റഡോർ ഉൾപ്പെടെ നിരവധി ആഡംബര കാറുകളാണ് ഉള്ളത്. അടുത്തിടെ അവന്റഡോർ ഓടിക്കുന്നതിനിടെ തീപിടിച്ചെങ്കിലും ആർക്കും പരുക്കേറ്റില്ല. ഇന്ത്യയിലെ ഏറ്റവും വിലയേറിയ എംപിവികളിൽ ഒന്നാണ് ടൊയോട്ട വെൽഫെയർ. ഹൈ വേരിയന്റിന് 1.19 കോടി രൂപയും, വിഐപി വിത്ത് എക്സിക്യൂട്ടീവ് ലോഞ്ച് പാക്കേജിന് 1.29 കോടി രൂപയുമാണ് എക്സ്‌ഷോറൂം വില. ബെംഗളൂരുവിലെ ഓൺറോഡ് വില 1.48 കോടി മുതൽ 1.61 കോടി രൂപ വരെയാണ്.

2.5 ലിറ്റർ, 4-സിലിണ്ടർ പെട്രോൾ എഞ്ചിനും സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനവും ഉൾക്കൊള്ളുന്ന വെൽഫെയർ 193 PS പവറും 240 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. e-CVT ഗിയർബോക്സുമായി ബന്ധിപ്പിച്ച ഈ വാഹനം ലിറ്ററിന് 19 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്. വിമാനത്തിന്റെ ഫസ്റ്റ് ക്ലാസിന് സമാനമായ യാത്രാ സുഖം, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹീറ്റഡ്-വെന്റിലേറ്റഡ് സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, ADAS, ഇലക്ട്രിക് വിൻഡോ കർട്ടനുകൾ, റൂഫ് മൗണ്ട് എന്റർടെയിൻമെന്റ് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ ഈ എംപിവിയെ മികച്ചതാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ പട്ടാപ്പകൽ മാലപൊട്ടിക്കൽ; പാലുമായി പോയ വയോധികയെ ആക്രമിച്ച് രണ്ടംഗ സംഘം; ദൃശ്യങ്ങൾ പുറത്ത്

Kerala
  •  22 days ago
No Image

കെഎസ്ആർടിസി ബസിൽ വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് 6 വർഷം കഠിനതടവ്

Kerala
  •  22 days ago
No Image

അസമിൽ ജനകീയ പ്രതിഷേധത്തിന് നേരെ പൊലിസ് അതിക്രമം; രണ്ട് മരണം; വെസ്റ്റ് കർബി ആംഗ്ലോങ്ങിൽ തീവെപ്പും ബോംബേറും; ഐപിഎസ് ഉദ്യോഗസ്ഥനടക്കം 38 പൊലിസുകാർക്ക് പരുക്ക്

National
  •  22 days ago
No Image

ടെസ്‌ലയുടെ 'ഫുൾ സെൽഫ് ഡ്രൈവിംഗ്' സാങ്കേതികവിദ്യ ജനുവരിയിൽ യുഎഇയിലെത്തിയേക്കും; സൂചന നൽകി ഇലോൺ മസ്‌ക്

uae
  •  22 days ago
No Image

ലോക്ഭവൻ കലണ്ടറിൽ സവർക്കറുടെ ചിത്രം; വ്യാപക പ്രതിഷേധം; ഗവർണറുടെ നടപടിക്കെതിരെ വിമർശനം

National
  •  22 days ago
No Image

ഡൽഹി മെട്രോയിൽ വീണ്ടും 'റിയാലിറ്റി ഷോ'; യുവതികൾ തമ്മിൽ കൈയ്യാങ്കളി, വീഡിയോ വൈറൽ

National
  •  22 days ago
No Image

രാജസ്ഥാൻ വീണ്ടും സ്വർണ്ണവേട്ടയിലേക്ക്; രണ്ട് കൂറ്റൻ ഖനികൾ ലേലത്തിന്

National
  •  22 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കം; 90% വരെ കിഴിവുമായി 12 മണിക്കൂർ മെഗാ സെയിൽ

uae
  •  22 days ago
No Image

പക്ഷിപ്പനി പടരുന്നു: പകുതി വേവിച്ച മുട്ട കഴിക്കരുത്; ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ

Kerala
  •  22 days ago
No Image

'ഒരു വർഷത്തേക്ക് വന്നു, എന്നേക്കുമായി ഇവിടെ കൂടി'; കുട്ടികളെ വളർത്താനും ജീവിതം കെട്ടിപ്പടുക്കാനും പ്രവാസികൾ യുഎഇയെ തിരഞ്ഞെടുക്കുന്നത് ഇക്കാരണങ്ങളാൽ

uae
  •  22 days ago