ഒമാനിൽ വാഹനാപകടത്തിൽ എട്ട് മരണം; രണ്ട് പേർക്ക് പരുക്ക്
മസ്കത്ത്: ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിലെ വിലായത്ത് അൽ ദുഖത്തിൽ ബുധനാഴ്ച വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. അൽ റോയ അറബിക് ദിനപത്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, ഒരു ലാൻഡ് ക്രൂയിസർ ട്രക്കിൽ ഇടിച്ചാണ് ദാരുണമായ അപകടം സംഭവിച്ചത്. അപകടത്തിൽ രണ്ട് വാഹനങ്ങളും തകർന്നതായാണ് വിവരം.
അപകടത്തിൽപ്പെട്ടവരുടെ എണ്ണം ഒമാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. അടിയന്തര മെഡിക്കൽ സംഘങ്ങൾ സംഭവസ്ഥലത്ത് വേഗത്തിൽ എത്തിച്ചേരുകയും പരുക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.
ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് പ്രകാരം, ലാൻഡ് ക്രൂയിസർ ഒരു വലിയ മത്സ്യബന്ധന കണ്ടെയ്നർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ എട്ട് ബംഗ്ലാദേശി തൊഴിലാളികൾ മരിക്കുകയും ഡ്രൈവർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
a fatal collision between a land cruiser and a truck on wednesday evening in al duqm, wilayat al duqm, al wusta governorate, oman, resulted in eight deaths and two injuries
മസ്കത്തിലെ ബംഗ്ലാദേശ് എംബസിയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ അപകടസ്ഥലത്ത് ആവശ്യമായ സഹായം നൽകുന്നതിനായി എത്തിയിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."