വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്‌റാഈല്‍ മന്ത്രിസഭ; 24 മണിക്കൂറിനകം നടപ്പിലാവും, നിരീക്ഷണത്തിന് യു.എസ് ട്രൂപ്പുകള്‍; യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ഹമാസ്
ജറുസേലം: ഗസ്സ വെടിനിര്‍ത്തലിന് ഇസ്‌റാഈല്‍ മന്ത്രിസഭയുടെ അംഗീകാരം. വെടിനിര്‍ത്തലിനും ബന്ദികളെ കൈമാറാനുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള കരാറിന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന സുരക്ഷാ മന്ത്രിസഭയാണ് അംഗീകാരം നല്‍കിയത്. കരാറിന് അംഗീകാരം നല്‍കിയെന്ന് വെള്ളിയാഴ്ച രാവിലെ ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് പ്രഖ്യാപിച്ചതായി ദി ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. യു.എസ് പ്രതിനിധികളായി സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകന്‍ ജാറെഡ് കുഷ്‌നെറും മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തിരുന്നു. മന്ത്രിസഭ അംഗീകരിച്ച് 24 മണിക്കറിനകമാണ് വെടിനിര്ത്തല്‍ പൂര്‍ണമായും നടപ്പില്‍ വരിക. 24 മണിക്കൂറിനകം സൈന്യം പൂര്‍ണമായും മടങ്ങുമെന്നാണ് സൂചന. 72 മണിക്കൂറിനകം ഹമാസ് ബന്ദികളെ പൂര്‍ണമായും മോചിപ്പിക്കും.
വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം സംബന്ധിച്ച കരാര്‍ ഗാസയിലെ യുദ്ധം 'പൂര്‍ണ്ണമായും അവസാനിച്ചു' എന്നതാണ് അര്‍ത്ഥമാക്കുന്നതെന്ന് യുഎസില്‍ നിന്നും മധ്യസ്ഥരില്‍ നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് ഹമാസ് ചര്‍ച്ചാ സംഘത്തിന്റെ തലവന്‍ ഖലീല്‍ അല്‍-ഹയ്യ പറഞ്ഞു.
യുദ്ധം ആരംഭിച്ച ശേഷമുള്ള മൂന്നാമത്തെ വെടിനിര്‍ത്തലാണിത്. കരാറിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഗസ്സയുടെ തുടര്‍ഭരണം പോലുള്ള നിര്‍ണായക വിഷയങ്ങളില്‍ വ്യക്തത വന്നിട്ടില്ല.
വോട്ടെടുപ്പില്‍ വലതുപക്ഷ ഇസ്‌റാഈലി വിഭാഗങ്ങള്‍ കരാറിനെ എതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്.ഗസ്സയില്‍ ഹമാസ് ഭരണം തുടരാന്‍ അനുവദിക്കുന്ന ഒരു സര്‍ക്കാരിന്റെയും ഭാഗമാകില്ലെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇറ്റമര്‍ ബെന്‍-ഗ്വിര്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനോട് നേരത്തെ പറഞ്ഞിരുന്നു.
“No way, the war is really over, I can’t believe it!”
— Quds News Network (@QudsNen) October 9, 2025
Civil Defense member Nouh Al-Shghanoubi documents the moment he told his colleagues about the ceasefire agreement in Gaza. pic.twitter.com/ZNyssZJy7a
വെടിനിര്‍ത്തല്‍ നിരീക്ഷിക്കാന്‍ യുഎസ് സൈന്യത്തെ അയക്കും:
ബഹുരാഷ്ട്ര ഏകോപന സംഘത്തിന്റെ ഭാഗമായി വെടിനിര്‍ത്തല്‍ കരാറിനെ പിന്തുണയ്ക്കുന്നതിനും നിരീക്ഷിക്കുന്നതിനും സഹായിക്കുന്നതിനായി അമേരിക്ക ഏകദേശം 200 സൈനികരെ ഇസ്‌റാഈലില്‍ വിന്യസിക്കുന്നുണ്ടെന്ന് എപി (അസോസിയേറ്റഡ് പ്രസ്) റിപ്പോര്‍ട്ട് ചെയ്തു. സൈനിക സുരക്ഷാ സഹായങ്ങള്‍ക്കും മറ്റു സഹായങ്ങള്‍ക്കുമായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഒരു സിവില്‍-മിലിട്ടറി ഏകോപന കേന്ദ്രം സ്ഥാപിക്കും. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള സൈന്യം ഈ ശ്രമത്തില്‍ പങ്കുചേരും. എന്നാല്‍ ഒരു അമേരിക്കന്‍ സൈനികനും ഗാസയില്‍ പ്രവേശിക്കില്ല. ബന്ദികള്‍ നാട്ടിലേക്ക് മടങ്ങാന്‍ തുടങ്ങിയാല്‍ യുഎസ് പ്രസിഡന്റ് ട്രംപ് പ്രദേശം സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇസ്‌റാഈല്‍ കസ്റ്റഡിയിലുള്ള ഫലസ്തീന്‍ തടവുകാരെ തിങ്കളാഴ്ച വിട്ടയക്കുമെന്നാണ് സൂചന. ഹമാസ് കസ്റ്റഡിയിലുള്ള അവശേഷിക്കുന്ന ഇസ്‌റാഈലി ബന്ദികളെ ഉടന്‍ മോചിപ്പിക്കും. 48 ബന്ദികളാണ് ഹമാസിന്റെ പക്കലുള്ളത്. ഇതില്‍ ജീവനോടുള്ള 20ഓളം ബന്ദികളെ മോചിപ്പിക്കുകയും ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ കൈമാറുകയും ചെയ്യും. ഫലസ്തീനില്‍ നിന്ന് പിടികൂടി തടങ്കിലാക്കിയ 250 തടവുകാരെയാണ് ആദ്യ ഘട്ടത്തില്‍ ഇസ്‌റാഈല്‍ വിട്ടയക്കുക. മോചിപ്പിക്കേണ്ട ബന്ദികളുടെയും തടവുകാരുടെയും പട്ടിക കഴിഞ്ഞ ദിവസം തന്നെ ഹമാസും ഇസ്‌റാഈലും കൈമാറിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൂടാതെ അതിര്‍ത്തികള്‍ തുറക്കുകയും ഗസ്സയിലേക്കുള്ള സഹായങ്ങള്‍ എത്തിക്കുകയും ചെയ്യും. യുദ്ധം അവസാനിച്ചു. ഫലസ്തീന്‍ സ്വയം നിര്‍ണ്ണയാവകാശവും രാഷ്ട്രത്വവും പിന്തുടരുമെന്ന് പ്രതിജ്ഞയെടുത്തു- ഖലീല്‍ അല്‍-ഹയ്യ പ്രതികരിച്ചു.
സൈന്യത്തെ പിന്‍വലിക്കുക, പ്രദേശത്തേക്ക് സഹായം എത്തിക്കുക, തടവുകാരെ കൈമാറുക എന്നിവ ഇസ്രായേല്‍ കാലതാമസമില്ലാതെ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ട്രംപിനോടും മധ്യസ്ഥരോടും ഹമാസ് ആവശ്യപ്പെട്ടു. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം ആല്‍ഥാനി, യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്‌നെര്‍, നെതന്യാഹുവിന്റെ ഉന്നത ഉപദേഷ്ടാവ് റോണ്‍ ഡെര്‍മര്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
Breaking | According to Israeli media, Witkoff and Kushner have left the Israeli cabinet meeting. https://t.co/f11OVUmj94
— Quds News Network (@QudsNen) October 9, 2025
പതിറ്റാണ്ടുകളായുള്ള അടിച്ചമര്‍ത്തലിന് 2023 ഒക്ടോബര്‍ ഏഴിന് തൂഫാനുല്‍ അഖ്‌സയിലൂടെ ഹമാസ് ഇസ്‌റാഈലിന് നല്‍കിയ തിരിച്ചടിക്ക് പിന്നാലെയാണ് ഇസ്‌റാഈല്‍ ഗസ്സയില്‍ നരവേട്ട ആരംഭിക്കുന്നത്. കൃത്യമായ വംശീയ ഉന്മൂലനം ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങള്‍. ആദ്യമാദ്യം മടിച്ചു നിന്ന ലോകം പിന്നെ ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തുന്നത് വംശഹത്യയാണെന്ന് തിരിച്ചറിയുകയും ഫലസ്തീന്‍ ജനതക്കായി തെരുവിലിറങ്ങുകയും ചെയ്ത്. മൗനം പാലിക്കുന്ന ലോകരാഷ്ട്രത്തലവന്‍മാരം സമ്മര്‍ദ്ദത്തിലാക്കുന്നതായിരുന്നു ഓരോ രാജ്യത്തേയും ജനങ്ങളുടെ നിലപാട്. ഇസ്‌റാഈലിന്റെ ഇഷ്ടക്കാരായ രാഷ്ട്രങ്ങളില്‍ പോലും നെതന്യാഹുവിനെതിരെ ലക്ഷങ്ങള്‍ തെരുവിലിറങ്ങി. ഫ്രീ ഫലസ്തീന്‍ മുദ്രാവാക്യങ്ങള്‍ ലോകത്തിന്റെ ഓരോ കോണിലും അലയടിച്ചു.
ഇതുവരെ 67,000ത്തിലധികം ഫലസ്തീനികളാണ് ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 170,000ത്തോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ പകുതിയോളം സ്ത്രീകളും കുട്ടികളുമാണ്.
അതേസമയം, വെടിനിര്‍ത്തലിന് തൊട്ടുമുമ്പും ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 49 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ ഗസ്സയിലെ അല്‍ സബ്രയിലാണ് ഇസ്‌റാഈല്‍ ഡിഫന്‍സ് ഫോഴ്‌സ് ആക്രമണം നടത്തിയത്.
Breaking | Israeli occupation forces detonate a Palestinian home in Qatna town, west of occupied Jerusalem. pic.twitter.com/3bzPRChNMw
— Quds News Network (@QudsNen) October 10, 2025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."