HOME
DETAILS

' ഉദ്ഘാടനത്തിന് തുണിയുടുക്കാത്ത താരങ്ങള്‍ എന്നതാണ് നാട്ടിലെ പുതിയ സംസ്‌ക്കാരം, അവര്‍ വന്നാല്‍ ഇടിച്ചു കയറും; ഇത്ര വായ്‌നോക്കികളാണോ മലയാളികള്‍'- യു. പ്രതിഭ; മോഹന്‍ലാലിന്റെ ഷോക്കും വിമര്‍ശനം

  
Web Desk
October 10, 2025 | 5:33 AM

u pratibha  targets mohanlals show

കായകുളം: കട ഉദ്ഘാടനത്തിന് ഉടുപ്പിടാത്ത സിനിമ താരങ്ങളെ കൊണ്ടു വരുന്ന ഒരു പുതിയ സംസ്‌കാരമാണ് നിലവില്‍ കേരളത്തിലെന്ന് 
സി.പി.എം എം.എല്‍.എ യു. പ്രതിഭ. തുണിയുടുക്കാത്ത താരം വന്നാല്‍ എല്ലാവരും ഇടിച്ചു കയറുകയാണെന്നും എം.എല്‍.എ തുറന്നടിച്ചു. ബുധനാഴ്ച കായംകുളം എഴുവ നളന്ദ കലാ സാംസ്‌കാരിക വേദി ഗ്രന്ഥശാലയുടെ 34-ാം വാര്‍ഷിക ആഘോഷത്തിന്റെ സമാപന വേദിയിലായിരുന്നു യു. പ്രതിഭയുടെ വിമര്‍ശനം. തുണി ഉടുത്ത് വന്നാല്‍ മതിയെന്ന് പറയാന്‍ തയാറാകണമെന്നും ഈ അഭിപ്രായം പറഞ്ഞതിന് തനിക്കെതിരെ സദാചാരം എന്ന് പറഞ്ഞ് വരരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

'നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തിലെ സിനിമാക്കാര്‍ക്ക് ഭ്രാന്താണ്. എങ്ങനെയാണെന്ന് എനിക്ക് മനസിലാകുന്നില്ല. കട ഉദ്ഘാടനത്തിന് ഉടുപ്പിടാത്ത സിനിമ താരങ്ങളെ കൊണ്ടു വരുന്ന ഒരു പുതിയ സംസ്‌കാരമുണ്ട്. എന്തിനാണത്. ഇത്രയും വായിനോക്കികളാണോ കേരളത്തിലെ മനുഷ്യര്‍.

തുണി ഉടുക്കാത്ത ഒരാള്‍ വന്നാല്‍ എല്ലാവരും അങ്ങോട്ട് ഇടിച്ചു കയറുക. അങ്ങനത്തെ രീതി മാറ്റണം. തുണി ഉടുത്ത് വന്നാല്‍ മതിയെന്ന് പറയണം. സദാചാരവാദമാണെന്ന് പറഞ്ഞ് എന്റെ നേരെ വരരുത്. മാന്യമായ വസ്ത്രം ധരിക്കുക എന്നത് നമ്മള്‍ അനുസരിക്കേണ്ട കാര്യമാണ്.

തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. നാളെ ദിഗംബരന്മാരായി നടക്കണമെന്ന് ആര്‍ക്കെങ്കിലും തീരുമാനിച്ചാല്‍ നമുക്ക് ചോദ്യം ചെയ്യാനുള്ള അവകാശമില്ല' - അവര്‍ പറഞ്ഞു. 

മോഹന്‍ ലാലിന്റെ ടിവി ഷോക്കെതിരേയും അവര്‍ വിമര്‍ശനമുന്നയിച്ചു. ഒളിഞ്ഞുനോട്ട പരിപാടിയാണ് അതെന്നായിരുന്നു വിമര്‍ശനം. 

വൈകുന്നേരങ്ങളില്‍ ഇപ്പോള്‍ ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്. മറ്റുള്ളവര്‍ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുന്നതാണ് പരിപാടി. അവരുടെ വസ്ത്രം ഇറുകിയതാണോ എന്ന് കമന്റ് പറയുക. അനശ്വരനായ നടനാണ് മോഹന്‍ലാല്‍. ജനാധിപത്യത്തില്‍ വരേണ്ടത് താര രാജാക്കന്മാരല്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പച്ച മനുഷ്യരാണ്. ധൈര്യത്തോടെ പറയാന്‍ നമ്മള്‍ തയാറാവണം'- യു. പ്രതിഭ വ്യക്തമാക്കി.

 

u. pratibha sparks controversy by criticizing celebrities attending inaugurations in revealing outfits, questioning malayali viewers' mindset and slamming mohanlal's show.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  11 days ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  11 days ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  11 days ago
No Image

വേഷപ്രച്ഛന്നരായി മോഷണം: ഫർവാനിയയിൽ അറബ് യുവാക്കൾ പിടിയിൽ; മോഷണത്തിന് കാരണം സാമ്പത്തിക ബുദ്ധിമുട്ടെന്ന് മൊഴി

Kuwait
  •  11 days ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  11 days ago
No Image

ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ അപമാനിച്ച മലയാളി അറസ്റ്റിൽ

uae
  •  11 days ago
No Image

പുതിയ തൊഴിൽ നിയമം തൊഴിലാളി വിരുദ്ധമോ?

National
  •  11 days ago
No Image

റാഞ്ചിയിൽ സൗത്ത് അഫ്രിക്ക പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

Cricket
  •  11 days ago
No Image

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

International
  •  11 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ നാല് പ്രതികൾ

Kerala
  •  11 days ago