HOME
DETAILS

'മുനമ്പത്തേത് വഖഫ് ഭൂമിയല്ല'  നിരീക്ഷണവുമായി ഹൈക്കോടതി; സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കി

  
Web Desk
October 10, 2025 | 9:04 AM

high court observes munnambam land not wakf property single bench verdict overturned

കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. അല്ലാഹുവിന് വേണ്ടി സ്ഥിരമായി സമര്‍പ്പിച്ച ഭൂമിയല്ല മുനമ്പത്തേതെന്ന് പറഞ്ഞ കോടതി 1950ലെ ഭൂമി കൈമാറ്റ രേഖകള്‍ക്ക് അത്തരം ഉദ്ദേശ്യമില്ലെന്നും ചൂണ്ടിക്കാട്ടി. ഫാറൂഖ് കോളജ് മാനേജ്മെന്റിന് സമ്മാനമായാണ് ഭൂമി നല്‍കിയതെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതിയുടെ പ്രതികരണം. 

ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷനെ റദ്ദാക്കിയതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി കോടതി റദ്ദാക്കി. 

പൊതു താല്‍പര്യം മുന്‍നിര്‍ത്തിയാണ് കമ്മീഷനെ നിയമിച്ചതെന്നും ക്രമസമാധാന വിഷയം എന്ന നിലയില്‍ കമ്മീഷന്റെ അന്വേഷണം ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.ജുഡീഷ്യല്‍ കമ്മീഷണര്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും സര്‍ക്കാര്‍ വാദിച്ചു. മുനമ്പത്തെ പ്രശ്‌നപരിഹാരങ്ങള്‍ക്കു പോംവഴികള്‍ ഉണ്ടെന്നും ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

the high court ruled that the munnambam land in question is not wakf property, setting aside the earlier verdict by the single bench. the case has attracted statewide attention.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലെ അൽ ഷഹാമയിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നിലവിൽ വന്നു

uae
  •  3 days ago
No Image

വീണ്ടും മഴ; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമഴയ്ക്ക് സാധ്യത

Kerala
  •  3 days ago
No Image

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ  വീട്ടില്‍ കള്ളന്‍ കയറി; 20 കോടി രൂപയുടെ വസ്തുക്കള്‍ കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്

Kerala
  •  3 days ago
No Image

മദ്യപിച്ച് യുവാക്കള്‍ ഓടിച്ച കാര്‍ ഒന്നിലധികം വാഹനങ്ങളില്‍ ഇടിച്ചു; വയോധികയ്ക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

'മുസ്‌ലിംകളെ പ്രീണിപ്പിക്കാന്‍ വന്ദേമാതരത്തില്‍ നിന്ന് ദുര്‍ഗാദേവിയെ സ്തുതിക്കുന്ന വരികള്‍ വെട്ടി മാറ്റി, നെഹ്‌റു ഹിന്ദു വിരോധി' പ്രഥമ പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി വീണ്ടും ബി.ജെ.പി

National
  •  3 days ago
No Image

2026 ലെ യുഎഇയിലെ പൊതു അവധി ദിനങ്ങളെ സംബന്ധിച്ചറിയാം; താമസക്കാർക്ക് നീണ്ട വാരാന്ത്യങ്ങൾ പ്രതീക്ഷിക്കാം

uae
  •  3 days ago
No Image

കടബാധ്യത: മകന്റെ ചോറൂണ് ദിവസം യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 days ago
No Image

അൽ ഐനിൽ ആറ് വയസ്സുകാരൻ വീട്ടിലെ വാട്ടർ ടാങ്കിൽ മുങ്ങിമരിച്ചു

uae
  •  3 days ago
No Image

പോർച്ചുഗീസ് താരം ജോട്ടയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ഇക്കാരണത്താൽ: ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  3 days ago
No Image

'നിങ്ങള്‍ക്ക് കുറ്റബോധത്തിന്റെ ആവശ്യമില്ല, അത് നിങ്ങളുടെ മകന്റെ പിഴവല്ല' അഹമദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിന്റെ പിതാവിനോട് സുപ്രിം കോടതി; വിദേശ മാധ്യമ റിപ്പോര്‍ട്ടിന് രൂക്ഷവിമര്‍ശനം

National
  •  3 days ago