HOME
DETAILS

സമാധാന നൊബേൽ പ്രഖ്യാപിച്ചു; ട്രംപിന് ഇന്ന് ഹാലിളകും; പുരസ്കാരം മരിയ കൊറീന മചാഡോയ്ക്ക്

  
Web Desk
October 10, 2025 | 9:26 AM

nobel peace prize 2025 goes to maria corina machado trump misses out on nomination hopes

ഓസ്ലോ: സമാധാന നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്കാണ് പുരസ്കാരം. 

വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടവും മുൻനിർത്തിയാണ് മരിയ കൊറിന മചാഡോയ്ക്ക് ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകാൻ നോർവീജിയൻ നോബൽ കമ്മിറ്റി തീരുമാനിച്ചത്.

സമാധാന നൊബേൽ പുരസ്കാരത്തി്ന ഇത്തവണ 338 നോമിനേഷനുകളാണ് ലഭിച്ചത്. ഇതിൽ 244 വ്യക്തികളും 94 സംഘടനകളും ഉൾപ്പെടുന്നു. 

നോർവീജിയൻ നോബൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ചംഗ നോബൽ കമ്മിറ്റിയുടെ ചെയർമാനായ ജോർഗൻ വാട്നെ ഫ്രൈഡ്നെസ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

നോർവീജിയൻ നൊബേൽ കമ്മിറ്റിയിലെ അഞ്ച് അംഗങ്ങൾ ചേർന്നാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.  മനുഷ്യാവകാശ അഭിഭാഷകൻ ജോർഗൻ വാട്നെ ഫ്രൈഡ്നെസ്, നയതന്ത്രജ്ഞൻ ആസ്ലെ ടോജെ, മുൻ ആക്ടിംഗ് പ്രധാനമന്ത്രി ആനി എംഗർ, മുൻ വിദ്യാഭ്യാസ മന്ത്രി ക്രിസ്റ്റിൻ ക്ലെമെറ്റ്, മുൻ വിദേശകാര്യ സെക്രട്ടറി ഗ്രി ലാർസൻ എന്നിവരാണ് കമ്മിറ്റി അം​ഗങ്ങൾ.

നോബൽ സമ്മാനത്തിനായുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മോഹം ഇതോടെ പൊലിഞ്ഞു. ട്രംപിന്റെ സമ്മർദ്ദം വിലപ്പോയില്ലെന്ന് വ്യക്തമാക്കുന്നതാണ് പുരസ്കാരത്തിനായുള്ള തിരഞ്ഞെടുപ്പ്.

നിരവധി പ്രദേശങ്ങളിലെ സംഘർഷം പരിഹരിക്കുന്നതിന് താൻ മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട്, സമാധാന നൊബേൽ പുരസ്കാരത്തിനായി ട്രംപ് പലതവണ അവകാശവാദം ഉന്നയിച്ചിരുന്നു. 

ട്രംപിന് പുരസ്കാരം ലഭിക്കാനുള്ള സാധ്യത വിദൂരമാണെന്നാണ് നേരത്തേ തന്നെ വിദഗ്ധർ വിലയിരുത്തിയിരുന്നു.  യുഎസ് പ്രസിഡന്റുമാരിൽ തിയഡോർ റൂസ്‌വെൽറ്റ് (1906), വുഡ്രോ വിൽസൺ (1919), ജിമ്മി കാർട്ടർ (2002), ബരാക് ഒബാമ (2009) എന്നിവരാണ് സമാധാന നൊബേൽ പുരസ്കാരം നേടിയവർ. 

പാഴായ ട്രംപിന്റെ അവകാശവാദം

അധികാരത്തിലേറിയ ഏഴ് മാസത്തിനകം ഇന്ത്യ-പാകിസ്ഥാൻ, കംബോഡിയ-തായ്‌ലൻഡ്, കോസോവോ-സെർബിയ, കോംഗോ-റുവാൻഡ, ഇസ്റാഈൽ-ഇറാൻ, ഈജിപ്ത്-എത്യോപ്യ, അർമേനിയ-അസർബൈജാൻ തുടങ്ങിയ ഏഴ് അന്താരാഷ്ട്ര സംഘർഷങ്ങൾ/യുദ്ധങ്ങൾ താൻ പരിഹരിച്ചുവെന്നാണ് ട്രംപിന്റെ പ്രധാന വാദം. 

"സമ്മാനം തരാതിരിക്കാൻ അവർ കാരണം കണ്ടെത്തും, എന്നാൽ കിട്ടിയില്ലെങ്കിൽ അത് അമേരിക്കയ്ക്ക് അപമാനമാകും" എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇസ്റാഈൽ, പാകിസ്ഥാൻ, കംബോഡിയ തുടങ്ങിയ രാജ്യങ്ങൾ ട്രംപിനെ നാമനിർദേശം ചെയ്തിട്ടുണ്ട്. യുഎസ് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളായ റിപ്രസന്റേറ്റീവ് ബഡ്ഡി കാർട്ടറും ആന പൗലീന ലൂണയും ട്രംപിനെ ഔദ്യോഗികമായി നാമനിർദേശം ചെയ്തിരുന്നു.

വൈറ്റ് ഹൗസ് ട്രംപിനെ "സമാധാനത്തിന്റെ പ്രസിഡന്റ്" എന്ന് വിശേഷിപ്പിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. 2018-ലും ട്രംപ് സമാന അവകാശവാദം ഉന്നയിച്ചിരുന്നു. നൊബേൽ പ്രഖ്യാപനത്തിന് മുൻപ് ഗസ്സയിലെ ഇസ്റാഈൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ട്രംപിന്റെ 20-ഇന ഗസ്സ സമാധാനപദ്ധതിയെക്കുറിച്ച് കയ്‌റോയിൽ മാരത്തൺ ചർച്ചകൾ നടന്നത്. ഗസ്സ യുദ്ധം, യുക്രൈൻ-റഷ്യ യുദ്ധം തുടങ്ങിയവ പരിഹരിക്കാൻ ബന്ധപ്പെട്ട രാജ്യങ്ങളിൽ ട്രംപ് സമ്മർദം ചെലുത്തിയെങ്കിലും, യുക്രൈൻ വിഷയത്തിൽ വലിയ പുരോഗതി ഉണ്ടായില്ല. "യുക്രൈൻ യുദ്ധം തീർത്താൽ നൊബേൽ തരാമെന്ന് അവർ പറഞ്ഞു, എന്നാൽ അത് തീർക്കാൻ കഴിഞ്ഞില്ല" എന്ന് ട്രംപ് സമീപകാല സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

norwegian nobel committee announces 2025 peace prize to venezuelan opposition leader maria corina machado for her democracy efforts, dashing donald trump's lobbying bid amid global acclaim—live updates from oslo ceremony highlight her anti-authoritarian fight.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷട്ട്ഡൗണില്‍ വലഞ്ഞ് യു.എസ്; വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു, നടപടി 40 ഓളം വിമാനത്തവളങ്ങളില്‍

International
  •  3 days ago
No Image

തെരഞ്ഞെടുപ്പ് സെൽ രൂപീകരിക്കാൻ ആഭ്യന്തര വകുപ്പ്; ജില്ലകളിൽ അഡിഷണൽ എസ്.പിമാർക്ക് ചുമതല

Kerala
  •  3 days ago
No Image

ഹയർസെക്കൻഡറി കൊമേഴ്സ് അധ്യാപക നിയമനത്തിന് പി.ജി മാർക്കിന് വെയ്റ്റേജ്; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  3 days ago
No Image

സ്വർണ്ണപ്പാളി ഇളക്കിയെടുക്കുമ്പോൾ ബൈജു ബോധപൂർവ്വം വിട്ടുനിന്നു; എസ്ഐടി

Kerala
  •  3 days ago
No Image

തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനം; പി.എസ് പ്രശാന്തിന്റെ പകരക്കാരനെ ഇന്ന് തീരുമാനിക്കും

Kerala
  •  3 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  4 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  4 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  4 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  4 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  4 days ago