ലോകമേ അറിയുക, ഗസ്സയിലെ മരണക്കണക്ക്
2023 ഒക്ടോബര്‍ 07 മുതല്‍ 2025 ഒക്ടോബര്‍ 07 വരെ ഗസ്സയില്‍ കൊല്ലപ്പെട്ടത്
67,000ത്തിലധികം ഫലസ്തീനികള്‍
കൊല്ലപ്പെട്ടവരില്‍ 20,000ത്തിലധികം കുട്ടികള്‍
*രണ്ട് വര്‍ഷത്തിനിടെ ഓരോ മണിക്കൂറിലും ഒരു കൂട്ടി വീതം കൊല്ലപ്പെട്ടു
*ഗസ്സ മുനമ്പിലെ 33ല്‍ ഒരാള്‍ എന്ന കണക്കിന് ഇസ്റാഈല്‍ സൈന്യം കൊന്നൊടുക്കി
*14ല്‍ ഒരാള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു

പരുക്കേറ്റവര്‍ 1,69,000
*പരുക്കേറ്റവരില്‍ പകുതിയും സാരമായി പരുക്കേറ്റവരും കിടപ്പിലായവരും
*യുനിസെഫ് കണക്കുകള്‍ പ്രകാരം 4000ത്തോളം കുട്ടികള്‍ ക്ക് അവയവങ്ങള്‍ നഷ്ടമായി
*കണക്കുകള്‍ അപൂര്‍ണം. കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം മാത്രമാണ് പുറത്തുവന്നത്. ഇസ്റാഈല്‍ സൈനികാക്രമണത്തില്‍ തകര്‍ന്നുവീണ വീടുകള്‍, പാര്‍പ്പിട-വ്യാപാര സമുച്ചയങ്ങള്‍, ആശുപത്രികള്‍ എന്നിവയുടെ അവശിഷ്ടങ്ങളില്‍ അകപ്പെട്ടവരുടെ എണ്ണം കൂടി തിട്ടപ്പെടുത്തിയാല്‍ മരണസംഖ്യ ഇനിയും ഉയരും
പട്ടിണി മരണം- 459 കുട്ടികള്‍ - 154
*ഗസ്സയിലെ നാലില്‍ ഒരു കുട്ടിക്ക് പോഷകാഹാരക്കുറവ് മൂലമുള്ള കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍
*നവജാതശിശുക്കളില്‍ അഞ്ചില്‍ ഒരാള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളും തൂക്കക്കുറവും
*മെയ് 27 മുതല്‍ ഐക്യരാഷ്ട്ര സഭയെ മാറ്റിനിര്‍ത്തി ഇസ്റാഈല്‍-അമേരിക്ക സംരംഭമായ ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷണം വാങ്ങാന്‍ കൈനീട്ടിനില്‍ക്കെ കൊല്ലപ്പെട്ടത് 2,600 പേര്‍
*ഐ.ഡി.എഫ് ആക്രമണങ്ങളില്‍ പരുക്കേറ്റത് 19,000 പേര്‍
തകര്‍ത്തതിങ്ങനെ...
92 ശതമാനം പാര്‍പ്പിട സമുച്ചയങ്ങള്‍ തകര്‍ത്തു
88 ശതമാനം വ്യാപാര സമുച്ചയങ്ങളും കെട്ടിടങ്ങളും
നിലംപൊത്തി
62 ശതമാനം ഗസ്സക്കാര്‍ക്കും ഭൂമിയില്ലാതെയായി
ഗസ്സയിലെ 89% കുടിവെള്ള സ്രോതസുകളും ഇസ്റാഈല്‍ ഇല്ലാതാക്കി
തകര്‍ക്കപ്പെട്ടത് ജലസംഭരണികളും പൈപ്പുകളും ശുചീകരണ പ്ലാന്റുകളും കിണറുകളും
പകുതി ജനങ്ങള്‍ക്കും ഒരു ദിവസം ലഭിക്കുന്നത് ആറ് ലിറ്ററില്‍ താഴെ വെള്ളം മാത്രം
125 ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും പൂര്‍ണമായോ ഭാഗികമായോ തകര്‍ക്കപ്പെട്ടു
- 34 ആശുപത്രികള്‍ പൂര്‍ണമായും തകര്‍ത്തു
ഇസ്‌റാഈല്‍ ബോംബാക്രമണത്തില്‍ 1,722 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
92 ശതമാനം സ്‌കൂളുകളും തകര്‍ത്തു
63 സര്‍വകലാശാലകള്‍ ഉള്‍പ്പെടെ 2300ത്തിധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു
65,800 കുട്ടികളും 87,000 സര്‍വകലാശാല വിദ്യാര്‍ഥികളും
പഠിക്കാന്‍ ഇടമില്ലാത്തവരായി മാറി
സ്‌കൂളുകളില്‍ അധ്യാപകരുള്‍പ്പെടെ കൊല്ലപ്പെട്ടത് 780
ജീവനക്കാര്‍
തടവിലാക്കപ്പെട്ടവര്‍
അധിനിവേശത്തിനിടെ ഇസ്റാഈല്‍ തടങ്കലിലാക്കിയത് 10,800 പലസ്തീനികളെ. ഇവര്‍ ജയലില്‍ നേരിടുന്നത് സമാനതകളില്ലാത്ത ക്രൂരതകള്‍. പലരും ഗുരുതരാവസ്ഥയില്‍. 3,629 പേരെ തടവിലട്ടത് ഒരു കുറ്റവും ആരോപിക്കാതെ. ജലിലുള്ളത് 450 കുട്ടികളും 87 സ്ത്രീകളും

മാധ്യമവേട്ട
കൊല്ലപ്പെട്ടത് 300 മാധ്യമപ്രവര്‍ത്തകര്‍
യു.എസ് സിവില്‍ യുദ്ധം, കൊറിയന്‍ യുദ്ധം, യുഗോസ്ലാവ് യുദ്ധം, യുക്രൈന്‍ യുദ്ധം എന്നിവയ്ക്കിടെ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകരേക്കാള്‍ പതിന്മടങ്ങ്
(അവലംബം: യുനിസെഫ്, യു.എന്‍, ഒ.സി.എച്ച്.എ,
ലോകാരോഗ്യ സംഘടന, ഗസ്സ അതോറിറ്റി മാധ്യമ വിഭാഗം)
the death toll in gaza continues to rise amid ongoing conflict, drawing international concern over the humanitarian crisis. calls for accountability and peace grow louder.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."