അവയവദാനം എല്ലാ വിഭാഗങ്ങളേയും ഒന്നിപ്പിക്കുന്നു: മന്ത്രി കെ.കെ. ഷൈലജ
തിരുവനന്തപുരം: അവയവദാനം എല്ലാ വിഭാഗം ജനങ്ങളേയും ഒന്നിപ്പിക്കുന്ന ഒരു മഹത്കര്‍മ്മമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ.
ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താല്‍മോളജിയില്‍ (ആര്‍.ഐ.ഒ.) സംഘടിപ്പിച്ച ഈ വര്‍ഷത്തെ നേത്രദാതാക്കളുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അവയവം ദാനം ചെയ്യുമ്പോള്‍ ആര്‍ക്കും എടുക്കാം. ആര്‍ക്കും കൊടുക്കാം. അവിടെ ഹിന്ദുവില്ല, ക്രിസ്ത്യാനിയില്ല, മുസല്‍മാനില്ല. മുസ്‌ലീമിന്റെ ഹൃദയം ഹിന്ദുവിന് നന്നായിട്ടിണങ്ങും. ഹിന്ദുവിന്റേത് മുസ്‌ലീമിനും. പിന്നെയെന്തിനാണ് ഈയൊരു വ്യത്യാസമെന്നും മന്ത്രി ചോദിച്ചു.അവയവ ദാനംചെയ്തവരുടെ കുടുംബാഗങ്ങളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കെ. മുരളീധരന്‍ എം.എല്‍എ. അധ്യക്ഷനായി.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു. ആര്‍.ഐ.ഒ. ഡയറക്ടര്‍ ഡോ. വി. സഹസ്രനാമം, ഇന്ത്യന്‍ ബാങ്ക് സോണല്‍ മാനേജര്‍ എസ്. സുന്ദരരാജ്, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ആര്‍ സതീഷ് കുമാര്‍, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ. അജകുമാരി, ജില്ലാ അന്ധത നിയന്ത്രണ സൊസൈറ്റി ഡി.പി.ഒ. ഡോ. അമ്പിളി കമലന്‍, ആരോഗ്യ കേരളം ഡി.പി.എം. ഡോ. ബി. ഉണ്ണികൃഷ്ണന്‍, ഡോ. ചിത്ര രാഘവന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."