HOME
DETAILS

എതിർ ദിശയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കി; ദുബൈയിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്ക്

  
October 10, 2025 | 10:12 AM

wrong-way driver causes crash in dubai motorbike rider suffers severe injuries

ദുബൈ: അൽ ബർഷ സൗത്ത് ഇന്റർസെക്ഷന് സമീപമുള്ള ഉമ്മു സുഖീം സ്ട്രീറ്റിൽ അടുത്തിടെ നടന്ന വാഹനാപകടത്തിൽ ഒരു മോട്ടോർസൈക്കിൾ യാത്രികൻ ഗുരുതരമായി പരുക്കേറ്റു. ഗഎതിർ ദിശയിൽ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായത്.

കമാൻഡ് ആൻഡ് കൺട്രോൾ റൂം സംഭവം റിപ്പോർട്ട് ചെയ്തതോടെ ട്രാഫിക് പട്രോളിംഗും ആംബുലൻസ് ടീമുകളും ഉടൻ സംഭവ സ്ഥലത്തെത്തി.

"പ്രാഥമിക അന്വേഷണത്തിൽ മോട്ടോർസൈക്കിൾ യാത്രികൻ തെറ്റായ ദിശയിൽ സഞ്ചരിച്ചതാണ് അപകടം ഉണ്ടാകാൻ കാരണമായത്. ഗുരുതര പരുക്കുകളോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു." ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു.

അപകടത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ നിർണയിക്കാൻ ട്രാഫിക് അപകട വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. അതേസമയം, തിരക്ക് കുറയ്ക്കാനും ആംബുലൻസുകൾക്ക് വഴി കൊടുക്കാനും ട്രാഫിക് പട്രോളിംഗ് സംഘം ഇടപെട്ടു.

ഇത്തരം അശ്രദ്ധമായ പെരുമാറ്റങ്ങൾ വാഹനാപകടങ്ങൾക്ക് കാരണമാകുകയും കാൽനടയാത്രക്കാർക്ക് അപകടമുണ്ടാക്കുകയും ഗുരുതരമായ ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കുകയും മനുഷ്യജീവനുകൾക്കും ഭൗതിക നഷ്ടങ്ങൾക്കും ഇടയാക്കുകയും ചെയ്യുമെന്ന് ദുബൈ പൊലിസ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ ഗതാഗത തടസ്സം സൃഷ്ടിച്ചാൽ 600 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ഇതിനു പുറമേ ഏഴ് ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. കൂടാതെ, ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 98 പ്രകാരം 500 ദിർഹം പിഴയും ചുമത്താം.

എല്ലാ റോഡ് ഉപയോക്താക്കളും തങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

a reckless driver traveling in the opposite direction triggers a serious accident in dubai, leaving with critical injuries.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവർപൂളിന്റെ തോൽവിക്ക് കാരണം വാറോ? സമനില ഗോൾ നിഷേധിച്ചതിനെച്ചൊല്ലി പ്രീമിയർ ലീഗിൽ തർക്കം മുറുകുന്നു

Football
  •  6 days ago
No Image

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ; മട്ടന്നൂർ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങൾ അങ്കത്തട്ടിലേക്ക്

Kerala
  •  6 days ago
No Image

അഞ്ചാമത് ഹജ്ജ് കോൺഫറൻസ്: ജിദ്ദ വിമാനത്താവളത്തിലെത്തുന്നവരുടെ പാസ്പോർട്ടിൽ പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പ് പതിപ്പിക്കും

Saudi-arabia
  •  6 days ago
No Image

റഷ്യൻ ഹെലികോപ്റ്റർ അപകടം; പ്രതിരോധ മേഖലാ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

International
  •  6 days ago
No Image

ഫീസില്‍ ബാക്കിയുള്ള 7000 കൂടി അടക്കാന്‍ കഴിഞ്ഞില്ല പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പ്രിന്‍സിപ്പല്‍; യു.പിയില്‍ വിദ്യാര്‍ഥി തീ കൊളുത്തി മരിച്ചു; കോളജ് ധര്‍മശാലയല്ലെന്ന്, ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് അപമാനിച്ചെന്നും പരാതി

National
  •  6 days ago
No Image

സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തും; കൂടിക്കാഴ്ച നടത്തി ഇന്ത്യ - സഊദി സാംസ്കാരിക മന്ത്രിമാർ

latest
  •  6 days ago
No Image

രമേശ് ചെന്നിത്തല ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

Kerala
  •  6 days ago
No Image

രൂപ വീണ്ടും താഴേക്ക്, മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 10

Economy
  •  6 days ago
No Image

ദുബൈ: ടാക്സി യാത്രയിൽ പണം ലാഭിക്കാം: കുറഞ്ഞ നിരക്കിൽ ടാക്സി ബുക്ക് ചെയ്യാൻ അനുയോജ്യമായ സമയം അറിയാം

uae
  •  6 days ago
No Image

രോഗിയുമായി പോയിരുന്ന ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ ആക്രമിച്ച് കവർച്ച; 2 പേർ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ

crime
  •  6 days ago