തളിപ്പറമ്പിലെ തീപിടുത്തം: 50 കോടിയുടെ നാശനഷ്ടം; തീ പടർന്നത് ട്രാൻസ്‌ഫോർമറിൽ നിന്നല്ലെന്ന് കെഎസ്ഇബി
കണ്ണൂർ: തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഏകദേശം 50 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക വിലയിരുത്തൽ. 40 വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന 101 കടമുറികൾ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സമീപത്തുണ്ടായിരുന്ന ട്രാൻസ്‌ഫോർമറിൽ നിന്നല്ല തീ പടർന്നതെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി. ജില്ലക്കകത്തും പുറത്തുനിന്നും എത്തിയ 15 ഫയർഫോഴ്സ് യൂണിറ്റുകളുടെ മൂന്നര മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്.
തീപിടുത്തത്തിന്റെ നാശനഷ്ടങ്ങൾ കൃത്യമായി കണക്കാക്കി റിപ്പോർട്ട് തയ്യാറാക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മറ്റിടങ്ങളിലേതിന് സമാനമായി പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് സ്ഥലം എംഎൽഎ എം.വി. ഗോവിന്ദൻ അറിയിച്ചു.
തളിപ്പറമ്പ് നഗരം ഇതുവരെ കാണാത്ത തീപിടുത്തമാണ് 40-ലധികം വ്യാപാരികളുടെ സ്വപ്നങ്ങളെ ഇന്നലെ വൈകിട്ടോടെ ഭസ്മമാക്കിയത്. പൊലിസ്, ഫോറൻസിക് വിഭാഗം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർഫോഴ്സ് എന്നിവയുടെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് സംയുക്ത പരിശോധന നടന്നു. കാലപ്പഴക്കമുള്ള കെട്ടിടത്തിൽ അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നോ എന്ന കാര്യവും അന്വേഷിക്കും. പ്രാഥമിക പരിശോധന പൂർത്തിയാക്കി ആർഡിഒ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.
A massive fire at a commercial complex in Taliparamba, Kannur, caused an estimated loss of Rs 50 crore, destroying 101 shops across 40 businesses. Preliminary findings suggest a short circuit as the cause. KSEB clarified the fire did not originate from a nearby transformer. Despite efforts by 15 fire units, the blaze took over three hours to control. Investigations are ongoing, including checks on the building’s fire safety measures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."