HOME
DETAILS

ഗുരുവായൂരിൽ തെരുവുനായ ആക്രമണം; മുറ്റത്ത് പുല്ല് പറിക്കുന്നതിനിടെ വീട്ടമ്മയുടെ ചെവി കടിച്ചെടുത്തു

  
Web Desk
October 10, 2025 | 2:48 PM

stray dog attack in guruvayur housewifes ear bitten off while weeding courtyard

തൃശ്ശൂർ: ​ഗുരുവായൂരിൽ വീട്ടമ്മയെ തെരുവുനായ ഗുരുതരമായി ആക്രമിച്ച് പരുക്കേൽപ്പിച്ചു. 52-കാരിയായ വഹീദയുടെ ഇടതുചെവിയുടെ ഒരു ഭാഗം നായ കടിച്ചെടുത്തു. വീട്ടുമുറ്റത്ത് പുല്ലുപറിക്കുന്നതിനിടെ ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ആക്രമണം നടന്നത്. പുല്ല് പറിക്കുന്നതിനിടെ പിന്നിൽ നിന്ന് പെട്ടെന്ന് ഓടിവന്ന നായ വഹീദയെ ആക്രമിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഗുരുവായൂരിൽ ഇന്ന് തെരുവുനായയുടെ ആക്രമണത്തിന് ഇരയായ മൂന്നാമത്തെ വ്യക്തിയാണ് വഹീദ. വൈകുന്നേരത്തോടെ മൂന്ന് പേർക്കാണ് സമാനമായ ആക്രമണം നേരിടേണ്ടി വന്നത്. പരുക്കേറ്റ വഹീദയെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നിരന്തരമായി നാട്ടുകാർ ആവർത്തിക്കുന്നുണ്ടെങ്കിലും ഇതുവരെ ശരിയായ നടപടി അധികൃതരുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം സൈക്കിളിൽ സഞ്ചരിച്ചിരുന്ന തമിഴ്നാട് സ്വദേശിയും തെരുവുനായയുടെ ആക്രമണത്തിന് ഇരയായിരുന്നു. തെരുവുനായ ശല്യം നിയന്ത്രിക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 

In Guruvayur, a stray dog attacked 52-year-old housewife Wahida while she was weeding in her courtyard, biting off part of her left ear. The incident occurred around 5 PM, marking her as the third victim of stray dog attacks in the area that evening. She received initial treatment at Chavakkad Taluk Hospital and was shifted to Thrissur Medical College. Locals report a severe stray dog problem in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  3 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  3 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  3 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  3 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  3 days ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  3 days ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  3 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  3 days ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  3 days ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  3 days ago