കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ്-സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം; ഷാഫി പറമ്പിൽ എംപിക്ക് പരുക്ക്
കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫും സിപിഐഎമ്മും നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടെ ഉണ്ടായ സംഘർഷത്തിനിടെ വടകര എംപി ഷാഫി പറമ്പിലിന് പരുക്കേറ്റു. സംഘർഷത്തെത്തുടർന്ന് പൊലിസ് കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും നടത്തി. കണ്ണീർവാതക പ്രയോഗത്തിനിടെയാണ് ഷാഫി പറമ്പിലിന് പരുക്കേറ്റത്.
ലാത്തിച്ചാർജിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരുക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിപിഐഎം-യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലിസ് ലാത്തി വീശിയത്. സികെജി മെമ്മോറിയൽ ഗവ. കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ SFI-യും MSF-ഉം തമ്മിൽ സംഘർഷമുണ്ടായിരുന്നു.
ഇതിന്റെ പ്രതിഷേധമായി ഇന്ന് പേരാമ്പ്ര ടൗണിൽ കോൺഗ്രസ് ഹർത്താൽ ആചരിച്ചിരുന്നു. പിന്നാലെ ഇന്ന് നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടെ ഉണ്ടായ സംഘർഷം പ്രദേശത്ത് ഗതാഗത തടസ്സത്തിനും ആശങ്കയ്ക്കും കാരണമായി. പൊലിസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
In Kozhikode's Perambra, a clash erupted between UDF and CPI(M) protesters, leading to police using tear gas and lathicharge. MP Shafi Parambil and several UDF workers were injured during the confrontation, which was linked to tensions over a college election.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."