ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉയര്‍ത്തിയ പതാക പൊലിസ് അഴിപ്പിച്ചു; നടപടി സംഘപരിവാര്‍ പരാതിക്ക് പിന്നാലെ
പന്തളം: കടക്കാട് ജങ്ഷനില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉയര്‍ത്തിയ പതാക പൊലിസ് അഴിപ്പിച്ചു. സംഘപരിവാര്‍ സംഘടനയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. റോഡിന് കുറുകെ കെട്ടിയ രണ്ടു പതാകകളാണ് പൊലിസെത്തി അഴിപ്പിച്ചത്.
ആഗോളതലത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ജനങ്ങള്‍ തെരുവിലിറങ്ങുന്നതിനിടെയാണ് കഴിഞ്ഞ ദിവസം നാട്ടിലെ ചെറുപ്പക്കാര്‍ ഉയര്‍ത്തിയ ഫലസ്തീന്‍ പതാകക്കെതിരെ സംഘപരിവാര്‍ രംഗത്തെത്തിയത്. പൊലിസില്‍ പരാതി നല്‍കിയതിന് പിന്നാലെ പതാക അഴിച്ച് മാറ്റിയില്ലെങ്കില്‍ കടക്കാട് പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തുമെന്നും സംഘപരിവാര്‍ തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച്ച രാത്രി പ്രകടനം നടത്തുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വന്‍ പൊലിസ് സന്നാഹം സ്ഥലത്തെത്തി. അടൂര്‍ ഡി.വൈ.എസ്.പി ജി സന്തോഷ് കുമാര്‍ ഉള്‍പ്പെടുന്ന പൊലിസ് സംഘം ഒരു ബറ്റാലിയന്‍ ക്യൂ ആര്‍ ടീം എന്നിവരും പന്തളത്ത് എത്തിയിരുന്നു.
Police remove pro-Palestine flags at Kadakkad Junction following a complaint by a Sangh Parivar group. Two flags tied across the road in solidarity with Palestine were taken down by the police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."