പുരസ്‌കാരം വെനസ്വേലന്‍ ജനതയ്ക്കും ഡൊണാള്‍ഡ് ട്രംപിനും സമര്‍പ്പിക്കുന്നു; സമാധാന നൊബേല്‍ ജേതാവ് മരിയ കൊറീന മച്ചാഡോ
വാഷിങ്ടണ്‍: തനിക്ക് ലഭിച്ച നൊബേല്‍ പുരസ്‌കാരം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൂടി സമര്‍പ്പിക്കുന്നതായി വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ. സ്വാതന്ത്ര്യത്തിനായി പോരാടുന്ന വെനസ്വേലയിലെ മുഴുവന്‍ ജനങ്ങള്‍ക്കുമുള്ളതാണ് ഈ അംഗീകാരമെന്നും അവര്‍ എക്‌സില്‍ കുറിച്ചു.
'ഞങ്ങള്‍ വിജയത്തിന്റെ പടിവാതില്‍ക്കലാണ്. സ്വാതന്ത്ര്യവും ജനാധിപത്യവും കൈവരിക്കാന്‍, എന്നത്തേക്കാളുമുപരി ഇന്ന്, പ്രസിഡന്റ് ട്രംപിനെയും യുഎസിലേയും ലാറ്റിന്‍ അമേരിക്കയിലെയും ജനങ്ങളെയും ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളെയും പ്രധാന സഖ്യകക്ഷികളായി ഞങ്ങള്‍ ആശ്രയിക്കുന്നു'.
ദുരിതമനുഭവിക്കുന്ന വെനസ്വേലയിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ ലക്ഷ്യത്തിന് നിര്‍ണായക പിന്തുണ നല്‍കിയ പ്രസിഡന്റ് ട്രംപിനും ഞാന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു.' മരിയ കൊറീന കുറിച്ചു.
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന ഇരുപതാമത് വനിതയായ മരിയ വെനസ്വേലയിലെ പ്രതിപക്ഷ നേതാവാണ്. നിസഹായരായ ആളുകള്‍ക്ക് വേണ്ടി പോരിടയ വനിത എന്നാണ് പുരസ്‌കാര ദാന ചടങ്ങില്‍ നൊബേല്‍ കമ്മിറ്റി മരിയയെ വിശേഷിപ്പിച്ചത്.
അതേസമയം നിക്കോളസ് മദ്യൂറോയുടെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന യുഎസ് ഏജന്റാണ് മരിയ എന്ന വിമര്‍ശനം ശക്തമാണ്. തീവ്ര വലതുപക്ഷ ചിന്താഗതിക്കാരിയായ ഇവര്‍ ഗസയിലെ ഇസ്രാഈല്‍ വംശഹത്യയെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഡോണാള്‍ഡ് ട്രംപിന്റെ പരസ്യ അവകാശവാദങ്ങള്‍ തള്ളിയപ്പോഴും വെനസ്വേലയിലെ അമേരിക്കന്‍ പാവയ്ക്ക് പുരസ്‌കാരം നല്‍കിയതിലൂടെ നൊബേല്‍ കമ്മിറ്റിയും കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്.
കടുത്ത ഷാവേസ് വിരോധിയും മുതലാളിത്തത്തിന്റെ വക്താവുമായ മരിയ വെനസ്വേലന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക ഇടപെടണമെന്ന് പരസ്യമായി വാദിച്ചും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നിലവില്‍ രാഷ്ട്രീയ ഒളിവ് ജീവിതം നയിക്കുന്ന ഇവര്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പുരസ്‌കാരത്തിന് അര്‍ഹയായത്.
Venezuelan opposition leader María Corina Machado dedicates her Nobel Piece Prize to U.S. President Donald Trump. In a statement from x, she said the recognition belongs to all the people of Venezuela fighting for freedom.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."