HOME
DETAILS

പൊലിസിലെ ക്രിമിനലുകള്‍ ശമ്പളം വാങ്ങുന്നത് എകെജി സെന്ററില്‍ നിന്നല്ല; ഷാഫി പറമ്പിലിനെതിരായ പൊലിസ് അതിക്രമത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്

  
Web Desk
October 10, 2025 | 6:32 PM

opposition leader v d satheesan strongly criticizes police action against shafi parambil in perambra

തിരുവനന്തപുരം: പേരാമ്പ്രയില്‍ പൊലിസ് ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഷാഫി പറമ്പിലിനെ ആക്രമിച്ചത് സിപിഎം ക്രിമിനലുകളും സിപിഎമ്മിന് വേണ്ടി ഗുണ്ടാ പണി ചെയ്യുന്ന പൊലിസും ചേര്‍ന്നാണെന്ന് വിഡി സതീശന്‍ പറഞ്ഞു. സിപിഎമ്മിന് വേണ്ടി ലാത്തി എടുക്കുന്ന പൊലിസിലെ ക്രിമിനലുകള്‍ ശമ്പളം വാങ്ങുന്നത് എകെജി സെന്ററില്‍ നിന്നല്ലെന്ന് ഓര്‍ക്കണമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

പൊലിസ് നടപടിയില്‍ നിരവധി യുഡിഎഫ് നേതാക്കള്‍ക്കും, പ്രവര്‍ത്തകര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്വര്‍ണ്ണക്കവര്‍ച്ചയും സ്വര്‍ണ്ണക്കടത്തും, ഖജനാവ് കൊള്ളയടിക്കലുമാണ് ഭരണമെന്ന് കരുതുന്ന സര്‍ക്കാരിന്റെ അവസാനമാണിത്. ഷാഫി പറമ്പിലിനെയും, നേതാക്കളെയും പ്രവര്‍ത്തകരെയും ആക്രമിച്ച് ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയില്‍ നിന്നും ശ്രദ്ധ തിരിക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. പേരാമ്പ്ര സികെജി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്കുണ്ടായ പരാജയം ഒരു തുടക്കം മാത്രമാണ്. ഇതിലും വലിയ പരാജയമാണ് നിങ്ങളെ കാത്തിരിക്കുന്നതെന്നും വിഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി. 


അതേസമയം പേരാമ്പ്രയിലെ സി.കെ.ജി മെമ്മോറിയൽ ഗവ. കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യുഡിഎഫും എൽഡിഎഫും നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടെ ഉണ്ടായ സംഘർഷത്തിലാണ് വടകര എംപി ഷാഫി പറമ്പിലിന് പരുക്കേറ്റത്. പൊലിസിന്റെ ലാത്തി ചാർജ്ജിനിടെയാണ് ഷാഫി പറമ്പിലിന് മുഖത്തും ചുണ്ടിനും പരുക്കേറ്റത്, ശ്വാസതടസ്സവും അനുഭവപ്പെട്ടു. അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഘർഷത്തിൽ ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉൾപ്പെടെ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരുക്കേറ്റു. യു.ഡി.എഫ് പ്രവർത്തകർക്ക് നേരെ പൊലിസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തുകയായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റത്.

സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തു.  നാളെ (ശനിയാഴ്ച) സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾ നടക്കുമെന്നും, ബ്ലോക്ക് തലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺ​ഗ്രസിന്റെ തീരുമാനം. 

വ്യാഴാഴ്ച നടന്ന കോളേജ് യൂണിയൻ തെരഞ്ഞടുപ്പിൽ ഉണ്ടായ സംഘർഷത്തിന്റെ പ്രതിഷേധമായി യുഡിഎഫ് പേരാമ്പ്രയിൽ ഇന്ന് ഹർത്താൽ ആചരിച്ചിരുന്നു. രാവിലെ ആറു മുതൽ വൈകിട്ട് ആരു വരെയായിരുന്നു ഹർത്താൽ. അതേസമയം ഹർത്താലിനു ശേഷം യുഡിഎഫും സിപിഐഎമ്മും നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഡിവൈഎഫ്ഐയുടെ പ്രകടനവുമായി മുഖാമുഖം വന്നതോടെയാണ് സംഘർഷമുണ്ടായത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള വാക്കേറ്റം അക്രമാസക്തമായി മാറി, പൊലീസ് ഇടപെട്ടു. സംഘർഷം പരിധിവിട്ടതോടെ കൂടുതൽ പൊലിസ് സേനയെത്തി പ്രവർത്തകർക്ക് നേരെ ലാത്തി വീശുകയായിരുന്നു . പ്രദേശത്ത് ഗതാഗത തടസ്സവും ആശങ്കയും ഉണ്ടായി. ചില റിപ്പോർട്ടുകൾ പ്രകാരം പൊലിസിനെതിരെ കല്ലേറും നടന്നു, ഡിവൈഎസ്പി ഹരിപ്രസാദ് ഉൾപ്പെടെ പൊലിസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.

 

opposition leader v d satheesan strongly criticizes police action against shafi parambil

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കുന്നതിനിടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി: ഒന്നര വയസ്സുകാരിക്ക് രക്ഷകരായി വിഴിഞ്ഞം ഫയർഫോഴ്‌സ്

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ദിനത്തില്‍ ലഭിച്ചത് 12 നാമനിര്‍ദേശ പത്രികകള്‍

Kerala
  •  2 days ago
No Image

വിൽക്കാനുള്ള വാഹനങ്ങൾ റോഡിൽ പ്രദർശിപ്പിച്ചാൽ പണികിട്ടും; 60 ദിവസം വരെ വാഹനം കണ്ടുകെട്ടുമെന്ന് കുവൈത്ത്

latest
  •  2 days ago
No Image

ഞൊടിയിടയിൽ ടൂറിസം വിസ; ‘വിസ ബൈ പ്രൊഫൈൽ’ പദ്ധതി പ്രഖ്യാപിച്ച്‌ സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

കളിക്കിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പത് വയസ്സുകാരൻ മരിച്ചു

Kerala
  •  2 days ago
No Image

SIR and Vote Split: How Seemanchal, a Muslim-Majority Area, Turned in Favor of NDA

National
  •  2 days ago
No Image

ബിഹാർ കണ്ട് ‍ഞെട്ടേണ്ട; തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും സ്വന്തം അജണ്ട നടപ്പിലാക്കുമ്പോൾ മറ്റൊരു ഫലം പ്രതീക്ഷിക്കാനില്ല; ശിവസേന

National
  •  2 days ago
No Image

ശിവപ്രിയയുടെ മരണ കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയ; വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തള്ളി ഭർത്താവ്

Kerala
  •  2 days ago
No Image

പരിശോധനക്കായി വാഹനം തടഞ്ഞു; ഡിക്കി തുറന്നപ്പോൾ അകത്ത് ഒരാൾ; ഡ്രൈവറുടെ മറുപടി കേട്ട് ഞെട്ടി പൊലിസ്

National
  •  2 days ago
No Image

അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി; വിവാദം

Kerala
  •  2 days ago