HOME
DETAILS

സംഘർഷത്തിന് കാരണമായത് പേരാമ്പ്ര കോളേജ് തെരഞ്ഞെടുപ്പ്; ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്, കോൺഗ്രസ് പ്രതിഷേധം

  
October 11, 2025 | 1:07 AM

perambra college election violence shafi parambil mp injured congress protests across kerala

കോഴിക്കോട്: പേരാമ്പ്ര ഗവൺമെന്റ് സികെജി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുന്ന തരത്തിൽ സംസ്ഥാനവ്യാപകമായ സംഘർഷത്തിന് കാരണമായത്. തെരഞ്ഞെടുപ്പിൽ ചെയർമാൻ സീറ്റിൽ വിജയിച്ചതിന്റെ ആഹ്ലാദപ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ മർദിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് പേരാമ്പ്രയിൽ ഹർത്താൽ ആചരിച്ചിരുന്നു. ഹർത്താലിന് പിന്നാലെ യുഡിഎഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘർഷം രൂക്ഷമായത്.

സംഘർഷത്തിൽ മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിൽ എംപി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഷാഫിയെ പൊലിസ് മർദിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമാക്കി. ഇന്ന് (ഒക്ടോബർ 11) വൈകിട്ട് മൂന്ന് മണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ സംഗമം നടത്തും. കെസി വേണുഗോപാൽ എംപി സംഗമം ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ ദിവസം രാത്രി വൈകിയും വിവിധ ജില്ലകളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തുടർന്നു. പലയിടത്തും പൊലിസിന് പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു. ദേശീയ പാത ഉപരോധിച്ച പ്രവർത്തകർ മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിന് ശേഷമാണ് പിന്മാറിയത്.

സംസ്ഥാനവ്യാപക പ്രതിഷേധം

തലസ്ഥാന നഗരിയിൽ ഷാഫിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. ഇതിനിടെ പൊലിസുമായി ഉന്തും തള്ളും ഉണ്ടാവുകയും ലാത്തിചാർജ് നടക്കുകയും ചെയ്തു. കൊല്ലത്ത് രാത്രി വൈകിയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനവും ഉപരോധവും സംഘടിപ്പിച്ചു. ചവറയിൽ പൊലിസ് സ്റ്റേഷനും റോഡും ഉപരോധിച്ച പ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കി. കരുനാഗപ്പള്ളിയിൽ ദേശീയ പാത ഉപരോധിച്ചതിന് പിന്നാലെ പൊലിസ് ബലപ്രയോഗത്തിലൂടെ സമരക്കാരെ പിരിച്ചുവിട്ടു.

ആലപ്പുഴയിൽ രാത്രി പത്ത് മണി വരെ പ്രവർത്തകർ ദേശീയ പാതയിൽ പ്രതിഷേധിച്ചു. കളർകോട് ജംഗ്ഷനിൽ ദേശീയ പാത ഉപരോധിച്ചതിനെ തുടർന്ന് വാഹനങ്ങൾ തടഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. ഹൈവേ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. ഏകദേശം ഒരു മണിക്കൂർ നീണ്ട പ്രതിഷേധത്തിന് ശേഷം പൊലിസ് പ്രവർത്തകരെ ബലമായി അറസ്റ്റ് ചെയ്തു നീക്കി.

എറണാകുളത്ത് കളമശ്ശേരി എച്ച്എംടി ജംഗ്ഷനിലും ആലുവയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയ പാത ഉപരോധിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. എറണാകുളം നഗരത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. പെരുമ്പാവൂരിൽ പന്തം കൊളുത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. തൊടുപുഴയിലും പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി.

തൃശ്ശൂരിൽ പ്രവർത്തകരും പൊലിസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പാലക്കാട് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. വയനാട്ടിലെ മാനന്തവാടിയിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്ക് സന്തോഷവാർത്ത: ഒമാൻ റെസിഡന്റ് കാർഡിന്റെ കാലാവധി 10 വർഷമാക്കി നീട്ടി

oman
  •  5 hours ago
No Image

ഖസബ് തുറമുഖത്ത് ബോട്ട് കൂട്ടിയിടിച്ച് അപകടം: 15 യാത്രക്കാരെയും രക്ഷപ്പെടുത്തി ഒമാൻ കോസ്റ്റ് ​ഗാർഡ്

oman
  •  6 hours ago
No Image

ലിവർപൂളിന്റെ തോൽവിക്ക് കാരണം വാറോ? സമനില ഗോൾ നിഷേധിച്ചതിനെച്ചൊല്ലി പ്രീമിയർ ലീഗിൽ തർക്കം മുറുകുന്നു

Football
  •  7 hours ago
No Image

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ; മട്ടന്നൂർ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങൾ അങ്കത്തട്ടിലേക്ക്

Kerala
  •  7 hours ago
No Image

അഞ്ചാമത് ഹജ്ജ് കോൺഫറൻസ്: ജിദ്ദ വിമാനത്താവളത്തിലെത്തുന്നവരുടെ പാസ്പോർട്ടിൽ പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പ് പതിപ്പിക്കും

Saudi-arabia
  •  7 hours ago
No Image

റഷ്യൻ ഹെലികോപ്റ്റർ അപകടം; പ്രതിരോധ മേഖലാ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

International
  •  7 hours ago
No Image

ഫീസില്‍ ബാക്കിയുള്ള 7000 കൂടി അടക്കാന്‍ കഴിഞ്ഞില്ല പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പ്രിന്‍സിപ്പല്‍; യു.പിയില്‍ വിദ്യാര്‍ഥി തീ കൊളുത്തി മരിച്ചു; കോളജ് ധര്‍മശാലയല്ലെന്ന്, ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് അപമാനിച്ചെന്നും പരാതി

National
  •  8 hours ago
No Image

സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തും; കൂടിക്കാഴ്ച നടത്തി ഇന്ത്യ - സഊദി സാംസ്കാരിക മന്ത്രിമാർ

latest
  •  8 hours ago
No Image

രമേശ് ചെന്നിത്തല ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

Kerala
  •  8 hours ago
No Image

രൂപ വീണ്ടും താഴേക്ക്, മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 10

Economy
  •  8 hours ago