HOME
DETAILS

റഷ്യയിലെ മെഡിക്കൽ സീറ്റ് വാഗ്ദാനം; ആറ് കോടി രൂപയിലധികം തട്ടിപ്പ് നടത്തിയ യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

  
October 11, 2025 | 1:47 AM

russia medical seat scam two arrested in thrissur for rs 6 crore fraud

തൃശ്ശൂർ: റഷ്യയിലെ പ്രശസ്തമായ സച്ചിനോവ് യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ട് പ്രതികളെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി അഹമ്മദ് അജ്നാസ്, കോഴിക്കോട് സ്വദേശിനി ഫിദ എന്നിവരാണ് പിടിയിലായത്. വേലൂർ സ്വദേശിനി റിഷ ഫാത്തിമയുടെ പരാതിയെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

റഷ്യയിലെ മോസ്കോയിലുള്ള സച്ചിനോവ് യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ പഠനത്തിന് സീറ്റ് ശരിയാക്കാമെന്ന് വാഗ്ദാനം നൽകി, പരാതിക്കാരിയുടെ മാതാവിന്റെ ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും ഏകദേശം 15 ലക്ഷം രൂപ പ്രതികൾ കൈപ്പറ്റി. എന്നാൽ, വാഗ്ദാനം ചെയ്ത സീറ്റ് ലഭ്യമാക്കാതിരുന്നതിന് പുറമെ, പണം തിരികെ നൽകാതെ വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ് ഇവർ കബളിപ്പിക്കുകയായിരുന്നു. ഇതോടെ റിഷ ഫാത്തിമ എരുമപ്പെട്ടി പൊലിസിൽ പരാതി നൽകുകയും, തുടർന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു.

അന്താരാഷ്ട്ര തലത്തിൽ ഇത്തരത്തിൽ പ്രതികൾ ഏകദേശം ആറ് കോടി രൂപയിലധികം തട്ടിപ്പ് നടത്തിയതായി പൊലിസ് വെളിപ്പെടുത്തി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായും, ഇവരെ പിടികൂടാനുള്ള അന്വേഷണം തുടരുകയാണെന്നും എരുമപ്പെട്ടി പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

'വോട്ട് മോഷണം പടിവാതിൽക്കൽ എത്തിയിരിക്കുന്നു'; എസ്ഐആർ ഫോമുകളിലെ പിഴവുകൾക്കെതിരെ തുറന്നടിച്ച് എം.കെ സ്റ്റാലിൻ

National
  •  a day ago
No Image

പരീക്ഷാ ഫീസടയ്ക്കാത്തതിന് സഹപാഠികൾക്ക് മുന്നിൽ വച്ച് അപമാനം: പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണങ്ങൾ; വിദ്യാർഥി ക്യാമ്പസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

National
  •  a day ago
No Image

"എല്ലായ്‌പ്പോഴുമെന്ന പോലെ ശശി തരൂർ സംസാരിക്കുന്നത് അദ്ദേഹത്തിന് വേണ്ടി തന്നെ"; എൽ.കെ അദ്വാനിയെ പ്രശംസിച്ച തരൂരിന്റെ നിലപാടിൽ നിന്ന് അകലം പാലിച്ച് കോൺഗ്രസ്

National
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; എന്‍ഡിഎയില്‍ പൊട്ടിത്തെറി; സഖ്യം വിട്ട് ബിഡിജെഎസ്; തിരുവനന്തപുരത്ത് ഒറ്റക്ക് മത്സരിക്കും

Kerala
  •  a day ago
No Image

അന്യായ നികുതി ചുമത്തൽ: നാളെ മുതൽ കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ സർവീസ് നിർത്തിവയ്ക്കും

Kerala
  •  a day ago
No Image

കൾച്ചറൽ വിസയിൽ വമ്പൻ മാറ്റവുമായി ഒമാൻ; കലാകാരന്മാരുടെ ഇണകൾക്കും ബന്ധുക്കൾക്കും താമസാനുമതി

oman
  •  a day ago
No Image

'എനിക്ക് ഇനി പെണ്ണ് വേണ്ട നിന്നെ ഞാൻ കൊല്ലും': വിവാഹം നടത്തി തരാമെന്ന് പറ‍ഞ്ഞ് പണം വാങ്ങി വഞ്ചിച്ച സുഹൃത്തിനെ കുത്തി; തിരിച്ചും കുത്തേറ്റു

National
  •  a day ago
No Image

ഉത്തര്‍പ്രദേശില്‍ ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി; ദശലക്ഷക്കണക്കിന് വര്‍ഷം പഴക്കമുണ്ടെന്ന് ഗവേഷകർ; റിപ്പോർട്ട്

National
  •  a day ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നതിൽ കർശന നിരീക്ഷണം; ദുരുപയോഗം തടയാൻ നടപടി, കിംവദന്തികൾ തള്ളി യുഎഇ

uae
  •  a day ago