HOME
DETAILS

UAE Weather : യു.എ.ഇയിൽ വാരാന്ത്യം ആലിപ്പഴ വർഷം, മഴയും ശക്തമായ കാറ്റും ഉണ്ടാകും, താപനിലയിൽ കുറവുണ്ടാകും

  
October 11, 2025 | 1:51 AM

UAE weather update Low pressure system to bring hail rain and strong winds this weekend

ദുബൈ: തെക്ക് ദിശയിൽ നിന്നുള്ള ഉപരിതല ന്യൂനമർദ നീക്കം മൂലം യു.എ.ഇയിലെ വാരാന്ത്യ കാലാവസ്ഥ അനിശ്ചിതമായിരിക്കും. ഇത് താരതമ്യേന തണുത്തതും ഈർപ്പമുള്ളതുമായ വായു പിണ്ഡം സൃഷ്ടിക്കുന്ന ഉയർന്ന തലത്തിലുള്ള ന്യൂനമർദവുമായി യോജിക്കും. ഈ കാലാവസ്ഥ ഇന്നലെ (വെള്ളി) ആരംഭിച്ച് ഞായറാഴ്ച വരെ രാജ്യത്തുടനീളം അസ്ഥിര സാഹചര്യം സൃഷ്ടിക്കും. ഇത് താപനിലയിൽ ശ്രദ്ധേയ കുറവുണ്ടാക്കുമെന്നും ദേശീയ കാലാവസ്ഥാ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

ഇന്നലത്തേത് പോലെ ഇന്നും രാജ്യത്തുടനീളം ഭാഗിക മേഘാവൃത ആകാശം പ്രതീക്ഷിക്കാം. നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ചിലപ്പോൾ കനത്ത മഴയും പെയ്യാൻ സാധ്യതയുണ്ട്. ഇത് പ്രധാനമായും വടക്കൻ, കിഴക്കൻ പ്രദേശങ്ങളെ ബാധിക്കുന്നതാണ്. ചില ഉൾനാടൻ, പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കും മഴ വ്യാപിച്ചേക്കാമെന്നും അധികൃതർ പ്രവചിച്ചു.

ഇതേത്തുടർന്ന്, രാജ്യത്തുടനീളം താപനില കുറയും. സമീപ ദിവസങ്ങളെ അപേക്ഷിച്ച് കാലാവസ്ഥയെ തണുപ്പിക്കാനും ഇത് അവസരമൊരുക്കും. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. തെക്കു-കിഴക്ക് മുതൽ വടക്കു-കിഴക്ക് വരെയുള്ള ദിശകളിൽ കാറ്റ് വീശും. തുടർന്നിത് വടക്ക്-പടിഞ്ഞാറോട്ട് നീങ്ങും. നേരിയ കാറ്റ് ചിലപ്പോൾ ശക്തമായേക്കാം. ഇത് പൊടിയും മണലും ഉയർത്തി തിരശ്ചീന ദൃശ്യപരത കുറയ്ക്കും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും മേഘാവൃത അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്നും കാലാവസ്ഥാ പ്രവചനത്തിൽ വ്യക്തമാക്കി.

നാളെ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും; വടക്ക്-കിഴക്ക് ഭാഗങ്ങളിൽ മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യത തുടരുമെന്നും, ചില ഉൾഭാഗങ്ങളിലും തെക്കൻ പ്രദേശങ്ങളിലും ദ്വീപുകളിലും മഴ പെയ്യുമെന്നും പ്രവചനത്തിൽ പറഞ്ഞു. തെക്കു-കിഴക്ക് നിന്ന് വടക്കു-കിഴക്ക് ഭാഗത്തേക്കും കാറ്റ് വീശുമെന്നും ചില സമയങ്ങളിൽ അത് ശക്തമായെക്കുമെന്നും അധികൃതർ പറഞ്ഞു. പൊടിയും മണലും അന്തരീക്ഷത്തിൽ നിറയുന്നത് ദൃശ്യപരത കുറയ്ക്കും. കാറ്റിന്റെ വേഗം മണിക്കൂറിൽ 50 കിലോ മീറ്റർ വരെ ആയേക്കും. അറേബ്യൻ ഗൾഫ്-ഒമാൻ കടൽ പ്രക്ഷുബ്ധമാകാം.

കാലാവസ്ഥാ വ്യതിയാനം വാരാന്ത്യത്തിൽ തണുപ്പ് കൊണ്ടുവരും. പ്രധാന നഗരങ്ങളിലെ അക്യുവെതർ പ്രവചനങ്ങൾ ഇപ്രകാരം: ദുബൈയിൽ ഇന്ന് പകൽ സമയത്തെ ഉയർന്ന താപനില 35.6 ആയിരിക്കും. രാത്രിയിലെ ഏറ്റവും താഴ്ന്ന താപനില 27.2 ഉം ആണെന്നും പ്രവചനത്തിൽ പറഞ്ഞു. നാളെ ഏകദേശം കൂടിയ താപനില 36.7ഉം, കുറഞ്ഞത് 28.3ഉം ആയിരിക്കും.

അബൂദബിയിൽ ഇന്ന് ഉയർന്ന താപനില 36.1 ആയിരിക്കുമെന്നും കുറഞ്ഞത് 26.1 ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. നാളെ ഉയർന്ന താപനില 36.1ഉം, കുറഞ്ഞത് 27.8ഉം ആയിരിക്കുമെന്നും പ്രവചനത്തിൽ വ്യക്തമാക്കി.

The UAE is set for an unsettled weekend as an extension of a surface low-pressure system moves in from the south, combining with an upper-level low bringing a relatively cold and humid air mass. This weather pattern will result in unstable conditions across the country from Friday through Sunday, bringing a noticeable drop in temperatures.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം പുരുഷന്മാരുടെ രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി

Kerala
  •  5 days ago
No Image

എസ്.ഐ.ആറിനെതിരെ ഒരുമിച്ച്; സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

Kerala
  •  6 days ago
No Image

44ാമത് ഷാര്‍ജ പുസ്തക മേളയ്ക്ക് ഇന്ന് തുടക്കം; ഇന്ത്യയടക്കം 66 രാജ്യങ്ങളില്‍നിന്ന് 250ലേറെ എഴുത്തുകാരും കലാകാരന്മാരും; 2350ലേറെ പ്രസാധകര്‍ 

uae
  •  6 days ago
No Image

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തി: യുവാവ് അറസ്റ്റിൽ; പൊലിസ് സ്റ്റേഷനിലും ബഹളം

Kerala
  •  6 days ago
No Image

വഴി ചോദിക്കാനെന്ന വ്യാജേന വൃദ്ധയുടെ മാല കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Kerala
  •  6 days ago
No Image

ബിലാസ്പൂർ ട്രെയിൻ ദുരന്തം: മരണസംഖ്യ 8 ആയി ഉയർന്നു; സഹായധനം പ്രഖ്യാപിച്ചു

National
  •  6 days ago
No Image

ദുബൈ ഫിറ്റ്‌നസ് ചലഞ്ച്; വിജയിക്കുന്ന ഇക്കൂട്ടർക്ക് സൗജന്യ വിമാനയാത്ര; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റസ്

uae
  •  6 days ago
No Image

കുടുംബ തര്‍ക്കം; യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു

National
  •  6 days ago
No Image

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: കേസിൽ നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ; ചവിട്ടിയിടുന്നത് വ്യക്തം

Kerala
  •  6 days ago
No Image

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് തരൂർ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാൻഡ്

National
  •  6 days ago