HOME
DETAILS

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ മകൻ ഹരിയാന U19 ടീമിൽ; വൈകാരിക കുറിപ്പുമായി വീരേന്ദർ സെവാഗ്

  
Web Desk
October 11, 2025 | 6:09 AM

pulwama martyrs son rahul soreng in haryana u19 team virender sehwags emotional note

2019-ലെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ വിജയ് സോറെങ്ങിന്റെ മകൻ രാഹുൽ സോറെങ് ഹരിയാനയുടെ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടം നേടിയതിന്റെ സന്തോഷം പങ്കുവെച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. സോഷ്യൽ മീഡിയയിൽ വൈകാരികമായ ഒരു കുറിപ്പിലൂടെയാണ് സെവാഗ് ഈ നേട്ടത്തെ പ്രശംസിച്ച് രം​ഗത്ത് എത്തിയത്.

2019-ൽ ജമ്മു-ശ്രീനഗർ ദേശീയപാതയിൽ നടന്ന ഭീകരാക്രമണത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാമെന്ന് സെവാഗ് വാഗ്ദാനം ചെയ്തിരുന്നു. തന്റെ സ്ഥാപനമായ സെവാഗ് ഇന്റർനാഷണൽ സ്കൂളിൽ 2019 മുതൽ പഠിക്കുന്ന രാഹുൽ സോറെങ് ആ വാഗ്ദാനത്തിന്റെ ഭാഗമാണ്. ഇപ്പോൾ ക്രിക്കറ്റിൽ തന്റേതായ മുദ്ര പതിപ്പിച്ച് മുന്നേറുകയാണ് ഈ യുവതാരം.

ഹരിയാനയുടെ അണ്ടർ-19 ടീമിലേക്ക് രാഹുൽ തിരഞ്ഞെടുക്കപ്പെട്ട വിവരം അറിഞ്ഞപ്പോൾ, സെവാഗ് തന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. "ഹരിയാന അണ്ടർ-19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാഹുൽ സോറെങ്ങിന് അഭിനന്ദനങ്ങൾ. പുൽവാമയിൽ വീരമൃത്യു വരിച്ച അവന്റെ ധീരനായ പിതാവിന്റെ ഓർമയ്ക്ക് മുന്നിൽ, രാഹുലിന്റെ ഈ യാത്രയിൽ ഞാൻ അഭിമാനിക്കുന്നു. അവനെ പിന്തുണയ്ക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്," എന്നാണ് സെവാഗ് കുറിച്ചത്.

രാഹുൽ ഇതിനോടകം ഹരിയാനയുടെ അണ്ടർ-14, അണ്ടർ-16 ടീമുകൾക്കായി കളിച്ച് പരിചയം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ വിജയ് മർച്ചന്റ് ട്രോഫിക്കായുള്ള ഹരിയാന അണ്ടർ-16 ടീമിൽ ഇടം നേടിയപ്പോഴും സെവാഗ് സന്തോഷം പങ്കുവെച്ചിരുന്നു. "രാഹുൽ സോറെങ്ങിന്റെ പേര് ഓർത്തുവെക്കൂ. പുൽവാമയിലെ ദാരുണമായ ആക്രമണത്തിന് ശേഷം, ഞങ്ങളുടെ രക്തസാക്ഷികളുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണമെന്ന് ഞാൻ ആഗ്രഹിച്ചു. 2019-ൽ സെവാഗ് ഇന്റർനാഷണൽ സ്കൂളിൽ ചേർന്ന രാഹുൽ, കഴിഞ്ഞ നാല് വർഷമായി ഞങ്ങളോടൊപ്പമുണ്ട്. അവന്റെ ഈ നേട്ടം എനിക്ക് അതിയായ സന്തോഷം നൽകുന്നു," എന്നായിരുന്നു അന്ന് സെവാഗിന്റെ വാക്കുകൾ.

നാലാം ക്ലാസിൽ സെവാഗ് ഇന്റർനാഷണൽ സ്കൂളിൽ ചേർന്ന രാഹുൽ ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്നു. ക്രിക്കറ്റിലെ ഈ മുന്നേറ്റം, പിതാവിന്റെ ധീരതയുടെ പിന്തുടർച്ചയായി രാഹുൽ സ്വന്തം വഴി തുറക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാഠപുസ്തകങ്ങളില്‍ ആര്‍എസ്എസ് വല്‍ക്കരണം; വെട്ടിമാറ്റിയ പാഠങ്ങള്‍ പഠിപ്പിക്കുമെന്ന് വി ശിവന്‍കുട്ടി

Kerala
  •  21 hours ago
No Image

യുഎഇയിൽ ശൈത്യം കനക്കുന്നു; വരാനിരിക്കുന്നത് തണുത്തുറഞ്ഞ രാത്രികൾ

uae
  •  21 hours ago
No Image

'ദൃശ്യം' കണ്ടത് നാല് തവണയെന്ന് മൊഴി: ഭാര്യയെ കൊന്ന് മൃതദേഹം കത്തിച്ച് ഭസ്മം നദിയിൽ ഒഴുക്കി; ഭർത്താവ് അറസ്റ്റിൽ

National
  •  21 hours ago
No Image

പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  21 hours ago
No Image

'വോട്ട് മോഷണം പടിവാതിൽക്കൽ എത്തിയിരിക്കുന്നു'; എസ്ഐആർ ഫോമുകളിലെ സങ്കീർണതകൾക്കെതിരെ തുറന്നടിച്ച് എം.കെ സ്റ്റാലിൻ

National
  •  21 hours ago
No Image

പരീക്ഷാ ഫീസടയ്ക്കാത്തതിന് സഹപാഠികൾക്ക് മുന്നിൽ വച്ച് അപമാനം: പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണങ്ങൾ; വിദ്യാർഥി ക്യാമ്പസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

National
  •  a day ago
No Image

"എല്ലായ്‌പ്പോഴുമെന്ന പോലെ ശശി തരൂർ സംസാരിക്കുന്നത് അദ്ദേഹത്തിന് വേണ്ടി തന്നെ"; എൽ.കെ അദ്വാനിയെ പ്രശംസിച്ച തരൂരിന്റെ നിലപാടിൽ നിന്ന് അകലം പാലിച്ച് കോൺഗ്രസ്

National
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; എന്‍ഡിഎയില്‍ പൊട്ടിത്തെറി; സഖ്യം വിട്ട് ബിഡിജെഎസ്; തിരുവനന്തപുരത്ത് ഒറ്റക്ക് മത്സരിക്കും

Kerala
  •  a day ago
No Image

അന്യായ നികുതി ചുമത്തൽ: നാളെ മുതൽ കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ സർവീസ് നിർത്തിവയ്ക്കും

Kerala
  •  a day ago
No Image

കൾച്ചറൽ വിസയിൽ വമ്പൻ മാറ്റവുമായി ഒമാൻ; കലാകാരന്മാരുടെ ഇണകൾക്കും ബന്ധുക്കൾക്കും താമസാനുമതി

oman
  •  a day ago